16ാം വിവാഹ വാര്‍ഷികത്തിനൊപ്പം പുതിയ കാറും സ്വന്തമാക്കി ഹരീഷ് കണാരന്‍!!

Follow Us :

മിനിസ്‌ക്രീനില്‍ നിന്നെത്തിയ മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ താരമാണ് നടന്‍ ഹരീഷ് കണാരന്‍. മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, കുഞ്ചാക്കോ ബോബന്‍ തുടങ്ങി ഓരോ മുന്‍നിര താരങ്ങള്‍ക്കുമൊപ്പമുള്ളമെല്ലാം ബിഗ് സ്‌ക്രിനില്‍ തിളങ്ങാന്‍ താരത്തിനായി.

ഇപ്പോഴിതാ ജീവിതത്തിലെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് താരം. പതിനാറാം വിവാഹ വാര്‍ഷികം ആഘോഷമാക്കിയിരക്കുകയാണ് ഹരീഷ്. ഒപ്പം മറ്റൊരു സന്തോഷവാര്‍ത്തയും പങ്കുവച്ചിട്ടുണ്ട്.’ഇന്ന് ഞങ്ങളുടെ പതിനാറാം വിവാഹ വാര്‍ഷികമാണ്’ എന്ന് പറഞ്ഞ് ഭാര്യ സന്ധ്യയ്ക്കൊപ്പമുള്ള ചിത്രം ഹരീഷ് പങ്കുവച്ചിട്ടുണ്ട്.

വിവാഹവാര്‍ഷിക സന്തോഷത്തിന് പിന്നാലെ കുടുംബത്തിലേക്ക് പുതിയ അംഗം കൂടി എത്തിയിരിക്കുകയാണ്. സന്തോഷ നിമിഷത്തില്‍ പുതിയ കാറും സ്വന്തമാക്കിയിരിക്കുകയാണ് താരം. ‘വിവാഹ വാര്‍ഷിക ദിനത്തില്‍, ദൈവാനുഗ്രഹത്താല്‍ ഒരു കാര്‍ സ്വന്തമാക്കി’എന്ന് പറഞ്ഞ് കാറിനൊപ്പമുള്ള ചിത്രവും പങ്കുവച്ചിട്ടുണ്ട്. ജീപ് കോംപസിന്റെ അതേ നമ്പറില്‍ തന്നെയാണ് ഹരീഷിന്റെ പുതിയ സ്ലാവിയയും. സ്‌കോഡയുടെ ഗ്ലോബല്‍ എന്‍ സി ആര്‍ പി യില്‍ ഫൈവ് സ്റ്റാര്‍ നേടിയിട്ടുണ്ട് സ്ലാവിയ.