എന്നിലെ നടനെ അംഗീകരിക്കുന്ന നടൻ ആണ് മോഹൻലാൽ! എന്നാൽ സുരേഷ് ഗോപിയാണ്  ആദ്യം വിളിച്ചു രാജി വെക്കരുതെന്നാവശ്യപ്പെട്ടത്, ഹരീഷ് പേരടി

മലയാള സിനിമയിൽ യോജിപ്പും, വിയോജിപ്പും ഓപ്പൺ ആയി സംസാരിക്കുന്ന ഒരു നടൻ ആണ് ഹരീഷ് പേരടി, ഇപ്പോൾ താര സംഘടനയായ അമ്മയുടെ വിയോജിപ്പുകളെ കുറിച്ച് തുറന്നു പറയുകയാണ് നടൻ, സംഘടനയിൽ അഭിപ്രായ വത്യാസങ്ങൾ നടക്കുമ്പോളും താൻ ഇതുവരെയും സംഘടനയിൽ നിന്നും രാജി വെക്കണമെന്ന് ആലോചിച്ചിട്ടില്ല എന്ന് പറയുകയാണ് നടൻ.

അമ്മ സംഘടനയിൽ ഒരുപാടു അഭിപ്രയവത്യാസങ്ങൾ ഇപ്പോൾ നിലനിൽക്കുന്നുണ്ടെങ്കിലും മോഹൻലാൽ എന്നെ കാണുന്നത് രണ്ടും രണ്ടായിട്ടാണ്, അത് നടന്റെ രീതിക്കും, മറ്റൊന്ന് സംഘടനയുടെ രീതിയിലും, എന്നിലെ നടനെ അംഗീകരിക്കുന്ന ഒരു നടൻ ആണ് മോഹൻലാൽ അതുകൊണ്ടണല്ലോ അദ്ദേഹത്തിന്റ ചിത്രങ്ങളുടെ ഭാഗമാകുന്നത് ഇന്നും ഞാൻ, അവർ എന്നെ വിളിച്ചിരുന്നു,എന്നാൽ ഞാൻ എടുത്ത നിലപാടിൽ യാതൊരു മാറ്റവുമില്ല

സ്ത്രീവിരുദ്ധ നിലപട് എടുത്തവർ അതിൽ തുടരുന്നിടത്തോളം കാലം തന്റെ നിലപാടിൽ ഒരു മാറ്റവുമില്ല, എന്നാൽഅമ്മയിൽ നിന്നും ഇറങ്ങിയപ്പോൾ സുരേഷ് ഗോപിയുടെ കാൾ വന്നു, അമ്മ സംഘടനയുമായി അദ്ദേഹം കുറേനാളുകൾ ബന്ധമില്ലായിരുന്നു, അപ്പോൾ അപ്രതീഷിതം തന്നെ അദ്ദേഹത്തിന്റെ ആ വിളി, അദ്ദേഹം എന്നോട് പറഞ്ഞു രാജി വെക്കരുതെന്നു, അപ്പോൾ എനിക്ക് ഒരു കാര്യമനസിലായത് ഒരുപാടു നാളുകൾ മാറിനിന്ന ആ മനുഷ്യനെ മാത്രമേ എന്നെ വിളിക്കാൻ കഴിയൂ എന്ന് ഹരീഷ് പേരടി പറയുന്നു.

 

Suji