ദിലീപ് ഇനിയും സിനിമയില്‍ അഭിനയിക്കും..! അതിജീവിത കരഞ്ഞുകൊണ്ടിരിക്കും..! കുറിപ്പുമായി ഹരീഷ് പേരടി

നടിയെ ആക്രമിച്ച കേസ് അതിന്റെ നിര്‍ണായക വഴിത്തിരിവില്‍ എത്തി നില്‍ക്കുമ്പോഴാണ് എഡിജിപി എസ് ശ്രീജിത്തിന്റെ സ്ഥലം മാറ്റ നടപടി എത്തിയിരിക്കുന്നത്. എന്നാല്‍ തന്റെ മാറ്റം കേസിനെ ഒരു തരത്തിലും തടസ്സപ്പെടുത്തുകയോ മെല്ലെപ്പോക്കിലാക്കുകയോ ചെയ്യില്ലെന്ന് എസ് ശ്രീജിത്ത് പറയുമ്പോഴും, പലരിലും ഇതൊരു ആശങ്കയായി മാറുകയാണ്. ഈ വേളയില്‍ നടന്‍ ഹരീഷ് പേരടി തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ച വാക്കുകളും ജനശ്രദ്ധ നേടുകയാണ്.. ശ്രീജിത്ത് സാറിന് ഇനിയും സ്ഥാനമാറ്റങ്ങള്‍ വരും…

കാരണം അദ്ദേഹം സര്‍ക്കാര്‍ ജീവനക്കാരനാണെന്നും ദിലീപ് ഇനിയും സിനിമയില്‍ അഭിനയിക്കുമെന്നും അതിജീവിത ഇനിയും കരഞ്ഞുകൊണ്ടിരിക്കും എന്നുമാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്… കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം.. ശ്രീജിത്ത് സാറിന് ഇനിയും സ്ഥാനമാറ്റങ്ങള്‍ വരും…കാരണം അദ്ദേഹം സര്‍ക്കാര്‍

ജീവനക്കാരനാണ് …ദിലീപ് ഇനിയും സിനിമയില്‍ അഭിനയിക്കും..കാരണം അയാള്‍ നടനാണ്…പിണറായി അമേരിക്കയില്‍ ചികല്‍സക്കുപോവും..കാരണം സഖാവ് നമ്മുടെ മുഖ്യമന്ത്രിയാണ്…സാധരണക്കാരന്‍ മെഡിക്കല്‍ കോളേജില്‍ പോയി കിടക്കും..കിട്ടിയാല്‍ കിട്ടി..പോയാല്‍ പോയി..

കാരണം സാധരണക്കാരന്‍ വോട്ട് ചെയ്യാന്‍ മാത്രം അറിയുന്ന നികുതിയടക്കാന്‍ മാത്രം അറിയുന്ന പൊട്ടന്‍മാരാണ്…അതിജീവിത ഇനിയും കരഞ്ഞുകൊണ്ടിരിക്കും…കാരണം അവള്‍ ജീവിതം നഷ്ട്ടപെട്ടവളാണ്… ഞാനിനിയും ഫെയ്‌സ് ബുക്കില്‍ പോസ്റ്റിടും..കാരണം നമ്മള്‍ ജീവിക്കുന്ന നാട് അത്രയും സുന്ദരമാണ് …അമേരിക്കയില്‍ നിന്ന് വന്ന ആള്‍ക്ക് വെറും രണ്ട് രൂപക്ക് രോഗം മാറ്റി കൊടുത്ത നാടാണ് …ശരിക്കും നമ്മള്‍ എത്ര ഭാഗ്യവന്‍മാരണല്ലെ…

 

 

Rahul

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

6 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

7 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

9 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

12 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

16 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

17 hours ago