തൊട്ടതെല്ലാം പൊന്നാക്കിയ ബേസിൽ, മലയാളത്തിന്റെ സ്വന്തം പാൻ ഇന്ത്യൻ പൃഥ്വി; ഗുരുവായൂരമ്പലനടയിൽ കളക്ഷൻ കേട്ട് കണ്ണുതള്ളല്ലേ..!

Follow Us :

ശുക്രൻ ഉദിച്ച് നിൽക്കുന്ന സമയത്ത് തൊട്ടതെല്ലാം പൊന്നാക്കി മലയാള സിനിമ മുന്നോട്ട്. തുടർ വിജയങ്ങൾക്ക് പിന്നാലെ പൃഥിരാജും ബേസിൽ
ജോസഫും ഒന്നിച്ചെത്തിയ ​ഗുരുവായൂരമ്പല നടയിൽ ആണ് ഇപ്പോൾ കളക്ഷൻ കൊയ്യുന്നത്. ചിത്രം ആകെ നേടിയ ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്..

മൂന്ന് ദിവസം കൊണ്ട് 30 കോടിയാണ് ​ഗുരുവായൂരമ്പലനടയിൽ നേടിയെന്നാണ് കണക്കുകൾ. 15.55 കോടിയാണ് മൂന്ന് ദിവസത്തെ ഓവർസീസ്‍ കളക്ഷൻ. 14.45 കോടി ഇന്ത്യയിൽ നിന്നും ചിത്രം നേടി. കേരളത്തിൽ നിന്നും ഏഴ് കോടിയിലേറെ ചിത്രം സ്വന്തമാക്കിയെന്നും ട്രാക്കർമാർ റിപ്പോർട്ട് ചെയ്യുന്നു. അനശ്വര രാജൻ, നിഖില വിമൽ, ജഗദീഷ്, ബൈജു, യോഗി ബാബു, ഇർഷാദ്, പി വി കുഞ്ഞികൃഷ്ണൻ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇ4 എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.

നിഖില വിമൽ, അനശ്വര രാജൻ, ജഗദീഷ്, രേഖ, ഇർഷാദ്,സിജു സണ്ണി, സഫ്വാൻ, കുഞ്ഞികൃഷ്ണൻ മാസ്റ്റർ, മനോജ് കെ യു, ബൈജു തുടങ്ങിയ താരനിരയാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തമിഴ് താരം യോഗി ബാബുവിന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം കൂടിയാണ് ചിത്രം. കുഞ്ഞിരാമായണത്തിന് ശേഷം ദീപു പ്രദീപ് തിരക്കഥയൊരുക്കുന്ന സിനിമ കൂടിയാണിത്. കോമഡി – എന്റർടെയ്നർ വിഭാഗത്തിലുള്ളതാണ് ചിത്രം.

എഡിറ്റർ- ജോൺ കുട്ടി,സംഗീതം- അങ്കിത് മേനോൻ,പ്രൊഡക്ഷൻ കൺട്രോളർ-റിനി ദിവാകർ,ആർട്ട് ഡയറക്ടർ- സുനിൽ കുമാർ, കോസ്റ്റ്യൂം ഡിസൈനർ- അശ്വതി ജയകുമാർ, മേക്കപ്പ്-സുധി സുരേന്ദ്രൻ, സൗണ്ട് ഡിസൈനർ- അരുൺ എസ് മണി, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ശ്രീലാൽ, സെക്കന്റ് യൂണിറ്റ് ക്യാമറ-അരവിന്ദ് പുതുശ്ശേരി, ഫിനാൻസ് കൺട്രോളർ-കിരൺ നെട്ടയിൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- അനീഷ് നന്ദിപുലം, വിനോഷ് കൈമൾ, സ്റ്റിൽസ്‌ – ജസ്റ്റിൻ, ഓൺലൈൻ മാർക്കറ്റിംഗ്- ടെൻ ജി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.