കോടികള്‍ പൊടി പൊടിച്ചുള്ള ആഢംബര വിവാഹങ്ങളില്‍ മാതൃകയായി നടി ഹന്‍സിക മോട്വാനി. കഴിഞ്ഞ ദിവസമാണ് ഹന്‍സികയുടെയും സൊഹൈലിന്റെയും പ്രണയം സഫലമായത്. ആഘോഷപൂര്‍വം വിവാഹം ജയ്പൂരിലാണ് നടന്നത്. ബിസിനസ്കാരനാണ് സൊഹൈല്‍ കത്യൂര്യ. സിന്ധി ആചാര പ്രകാരമായിരുന്നു വിവാഹം.
തന്റെ വിവാഹത്തിന് സെലിബ്രിറ്റികളെ മാത്രമല്ല താരം ക്ഷണിച്ചത്, മറിച്ച് പാവപ്പെട്ട വീട്ടിലെ കുട്ടികളെയും താരം ക്ഷണിച്ചിരുന്നു. അവര്‍ക്കുള്ള വസ്ത്രങ്ങളും താരം എത്തിച്ചിരുന്നു. ആ നന്മയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
പാവപ്പെട്ട വീട്ടിലെ കുട്ടികളെ തന്റെ വിവാഹത്തിന് ക്ഷണിച്ച് സല്ക്കരിച്ചിരിക്കുകയാണ് താരം. മാത്രമല്ല കുട്ടികള്‍ക്കൊപ്പം ഹന്‍സിക ഫോട്ടോ എടുക്കുകയും ചെയ്തു. റോബിന് ഹുഡ് ഫാമിലി എന്ന സന്നദ്ധ സംഘടനയാണ് ഹന്‍സികയുടെ നന്മയെ ലോകത്തിന് കാണിച്ചുകൊടുത്തിരിക്കുന്നത്.
റോബിന് ഹുഡ് ഫാമിലി സന്നദ്ധ സംഘടന വിഐപി പരിപാടികളില്‍ അധികം വരുന്ന ഭക്ഷണം ശേഖരിച്ച് വിതരണം ചെയ്യാറുണ്ട്. അതിന് ശേഷമാണ് എക്സ്റ്റന്റഡ് ഗസ്റ്റ് ലിസ്റ്റ് എന്ന ക്യാമ്പയിനും ഇവര്‍ തുടങ്ങിയത്. ഇവരുടെ ആദ്യ ശ്രമത്തിന് തന്നെ നല്ല പിന്തുണയാണ് ഹന്‍സിക നല്‍കിയത്.
വിവാഹ സത്കാരത്തില്‍ അധികം വരുന്ന ഭക്ഷണം ശേഖരിക്കാനാണ് സംഘടന ഹന്‍സികയെ സമീപിച്ചത്. ഇതിന് സമ്മതമറിയിക്കുക മാത്രമായിരുന്നില്ല ഹന്‍സിക ചെയ്തത്, പാവപ്പെട്ട വീട്ടിലെ കുട്ടികളെ തന്റെ വിവാഹ സല്ക്കാരത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഹന്‍സികയുടെ നല്ല മനസ്സിനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…