കണ്ടാല്‍ തൊഴുതു പോകുന്ന സെറ്റൊരുക്കിയത് ഇങ്ങനെ!! ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ സെറ്റൊരുക്കിയ വീഡിയോയുമായി പൃഥ്വി

പൃഥ്വിരാജിനെയും ബേസില്‍ ജോസഫിനെയും പ്രധാന കഥാപാത്രങ്ങളാക്കി വിപിന്‍ ദാസൊരുക്കിയ ചിത്രം ഗുരുവായൂരമ്പലനടയില്‍ തിയ്യേറ്ററില്‍ മികച്ച വിജയം നേടി മുന്നേറുകയാണ്. വിഷു റിലീസായി എത്തിയ ചിത്രം ഇതിനോടകം തന്നെ 50 കോടി നേടി കഴിഞ്ഞു.

പൃഥ്വിയും ബേസിലും പൊട്ടിച്ചിരി നിറയ്ക്കുകയാണ് ചിത്രത്തിലൂടെ. അതേസമയം ചിത്രത്തിന്റെ സെറ്റ് വലിയ രീതിയില്‍ ശ്രദ്ധേയമായിരുന്നു. ഒറ്റ നോട്ടത്തില്‍ പക്കാ ഗുരുവായൂര്‍ ക്ഷേത്രമെന്ന് തോന്നുന്ന വിധത്തിലായിരുന്നു ചിത്രത്തിന്റെ സെറ്റ്. കളമശ്ശേരിയിലായിരുന്നു ആ വൈറല്‍ സെറ്റൊരുക്കിയത്.

ചിത്രത്തിലെ ക്ലൈമാക്‌സ് രംഗത്തിന്റേതാണ് ഗുരുവായൂരമ്പലത്തിന്റെ സെറ്റ്. നാലു കോടിയോളം ചെലവിട്ടാണ് ഗുരുവായൂര്‍ അമ്പലത്തിന്റെ സെറ്റ് ഒരുക്കിയത്. ഇപ്പോഴിതാ സെറ്റൊരുക്കിയതിന്റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് പൃഥ്വിരാജ്.

കണ്ടാല്‍ തൊഴുതു പോകുന്ന സെറ്റിന് പിന്നിലെ സെറ്റപ്പ് ഇതാണ് എന്നു പറഞ്ഞാണ് പൃഥ്വി വീഡിയോ പങ്കുവച്ചത്. സുനില്‍ കുമാറാണ് ചിത്രത്തിന്റെ ആര്‍ട് ഡയറക്ടര്‍. മുന്‍പ് സെറ്റിലെത്തി എന്നും പ്രാര്‍ഥിച്ച് പോകുന്ന സ്ത്രീയുടെ വീഡിയോയും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും, ഇ4 എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിനി ദിവാകര്‍, സംഗീതം അങ്കിത് മേനോന്‍, മേക്കപ്പ് സുധി സുരേന്ദ്രന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് അനീഷ് നന്ദിപുലം. അരുണ്‍ എസ് മണി ആണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനര്‍. പൃഥ്വിരാജിന്റെ ഗുരുവായൂര്‍ അമ്പലനടയില്‍ സെക്കന്റ് യൂണിറ്റ് ക്യാമറ അരവിന്ദ് പുതുശ്ശേരി, വിനോഷ് കൈമള്‍, സ്റ്റില്‍സ് ജസ്റ്റിന്‍, ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് ടെന്‍ ജി.

Anu

Recent Posts

മുൻപ് താൻ പല ബന്ധങ്ങളിലും ചാടിവീണിട്ടുണ്ട്! പണത്തിന്റെ കാര്യത്തിൽ അവർ എന്നെ ചതിച്ചു,ഓവിയ

മലയാളത്തിലും, തമിഴിലും ഒരുപോലെ സാനിധ്യം അറിയിച്ച നടിയാണ് ഓവിയ, അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കവേ തന്റെ റിലേഷന്‍ഷിപ്പുകളെ കുറിച്ച്  നടി…

49 mins ago

തന്റെ സങ്കൽപ്പത്തിലെ പെൺകുട്ടിയെക്കുറിച്ച് മനസ്സ് തുറന്ന് അർജുൻ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷവും ആരാധകർക്ക് അറിയേണ്ടത് അർജുന്റേയും ശ്രീതുവിന്റെയും വിശേഷങ്ങൾ ആണ്. രണ്ട് പേരും തമ്മിൽ പ്രണയത്തിലാണോ, ബിഗ്ഗ്‌ബോസ്…

58 mins ago

നയൻതാര അല്ലു അർജുനെ അപമാനിച്ചോ? യഥാർത്ഥ പ്രശ്നം?

അല്ലു അർജുനും നയൻതാരയും തമ്മിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്നും, ഒരു അവാർഡ്ദാനച്ചടങ്ങിനിടെ ഉണ്ടായ നയൻതാരയുടെ പെരുമാറ്റം ആണ് ഈ പ്രശ്നങ്ങൾക്ക്…

1 hour ago

തന്റെ ആദ്യ പ്രണയം തുറന്നു പറഞ്ഞു ഷംന കാസിം

മലയാളികളുടെ പ്രിയ നടിയാണ് ഷംന കാസിം. തന്റെ ആദ്യ പ്രണയത്തെ കുറിച്ച് നടി പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്.…

1 hour ago

സിനിമാക്കാരന് താമസിക്കാൻ വീടില്ല എന്ന് അവർ തറപ്പിച്ച് പറഞ്ഞു, ശ്രീകാന്ത്

തെന്നിന്ത്യൻ സിനിമാലോകത് ഒരുക്കിലാത്ത സെൻസേഷൻ ആയ താരമാണ് ശ്രീകാന്ത്. എന്നാൽ 2010 മുതൽ നിങ്ങോട്ട് ശ്രീകാന്തിന് കരിയറിൽ വീഴ്ച സംഭവിച്ചു.…

1 hour ago

അസുഖം മറച്ചുവെച്ച് ​ഗെയിം കളിച്ച് സർവൈവ് ചെയ്ത സിജോ കാട്ടുതീയല്ല കൊടുങ്കാറ്റാണ്

സിജോ ജോൺ എന്ന യുട്യൂബറുടെ ജീവിതം തന്നെ മാറി മറിഞ്ഞത് ബി​ഗ് ബോസ് മലയാളം സീസൺ ആറിൽ മത്സരാർത്ഥിയായി എത്തിയപ്പോൾ…

2 hours ago