News

‘പൈലിറ്റിന്റെ വരെ കല്യാണ ആലോചന വന്നിട്ടുണ്ട്, പക്ഷെ ആ കാരണത്താല്‍ വേണ്ടെന്നു വെച്ചു’; വിവാഹ സങ്കല്‍പ്പങ്ങള്‍ തുറന്ന് പറഞ്ഞ് ഹനാന്‍

പഠന ചെലവിനായി തെരുവില്‍ മീന്‍ കച്ചവടം നടത്തി മലയാളികളുടെ മനസില്‍ ഇടം നേടിയ പെണ്‍കുട്ടിയാണ് ഹനാന്‍. നന്നേ ചെറുപ്പത്തില്‍ തന്നെ ഏറെ പ്രതിസന്ധികള്‍ അതിജീവിച്ചായിരുന്നു ഹനാന്‍ മുന്നോട്ട് പോയത്. എന്നാല്‍ ഇന്ന് ഹനാന്റെ ജീവിതം ആകെ മാറി. ഹനാന്‍ ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിനെ പ്രശംസിച്ചും, വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. വലിയൊരു അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപെട്ട ഹനാന്‍ നട്ടെല്ലിന് ക്ഷതം സംഭവിച്ച് ഏറെ നാള്‍ കിടപ്പിലായിരുന്നു. ഇനി എഴുന്നേറ്റ് നില്‍ക്കാന്‍ കഴിയില്ല എന്ന് ഡോക്ടര്‍മാര്‍ വിധി എഴുതി. പിന്നീട് ഇച്ഛാശക്തി ഒ്ന്നുകൊണ്ടു മാത്രമാണ് ജീവിതം തിരിച്ചുപിടിച്ചതെന്ന് ഹനാന്‍ പറഞ്ഞിരുന്നു. നട്ടെല്ലിനേറ്റ പരുക്കിനെ തുടര്‍ന്ന് ശരീരത്തിനുണ്ടായ വളവും പ്രശ്‌നങ്ങളുമെല്ലാം വര്‍ക്കൗട്ടിലൂടെയാണ് ഹനാന്‍ മാറ്റിയെടുത്തത്. ഹനാന്റെ വര്‍ക്കൗട്ട് വീഡിയോ വൈറലായതോടെ നിരവധി അഭിമുഖങ്ങളും പുറത്തു വന്നിരുന്നു.

വെറും രണ്ടര മാസം കൊണ്ടാണ് ഇപ്പോള്‍ കാണുന്ന രീതിയിലേക്ക് തന്റെ ശരീരം മാറ്റിയെടുത്തിരിക്കുന്നത് എന്ന് ഹനാന്‍ പറഞ്ഞിരുന്നു. ജിന്റോ ബോഡി ക്രാഫ്റ്റ് എന്ന ജിമ്മാണ് ഹനാന് ട്രെയിനിങ് നല്‍കുന്നത്. അവിടുത്തെ മാസ്റ്ററെ കണ്ടുമുട്ടിയതാണ് തന്റെ ജീവിതത്തില്‍ വഴിത്തിരിവായതെന്ന് ഹനാന്‍ വ്യക്തമാക്കിയിരുന്നു. ഹനാന്റെ വീഡിയോയില്‍ വര്‍ക്കൗട്ട് വെയര്‍ ആയിരുന്നു അണിഞ്ഞിരുന്നത്. ആ വീഡിയോ വൈറലായതോടെ നിരവധി പേര്‍ ഹനാനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കെതിരെ സംസാരിക്കുകയാണ് ഹനാന്‍.

