Categories: Film News

‘ഹാ യൗവനമേ’യുമായി ബോബി- സഞ്ജയും ബോബി- സഞ്ജയും ഒരുമിക്കുന്നു!!

‘ഹാ യൗവനമേ’യുമായി ബോബി- സഞ്ജയും സംവിധായകന്‍ മനു അശോകനും ഒന്നിക്കുന്നു. ഉയരെ, കാണെ കാണെ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷമാണ് ബോബി- സഞ്ജയും മനു അശോകനും ഒരുമിക്കുന്ന ചിത്രമാണ് ഹാ യൗവനമേ.

ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ‘നഷ്ടപ്പെടുന്നതിലെ സന്തോഷം’ എന്ന ടാഗ് ലൈനോടെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ എത്തിയിരിക്കുന്നത്. മത്സര പരീക്ഷകളുടെ റിസള്‍ട്ട് പേജില്‍ ‘ഫെയില്‍ഡ്’ എന്ന് സ്റ്റാമ്പ് ചെയ്ത രീതിയിലുള്ള ഒരു വേറിട്ട പോസ്റ്ററാണ് ചിത്രത്തിന്റേത്.

ടൈറ്റില്‍ പോസ്റ്ററില്‍ നിന്നു തന്നെ ചിത്രത്തിന്റെ കഥാ സൂചനയുണ്ട്. തോല്‍വിയെക്കാള്‍ ഉപരി തോല്‍വിയില്‍ നിന്നും സന്തോഷം കണ്ടെത്തുന്നവരുടെ ജീവിതത്തിലേക്കുള്ള ഒരു യാത്രയായിരിക്കും ഈ ചിത്രം.

കാണേ കാണേ’ എന്ന ചിത്രത്തിനു ശേഷം ഡ്രീം ക്യാച്ചര്‍നൊപ്പം ഷാമ്‌സ് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സൂപ്പര്‍ഹിറ്റുകളായ 1983 ക്വീന്‍, കാണെ കാണെ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ടി.ആര്‍. ഷംസുദ്ദീന്‍ നിര്‍മ്മിക്കുന്ന ചിത്രവും കൂടിയാണ്.

പ്ലസ്ടു പ്രണയം പറഞ്ഞ നോട്ട്ബുക്കിന് ശേഷം പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ബോബി- സഞ്ജയ്മാരുടെ തിരക്കഥയിലൊരുങ്ങുന്ന ചിത്രമാണ് ‘ഹാ യൗവനമേ’.

Anu