Categories: Film News

ഞങ്ങൾക്കറിയാമായിരുന്നു ‘വാലിബൻ’ പൂർണ്ണമായും ഒരു എൽ ജെ പി പടമാണെന്ന്! അത്  പറയാഞ്ഞതിനെ ഒരു കാരണമുണ്ട്, ഹരീഷ് പേരടി പറയുന്നു

മോഹൻലാലും, ലിജോ ജോസും ഒന്നിക്കുന്ന  ആദ്യ ചിത്രമെന്ന നിലയിൽ ‘മലൈക്കോട്ടൈ വാലിബൻ ‘തുടക്കം മുതൽ ഹൈപ്പ് വലിയ രീതിയിൽ കൊടുത്ത  ചിത്രമായിരുന്നു, കഴിഞ്ഞ ദിവസമാണ് ചിത്രം തീയറ്ററുകളിൽ റിലീസിനായി എത്തിയത്, ഇപ്പോൾ ചിത്രത്തെ കുറിച്ച് നടൻ ഹരീഷ് പേരടി പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, ചിത്രം പൂർണമായിട്ടും ഒരു എൽ ജെ പി ചിത്രമാണെന്ന് അറിയാമായിരുന്നു, അത് പറയാതിരുന്നതാണ്  ഹരീഷ് പേരടി പറയുന്നു.ചിത്രം റിലീസ് ആകുന്നതിനു മുൻപുള്ള ദിവസങ്ങളിലെ  പ്രമോഷനുകളിൽ പോലും ഇതിനെ കുറിച്ച് പറയാതിരുന്നതാണ്,

കാരണം അതങ്ങനെ പറയാൻ പാടില്ല, ഇത്രയും ഹാപ്പി ആയി ലാലേട്ടനെ മുൻപ് കണ്ടിട്ടുണ്ട് സിനിമകളുടെ പ്രമോഷനുകളിൽ, കാരണം അദ്ദേഹം പൂർണ്ണമായി വാലിബൻ ആയി മാറിയ ചിത്രമായിരുന്നു ഇത്. ഇന്ത്യൻ സിനിമയിൽ കാണാത്ത തരത്തിലുള്ള ഒരു ചിത്രമാണ് വാലിബനെന്ന ലാലേട്ടനും മുൻപ് പറഞ്ഞിരുന്നു. പൂർണ്ണമായും എൽ ജെ പി ചിത്രമാണ് വാലിബൻ.

ലോകോത്തര നിലവാരമുള്ള ഒരു ക്ലാസിക്കൽ സിനിമയാണ് മലൈക്കോട്ടൈ വാലിബൻ. സിനിമ സിനിമ പ്രേമികൾ മാത്രമല്ല ഞങ്ങൾ പോലും ആസ്വദിച്ചിരുന്നതാണ് , അഭിനയിച്ച ഞാൻ എന്നെ തന്നെ മറന്നു പോയി ,  അത്രക്ക്   ആ കഥാപത്രത്തിലേക്ക് നമ്മൾ ആഴ്ന്നുപോയി അതാണ് വാലിബൻ. മലൈക്കോട്ടൈ വാലിബൻ ശരിക്കും ഒരു ദൃശ്യവിസ്മയമാണ് ഹരീഷ് പേരടി പറയുന്നു.

 

Suji