‘ഇപ്പോള്‍ എന്റെ മാസ്റ്ററാണ് എന്നെ പ്രോത്സാഹിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകുന്നത്. മുപ്പത് വയസില്‍ മരിച്ചുപോകും മാഷെയെന്ന് പറഞ്ഞാണ് ഇവിടെ ജിമ്മിലേക്ക് കേറി വന്നത്. അദ്ദേഹം എന്റെ ജീവിതത്തില്‍ ഡിസിപ്ലിന്‍ കൊണ്ടുവന്ന് എന്നെ ഇത്രയേറെ മാറ്റി. ആശുപത്രിയില്‍ നോക്കിയത് അച്ഛനായിരുന്നു. കൂട്ടുകാര്‍ എപ്പോഴും എന്നോട് പറഞ്ഞിരുന്നത് സുരക്ഷിതമായ കൈകകളില്‍ നീ എത്തിച്ചേരണം, അതുകൊണ്ട് നീ പെട്ടെന്ന് വിവാഹിതയാകണം എന്നൊക്കെയാണ്’ ഹനാന്‍ പറഞ്ഞു.

തന്റെ വിവാഹ സങ്കല്‍പ്പങ്ങളെക്കുറിച്ചും ഹനാന്‍ തുറന്നു പറഞ്ഞു. തന്റെ കാര്യങ്ങള്‍ മനസിലാക്കി താന്‍ പഠിച്ച കോഴ്‌സിനോട് ഒക്കെ ചേര്‍ന്ന് നില്‍ക്കുന്ന പ്രൊഫഷനിലുള്ള ഒരാളെ കല്യാണം കഴിക്കാനാണ് ആഗ്രഹം എന്നാണ് ഹനാന്‍ പറഞ്ഞത്. ‘ഞാന്‍ ചൈല്‍ഡിഷാണ്. അതുകൊണ്ട് എന്നെ കൊണ്ടുനടക്കാനും നല്ല ബുദ്ധിമുട്ടാണ്. എന്നെ ചേര്‍ത്ത് നിര്‍ത്തി അവസാനം വരെ കൊണ്ടുപോകാന്‍ കെല്‍പ്പുള്ള ആളായിരിക്കണം എനിക്ക് ജീവിത പങ്കാളിയായി വരേണ്ടതെന്ന് ആഗ്രഹമുണ്ട്. പൈലിറ്റിന്റെ വരെ കല്യാണ ആലോചന വന്നിട്ടുണ്ട്. പക്ഷെ കാര്യത്തോട് അടുക്കുമ്പോള്‍ എനിക്ക് ഭയം വരും. എടുത്ത് ചാടി ഒന്നും ചെയ്യേണ്ടതില്ലല്ലോ’ എന്നാണ് ഹനാന്‍ പറഞ്ഞത്.

Recent Posts

പിറന്നാൾ സ്‌നേഹം, ഇന്നും എന്നേക്കും! അഭിഷേകിന് ജന്മദിനാശംസകൾ നേർന്ന് ഐശ്വര്യ!!

ബോളിവുഡിലെ സൂപ്പർ താരങ്ങളിലൊരാളാണ് അഭിഷേക് ബച്ചൻ. 47-ാം പിറന്നാൾ ആഘോഷിക്കുന്ന ഭിഷേക് ബച്ചന് ആശംസകൾ നേരുകയാണ് സഹപ്രവർത്തകരും ആരാധകരും. അഭിഷേക്…

32 mins ago

ആ സന്ദർഭങ്ങളിൽ അവൻ നന്നായി പേടിച്ചു വിറച്ചിരുന്നു..മാളവിക മോഹൻ തുറന്ന്  പറയുന്നു..

നീണ്ട ഇടവേളയ്ക്ക് ശേഷം  ക്രിസ്റ്റി എന്ന സിനിമയിലൂടെ തിരിച്ചെത്തിയിരിക്കുകയാണ് മാളവിക മോഹൻ.എന്നാൽ ചിത്രത്തിൽ നായകൻ ആയിട്ട് എത്തുന്നത് മാത്യു തോമസ്…

60 mins ago

മൂന്നു നടിമാരുമായി മരുഭൂമിയിൽ അതിസാഹസികമായി വാഹനമോടിച്ച് മമ്മൂട്ടി!!

മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ക്രിസ്റ്റഫർ. ചിത്രം ഫെബ്രുവരി ഒമ്പതിന് തിയറ്ററുകളിലെത്തും. ഇതിന് മുന്നോടിയായി…

2 hours ago