കമല്‍ സാറിന് ഉമ്മ…! ലോകേഷിന് സല്യൂട്ട്…! വിക്രമിലെ ആ ചെറിയ റോളിനെ കുറിച്ച് ഹരീഷ് പേരടി!!

വിക്രം സിനിമ വലിയ ഉയരങ്ങള്‍ കീഴടക്കി വിജയ പ്രദര്‍ശനം തുടരുമ്പോള്‍ സിനിമയില്‍ താന്‍ ചെയ്ത ചെറിയ കഥാപാത്രത്തെ കുറിച്ചും എന്തുകൊണ്ട് താന്‍ ആ ചെറിയ കഥാപാത്രം ചെയ്തു എന്നതിനുമുള്ള ഉത്തരം നല്‍കിയിരിക്കുകയാണ് ഹരീഷ് പേരടി. എന്തിനാണ് താന്‍ വിക്രം സിനിമയിലെ ആ ചെറിയ കഥാപാത്രം ചെയ്തത് എന്ന് പലരും തന്നോട് ചോദിച്ചു എന്നും വിക്രം കാണുന്നതിനുമുമ്പ് വീണ്ടും കൈതി കാണാന്‍ ലോകേഷ് പറഞ്ഞത് വെറുതെ പറഞ്ഞതല്ലെന്നും ഹരീഷ് പേരടി കുറിയ്ക്കുന്നു…

എന്നെ സ്‌നേഹിക്കുന്ന പല സിനിമാ പ്രേമികളും എന്നോട് ചോദിച്ചു..തമിഴ് സിനിമയില്‍ പ്രാധാന കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്യാന്‍ അവസരം കിട്ടിയ നിങ്ങള്‍ എന്തിനാണ് വിക്രമില്‍ ഇത്രയും ചെറിയ ഒരു കഥാപാത്രത്തെ ചെയ്തത് എന്ന്.. ഇങ്ങനെ കുറിച്ചുകൊണ്ടാണ് അദ്ദേഹം ഇതേ കുറിച്ച് തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ കുറിച്ചിരിക്കുന്നത്. ഇപ്പോഴിതാ വിക്രം കാണുന്നതിനുമുമ്പ് വീണ്ടും കൈതി കാണാന്‍ ലോകേഷ് പറഞ്ഞത് വെറുതെ പറഞ്ഞതല്ലെന്നും കൈതിയിലെ സ്റ്റീഫന്‍രാജ് വിക്രമില്‍ കൊല്ലപ്പെടണമെങ്കില്‍ ലോകേഷ് മാജിക്ക് ഇനിയും വരാനിരിക്കുന്നു എന്നും ഹരീഷ് പേരടി കുറിയ്ക്കുന്നു.

കൂടാതെ തനിക്ക് കമല്‍ ഹാസന്‍ എന്ന അത്ഭുത പ്രതിഭയോടുള്ള ആരാധനയും ഈ സിനിമ ചെയ്യാനുള്ള മറ്റൊരു കാരണമാണെന്ന് അദ്ദേഹം കുറിപ്പില്‍ വ്യക്തമാക്കുന്നു ‘മദനോത്സവം’ ഞാന്‍ കാണുന്നത് നാലാം ക്ലാസ്സില്‍ പഠിക്കുമ്പോളാണ്..കമലഹാസന്‍ എന്ന ആ ഇതിഹാസത്തിന്റെ സിനിമയില്‍ മുഖം കാണിക്കണമെന്ന എന്റെ ഒടുങ്ങാത്ത ആഗ്രഹവും..ഈ സിനിമയിലെ ആ ചെറിയ വേഷം ചെയ്യാന്‍ തനിക്ക് പ്രചോദനമായതെന്നും ഹരീഷ് പേരടി പറയുന്നു.

കോയമ്പത്തൂരില്‍ വെച്ച് കഴിഞ്ഞ ദിവസമാണ് ഹരീഷ് പേരടിയ്ക്ക് വിക്രം സിനിമ കാണാന്‍ സാധിച്ചത്. ഈ സിനിമ ഒരു സീറ്റ് എഡ്്ജ് എക്‌സ്പീരിയന്‍സ് ആണെന്നും വലിയ സന്തോഷമായെന്നും ..കമല്‍സാര്‍..ഉമ്മ..ലോകേഷ് സല്യൂട്ട് എന്നും കുറിച്ചാണ് അദ്ദേഹം ഈ കുറിപ്പ് അവസാനിപ്പിക്കുന്നത്.