രഞ്ജിയേട്ടാ…തബ്രാക്കന്‍മാര്‍ അവസാന വിജയം കഴിഞ്ഞേ ജനങ്ങളെ അഭിമുഖികരിക്കൂ!! ആ കൊല ചിരിയില്‍ ഈ രോമങ്ങളൊക്കെ കത്തിയമരും- ഹരീഷ് പേരടി

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ വിവാദത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഇടപെട്ടെന്ന പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. സംവിധായകന്‍ വിനയന്‍ നേരിട്ട് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് നടപടി. പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാംസ്‌കാരികവകുപ്പിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

വിഷയത്തില്‍ നടന്‍ ഹരീഷ് പേരടി തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. സാമൂഹിക രാഷ്ട്രീയ വിഷയങ്ങളിലെല്ലാം മുഖം നോക്കാതെ നിലപാട് വ്യക്തമാക്കുന്ന താരമാണ് ഹരീഷ് പേരടി. ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഹരീഷ് കുറിച്ചതിങ്ങനെ,

രഞ്ജിയേട്ടാ…ആരൊക്കെ പ്രകോപിച്ചാലും..നിങ്ങള്‍ ഒന്നും മിണ്ടരുത്…നമ്മള്‍ തബ്രാക്കന്‍മാര്‍ അവസാന വിജയം കഴിഞ്ഞേ ജനങ്ങളെ അഭിമുഖികരിക്കാറുള്ളു…ആ കൊല ചിരിയില്‍ ഈ രോമങ്ങളൊക്കെ കത്തിയമരും..നിങ്ങള്‍ക്കെതിരെ അന്വേഷണം എന്ന് കേട്ടപ്പോള്‍ എനിക്ക് ചിരിച്ച് ചിരിച്ച് മതിയായി …

നമുക്ക് വേണ്ടപ്പെട്ട അടിമകളെകൊണ്ട് നമ്മള്‍ അവാര്‍ഡുകള്‍ പ്രഖാപിച്ചതുപോലെ നമ്മുടെ കാര്യസ്ഥന്‍മാര്‍ നമുക്ക് എതിരെ അന്വേഷണം നടത്തുന്നു…(അതിനിടയില്‍ ജൂറിയില്‍ രണ്ട് ബുദ്ധിയുള്ളവര്‍ കയറി കൂടി..അതാണി പ്രശ്‌നങ്ങള്‍ക്ക് മുഴുവന്‍ കാരണം..അതിനുള്ള പണി പിന്നെ)അവസാനം വിജയം നമ്മള്‍ക്കാണെന്ന് നമ്മള്‍ക്കല്ലെ അറിയൂ…ഇതുവല്ലതും ഈ നാലകിട പ്രതിഷേധക്കാരായ അടിയാളന്‍മാര്‍ക്ക് അറിയുമോ…

അടുത്ത തിരഞ്ഞെടുപ്പില്‍ കോഴിക്കോട് രണ്ടില്‍ നിന്ന് ജയിച്ച് വീണ്ടും ഇടതുപക്ഷം വന്നാല്‍ സാസംകാരിക മന്ത്രിയാവാനുള്ള സ്ഥാനാര്‍ത്ഥിയാണെന്ന് ഇവറ്റകള്‍ക്ക് അറിയില്ലല്ലോ…സജി ചെറിയാനോടൊന്നും ഇപ്പോള്‍ ഇത് പറയണ്ട…ഈഗോ വരും…അഥവാ ഇടതുപക്ഷം വന്നില്ലെങ്കില്‍ സുഖമില്ലാന്ന് പറഞ്ഞ് ലീവ് എടുത്താ മതി…വിപ്ലവാശംസകള്‍… എന്നാണ് നിലപാട് വ്യക്തമാക്കി ഹരീഷ് പേരടി പങ്കുവച്ചത്.

തന്റെ സിനിമയായ ’19-ാം നൂറ്റാണ്ടിന്’ അവാര്‍ഡ് നല്‍കാതിരിക്കാന്‍ രഞ്ജിത്ത് ഇടപെട്ടെന്ന ആരോപണമാണ് വിനയന്‍ ഉന്നയിച്ചിരുന്നത്. അവാര്‍ഡ് നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് രഞ്ജിത്തിനതെിരെ ജൂറി അംഗങ്ങളായ നേമം പുഷ്പരാജും ജെന്‍സി ഗ്രിഗറിയും സംസാരിക്കുന്നതിന്റെ ശബ്ദ സന്ദേശങ്ങളും പരാതിയ്‌ക്കൊപ്പം പുറത്തുവിട്ടിരുന്നു.

Anu

Recent Posts

ജാസ്മിന് കപ്പ് കിട്ടാതിരുന്നത് നന്നായി; ജിന്റോ ജയിച്ചത് സിംപതികൊണ്ടല്ല ; ശോഭ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന്റെ കപ്പ് നേടിയത് ജിന്റോ ആണെങ്കിലും മറുവശത്ത് ജാസ്മിനായിരുന്നു വിജയം അർഹിച്ചതെന്ന വാദം ഉയർത്തുന്നവരുണ്ട്. ജാസ്മിന്…

56 mins ago

തന്റെ ഓഫീസിൽ ഇന്നും ഫ്രെയിം ചെയ്യ്തു വെച്ചിരിക്കുന്ന ആ  ഒരു നടന്റെ ഓട്ടോഗ്രാഫ് ആണ്; വെളിപ്പെടുത്തലുമായി വിജയ് സേതുപതി

നിരവധി തമിഴ് ഹിറ്റ് ചിത്രങ്ങൾ അനായാസം അഭിനയിച്ചു പ്രതിഫലിപ്പിച്ച നടനാണ് വിജയ് സേതുപതി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രമായ 'മഹാരാജ'യുടെ …

2 hours ago

പ്രണവിന്റെ നായികആയതിൽ സന്തോഷം എന്നാൽ പൂരത്തെറി ലഭിച്ചു, ദർശന രാജേന്ദ്രൻ

വെത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ കടന്നുവന്ന നടിയാണ് ദർശന രാജേന്ദ്രൻ, തന്റെ കഥാപാത്രങ്ങൾ എല്ലാം തന്നെ ഇഷ്ടപ്പെടുന്നത് പലപ്പോഴും പ്രേക്ഷകർ…

4 hours ago

തിലകൻ ചേട്ടൻ മരിച്ചതുകൊണ്ടാകാം ഇന്നും ആ വിഷയം ചർച്ച ആകുന്നത്! ഇനിയും ഞാൻ മരിച്ചാലും ഇത് തന്നെ സംഭവിക്കാ൦; വിനയൻ

12  വർഷകാലം സിനിമയിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയ സംവിധായകനായിരുന്നു വിനയൻ, എന്നാൽ എല്ലാത്തിനും ഒടുവിൽ അദ്ദേഹത്തിന് തന്നെ ആയിരുന്നു വിജയം.…

5 hours ago

ചേട്ടൻ ഇനിയും ഒരു പുതിയ സിനിമ ചെയ്യുന്നുണ്ട് അതിലും ക്രിഞ്ചും, ക്ലിഷോയും ഉണ്ടങ്കിൽ വെറുതെ വിടരുത്; ധ്യാൻ ശ്രീനിവാസൻ

ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പുതിയ ചിത്രമായിരുന്നു വർഷങ്ങൾക്ക് ശേഷം,…

6 hours ago

22-ാം വിവാഹ വാര്‍ഷികത്തില്‍ പ്രിയതമയുടെ ഓര്‍മ്മകളുമായി ബിജിബാല്‍!!

മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…

18 hours ago