പരിചയപ്പെട്ടപ്പോള്‍ ഗോകുലിനെ എനിക്ക് വല്ലാതെ ഇഷ്ടമായി, ഹരീഷ് പേരടി

Follow Us :

ചെറുതും വലുതുമായ നിരവധി വേഷങ്ങളിലൂടെ പ്രശസ്തനായ താരാണ് ഹരീഷ് പേരടി. വില്ലനായും ക്യാരക്ടര്‍ റോളുകളിലും ഹരീഷ് പേരടി നിറഞ്ഞ് നിന്നു.
മരയ്ക്കാര്‍ സിനിമയിലെ നടന്റെ മങ്ങാട്ടച്ഛന്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നല്ല പ്രതികരണമാണ് ഈ കഥാപാത്രത്തിന് നേരെ ലഭിച്ചത്. കഴിഞ്ഞദിവസം മമ്മൂട്ടിയും തന്റെ ആ കഥാപാത്രത്തെ ഏറെ ഇഷ്ടം ആയെന്ന് ഹരീഷ് പേരടിയുടെ അടുത്ത് പറയുകയും ചെയ്തു. ഇപ്പോഴിതാ ഹരീഷ് പേരടിയുടെ ഒരു ഫേസ്ബുക്ക് കുറിപ്പാണ് വൈറലാകുന്നത്. ഗോകുല്‍ സുരേഷ്‌ഗോപിയെ കുറിച്ചാണ് ഹരീഷിന്റെ കുറിപ്പ്.

gokul-suresh

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പ്,

ഗോകുല്‍ സുരേഷ് ഗോപി. അമ്മയുടെ മീറ്റിംഗില്‍ പങ്കെടുത്തപ്പോള്‍ ഞാന്‍ അങ്ങോട്ട് ആവിശ്യപ്പെട്ട എടുത്ത ഫോട്ടോയാണിത്. ഇങ്ങിനെ ഒരു ഫോട്ടോ മാത്രമേ ഞാന്‍ എന്റെ ഫോണില്‍ പകര്‍ത്തിയിട്ടുള്ളു. പരിചയപ്പെട്ടപ്പോള്‍ ഗോകുലിനെ എനിക്ക് വല്ലാതെ ഇഷ്ടമായി .
രണ്ട് വാക്കില്‍ പറഞ്ഞാല്‍.ശാന്തം.സുന്ദരം. അച്ഛന്റെ രാഷ്ട്രിയത്തെ ഞാന്‍ വിമര്‍ശിക്കുന്നത് വായിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍. ഉണ്ടെന്ന് പറഞ്ഞ് നിഷ്‌കളങ്കമായ ഒരു ചിരിയായിരുന്നു മറുപടി.മക്കളുടെ ചിന്തയിലേക്ക് ഒന്നും അടിച്ചേല്‍പ്പിക്കാതെ പൂര്‍ണ്ണ സ്വാതന്ത്ര്യം കൊടുത്ത വളര്‍ത്തിയ സുരേഷേട്ടനും എന്റെ വലിയ സല്യൂട്ട്..