മലയാള സിനിമയുടെ പ്രിയപ്പെട്ട നടനാണ് ഹരീഷ് പേരടി. നാടക രംഗത്തിലൂടെയാണ് ഹരീഷ് പേരടി സിനിമാ രംഗത്തേക്ക് എത്തിയത്. ഇപ്പോഴിതാ തന്റെ പുതിയ തെലുങ്ക് ചിത്രത്തിന്റെ വിശേഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് അദ്ദേഹം. ഇതേ കുറിച്ച് നടന് തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ചൊരു കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. കുറിപ്പിന്റെ പൂര്‍ണരൂപം ഇതാണ്… ഏപ്രില്‍ ഒന്നിന് റിലീസാവുന്ന മിഷന് ഇംപോസിബിള്‍ എന്ന എന്റെ തെലുങ്ക് സിനിമയുടെ Pre release eventന് മുഖ്യാതിഥിയായി ചിരഞ്ജിവി സാര്‍ വരുന്നു …
ജീവിക്കാനുള്ള നെട്ടോട്ടത്തിനിടയിലായതുകൊണ്ട് ആ ദിവസം ഞാന്‍ അവിടെയുണ്ടാവില്ല…പക്ഷെ സിനിമ കണ്ടാല്‍ മൂപ്പര് എന്നെ അന്വേഷിക്കും എന്ന് എനിക്കുറപ്പുണ്ട്…ഇത് അഹങ്കാരമല്ല…ഇത്തരം ആത്മവിശ്വാസങ്ങളാണ് എന്റെ ഇന്ധനം..ഞാന്‍ ഇന്ധനം നിറക്കുന്നത് നിങ്ങളില്‍ നിന്നാണ്…അതുകൊണ്ട് കൂടെ നില്‍ക്കണം…നിങ്ങളില്ലെങ്കില്‍ പിന്നെ എന്ത് ഞാന്‍?..
എന്നാണ് ഹരീഷ് പേരടി കുറിച്ചത്. മലയാളത്തിന് പുറമെ ഇതരഭാഷാ ചിത്രങ്ങളിലും തിളങ്ങുകയാണ് ഹരീഷ് പേരടി. ഒരു നടന് എന്നതിലുപരി സാമൂഹിക വിഷയങ്ങളില്‍ ശക്തമായ നിലപാടുകള്‍ ഉള്ള വ്യക്തി കൂടിയാണ് അദ്ദേഹം. അതെല്ലാം പൊതു സമൂഹത്തിന് മുന്നില്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി അദ്ദേഹം പങ്കുവെയ്ക്കാറുണ്ട്.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…