“മമ്മൂക്കയെ മിമിക്രിക്കാരന്‍ എന്ന് ഞാന്‍ തെറ്റിദ്ധരിച്ചു” മമ്മൂട്ടിയെ കുറിച്ച് ഗിന്നസ് പക്രുവിന്റെ വാക്കുകള്‍…

പൊക്കമില്ലായ്മ എന്ന തന്റെ പരിമിതകള്‍ക്കിടയിലും സിനിമാ മേഖലയില്‍ ഉയരങ്ങള്‍ കീഴടക്കിയ മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഗിന്നസ് പക്രു. ഇദ്ദേഹത്തിന്റെ ശരിക്കും പേര് അജയ് കുമാര്‍ എന്നാണ്, സിനിമയിലെത്തിയതോടെ ആ പേര് ഉണ്ടപക്രു എന്നായി. പിന്നീട്, ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ്‌സില്‍ ഇടം നേടിയതോടെ ഗിന്നസ് പക്രു എന്ന പേരിലായി താരം അറിയപ്പെടുന്നത്. മൂന്ന് തവണ ഗിന്നസില്‍ ഇടം നേടിയിട്ടുള്ളയാളാണ് ഗിന്നസ് പക്രു. ഏറ്റവും പ്രായം കുറഞ്ഞ നടനും സംവിധായകനും പുറമെ ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ നിര്‍മ്മാതാവെന്ന നേട്ടവും പക്രുവിനെത്തേടിയെത്തി. ഇപ്പോഴിതാ തന്റെ സമൂഹമാധ്യമത്തില്‍ താരം പങ്കുവെച്ച ഒരു ഫോട്ടോയാണ് സോഷ്യല്‍ മീഡിയ കൈയ്യടക്കിയിരിക്കുന്നത്. അമ്മ’ തിരഞ്ഞെടുപ്പിന് എത്തിയപ്പോഴുള്ള ചിത്രങ്ങളാണ് നടന്‍ ഗിന്നസ് പക്രു സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ”മമ്മൂക്കയുടെ സെല്‍ഫി”

എന്ന ക്യാപ്ഷനോടെയാണ് മമ്മൂട്ടിക്ക് ഒപ്പമുള്ള ചിത്രം പക്രു പങ്കുവെച്ചിരിക്കുന്നത്. കൂടെ മമ്മൂട്ടി എടുത്ത അബു സലീമിനൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. ”അബൂക്കയുടെ ഒറ്റക്കാലിലിരുന്ന് ഒറ്റ പോസ്!… ഫോട്ടോ ക്ലിക്കിയത് മെഗാസ്റ്റാര്‍ മമ്മൂക്ക” എന്നാണ് താരം കുറിച്ചിരിക്കുന്നത്. കുറേ നാളത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയെ കണ്ട ആവേശത്തിലായിരുന്നു അദ്ദേഹം. ഒരു കടുത്ത ആരാധകന്‍ ആദ്യമായി മമ്മൂട്ടിയെ കാണുന്നതുപോലെയാണ് പക്രുവിന്റെ പോസ്റ്റ് തോന്നിപ്പിക്കുന്നത് എന്നാണ് ആരാധകര്‍ പറയുന്നത്. ഈ സമയത്ത് മമ്മൂക്കയോടൊപ്പം സിനിമ ചെയ്തിട്ട് കുറെ നാളായി എന്നും താരം ഒരു പരിഭവത്തോടെ പറഞ്ഞുവെയ്ക്കുന്നു. താന്‍ പോസ്റ്റ് ചെയ്യുന്ന മകളോടൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും കാണാറുണ്ട് എന്ന് മമ്മൂക്ക പറഞ്ഞതായി ഗിന്നസ് പക്രു കുറിയ്ക്കുന്നു. കുറേ നാളുകള്‍ക്ക് ശേഷം എല്ലാവരേയും ഒന്നുകൂടി കാണാനായി. മാത്രമല്ല അദ്ദേഹത്തോടൊപ്പമുള്ള ഒരു ഓര്‍മ്മയും താരം പങ്കുവെയ്ക്കുകയാണ്. മുന്‍പ് ഒരിക്കല്‍ ദുബായില്‍ ഒരു പരിപാടിയുടെ ഇടയില്‍ പ്രതീക്ഷിക്കാതെ അദ്ദേഹം വിളിച്ചിരുന്നു. മിമിക്രി ആര്‍ട്ടിസ്റ്റാണ് വിളിക്കുന്നതെന്നാണ് കരുതിയത്. ശരിക്കും മമ്മൂക്ക ആണ് വിളിക്കുന്നതെന്ന് പിന്നെയാണ് മനസ്സിലായത് എന്നും പക്രു ഓര്‍ത്തെടുക്കുന്നു.

 

 

 

Rahul

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

1 hour ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

2 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

4 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

6 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

11 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

12 hours ago