ക്വേഡന് മലയാള സിനിമയിൽ അഭിനയിക്കാൻ അവസരം ഒരുക്കി ഗിന്നസ് പക്രു

ഉയരക്കുറവ് മൂലം ഏറെ അപമാനങ്ങൾ സഹിച്ച ഒരു വ്യക്തിയാണ് ക്വേഡന്. സഹപാഠികൾ കളിയാക്കിയത് മൂലം കരയുന്ന ക്വേഡന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ഈ യുവാവിന് പിൻതുണ നൽകി ചലച്ചിത്ര താരം ഗിന്നസ് പക്രു രംഗത്തേക്ക് എത്തിയിരിക്കുന്നു. ഉയരക്കുറവിന്റെ പേരിൽ ഏറെ അപമാനിതൻ ആയ വ്യക്തി ആണ് താനും എന്ന് പക്രു പറഞ്ഞിരുന്നു. തന്റെ പിന്തുണച്ച പക്രുവിന് ഓസ്‌ട്രേലിയൻ മാധ്യമം വഴി ക്വേഡന്  പിന്നീട് നന്ദിയും അറിയിക്കുകയുണ്ടായി. പക്രുവിനെ പോലെ ഒരു സിനിമ നടൻ ആകണം എന്നാണ് ക്വേഡന്റെ ആഗ്രഹം.

ക്വേഡന്റെ ആഗ്രഹം എത്രെയും പെട്ടന്ന് നടക്കട്ടെ എന്ന് ആശംസിച്ച ഗിന്നസ് പക്രു തന്നെ യുവാവിന് സിനിമയിൽ അവസരമൊരുക്കി കൊടുത്തിരിക്കുകയാണ്. ഉണ്ണിദാസ് കൂടത്തിൽ സംവിധാനം ചെയ്യുന്ന ജാനകി എന്ന ചിത്രത്തിൽ ആണ് ക്വേഡന് അഭിനയിക്കാൻ അവസരം ഉണ്ടാക്കി കൊടുത്തിരിക്കുന്നത്തത്. ക്വേഡനെ മലയാള സിനിമയിലേക്ക് ക്ഷണിച്ചു കൊണ്ട് രസകരമായ ഒരു പോസ്റ്റർ ഗിന്നസ് പക്രു തന്റെ ഫേസ്‍ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് സന്തോഷ വാർത്ത ഉണ്ടെന്ന് അറിയിച്ചുകൊണ്ടാണ് കുറിപ്പ് ആരംഭിക്കുന്നത്.

ഒരു ആന്റി ബുള്ളിയിങ് ക്യാംബെയ്ൻ ഇന്ത്യയിൽ തുടങ്ങിയിട്ടുണ്ട് എന്നാണ് ആദ്യത്തെ വാർത്ത. ജാനകി എന്ന സിനിമയിലേക്ക് ക്വേഡനെ ക്ഷണിച്ചുകൊണ്ടുള്ള ഓഫർ ലെറ്റർ ആയിരുന്നു രണ്ടാമത്തെ സന്തോഷ വാർത്തയെന്ന് പക്രു വ്യക്തമാക്കി. ബോഡി ഷെമിങ്, ബുള്ളിയിങ് എന്നീ വിഷയങ്ങളെ പ്രമേയമാക്കിയാണ് ജാനകി ഒരുക്കുന്നതെന്നും സംവിധായകൻ വ്യക്തമാക്കി.

Krithika Kannan