Film News

ലോകം തലകീഴായി ആസ്വദിക്കാന്‍ എത്ര മനോഹരം’!! ശീര്‍ഷാസനം ചെയ്ത് കീര്‍ത്തി സുരേഷ്

തെന്നിന്ത്യയിലെ തന്നെ ഏറെ ആരാധകരുള്ള യുവതാരമാണ് നടി കീര്‍ത്തി സുരേഷ്. വളരെ പെട്ടെന്ന് തന്നെ ശ്രദ്ധേയായ താരമാകാന്‍ കീര്‍ത്തിയ്ക്കായി. മലയാളത്തില്‍ തുടങ്ങി തമിഴകവും തെലുങ്കും കീഴടക്കിയിരിക്കുകയാണ് താരപുത്രി. ബാലതാരമായിട്ടാണ് കീര്‍ത്തി സിനിമാലോകത്തേക്ക് ചുവടുവച്ചത്.

ദിലീപിന്റെ കുബേരന്‍ എന്ന സിനിമയിലൂടെയായി ബാലതാരമായിട്ടെത്തിയത്. പിന്നീട് പ്രിയദര്‍ശന്‍ ചിത്രം ഗീതാഞ്ജലിയിലൂടെ നായികയായും തന്റേതായ ഇടം ഉറപ്പിക്കാനായി താരത്തിന്. ബോളിവുഡിലേക്കും ചുവടുവയ്ക്കാനൊരുങ്ങുകയാണ് താരം. വരുണ്‍ ധവാന്റെ നായികയായിട്ടാണ് ബോളിവുഡിലേക്ക് താരം ചുവടുവയ്ക്കുന്നത്.

ഇപ്പോഴിതാ താരത്തിന്റെ സോഷ്യല്‍മീഡിയാ പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. ശീര്‍ഷാസനം ചെയ്യുന്ന വീഡിയോയുമായിട്ടാണ് കീര്‍ത്തി എത്തിയിരിക്കുന്നത്. ‘ലോകം തലകീഴായി ആസ്വദിക്കാന്‍ എത്ര മനോഹരമാണ്, മനസ്സമാധാനം. ഇങ്ങനെ ചെയ്യാന്‍ എന്നെ സഹായിച്ച ടാര്‍സന്‍ ബോയ്ക്കും ചുറ്റും നടന്ന് തല കറങ്ങുന്നത് ഉറപ്പാക്കിയതിന് ജ്യോതിക്കും ഇത് ഏറെ ആസ്വാദ്യമാക്കിയതിന് നൈക്കിക്കും നന്ദി.’ എന്നു പറഞ്ഞാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

Most Popular

To Top