2024ലെ ഏറ്റവും വലിയ ഓപ്പണിങ് കളക്ഷന്‍ നേടി ‘ഗുരുവായൂര്‍ അമ്പലനടയില്‍’!!

Follow Us :

പൃഥ്വിരാജ്, ബേസില്‍ ജോസഫ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം ‘ഗുരുവായൂര്‍ അമ്പലനടയില്‍’ തിയ്യേറ്ററില്‍ മികച്ച പ്രതികരണമാണ് നേടുന്നത്. 2024ലെ മികച്ച ഓപ്പണിങ് കലക്ഷന്‍ തന്നെയാണ് ചിത്രം നേടിയിരിക്കുന്നത്.

ആദ്യദിനം തന്നെ ചിത്രം കേരള ബോക്സ് ഓഫീസില്‍ നിന്ന് 3.80 കോടി രൂപയിലധികം നേടിക്കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ട്. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ മികച്ച കലക്ഷന്‍ റെക്കോര്‍ഡാണ് ചിത്രം നേടിയിരിക്കുന്നത്. മികച്ച കോമഡി ടൈമിങ്ങുമായി പൃഥ്വി ഏറ്റവുമധികം കൈയ്യടി നേടുന്നുണ്ട്.

വിപിന്‍ ദാസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആദ്യദിനത്തില്‍ തന്നെ ചിത്രം ആഗോളതലത്തില്‍ എട്ട് കോടിയിലധികം രൂപ നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും 55 ലക്ഷവും ഓവര്‍സീസില്‍ നിന്നും 3.65 കോടിയും ‘ഗുരുവായൂര്‍ അമ്പലനടയില്‍’ നേടിക്കഴിഞ്ഞു.

പൃഥ്വിരാജിന്റെ സിനിമാ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച രണ്ടാമത്തെ ഓപ്പണിങ് ആണ് ‘ഗുരുവായൂര്‍ അമ്പലനടയില്‍’ നേടിയിരിക്കുന്നത്. 16 കോടിയിലധികം രൂപ നേടിയ ‘ആടുജീവിതമാണ്’ പൃഥ്വിയുടെ കരിയര്‍ ബെസ്റ്റ് ആദ്യദിന കളക്ഷന്‍.

അനശ്വര രാജന്‍, നിഖില വിമല്‍, യോഗി ബാബു, ഇര്‍ഷാദ്, പി വി കുഞ്ഞികൃഷ്ണന്‍, ജഗദീഷ്, ബൈജു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിട്ടുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍, ഇ4 എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.