ഇത് അഹങ്കാരമല്ല..!! ആത്മവിശ്വാസമാണ്..!! സന്തോഷവാര്‍ത്ത അറിയിച്ച് ഹരീഷ് പേരടി..!!

മലയാള സിനിമയുടെ പ്രിയപ്പെട്ട നടനാണ് ഹരീഷ് പേരടി. നാടക രംഗത്തിലൂടെയാണ് ഹരീഷ് പേരടി സിനിമാ രംഗത്തേക്ക് എത്തിയത്. ഇപ്പോഴിതാ തന്റെ പുതിയ തെലുങ്ക് ചിത്രത്തിന്റെ വിശേഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് അദ്ദേഹം. ഇതേ കുറിച്ച് നടന്‍…

മലയാള സിനിമയുടെ പ്രിയപ്പെട്ട നടനാണ് ഹരീഷ് പേരടി. നാടക രംഗത്തിലൂടെയാണ് ഹരീഷ് പേരടി സിനിമാ രംഗത്തേക്ക് എത്തിയത്. ഇപ്പോഴിതാ തന്റെ പുതിയ തെലുങ്ക് ചിത്രത്തിന്റെ വിശേഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് അദ്ദേഹം. ഇതേ കുറിച്ച് നടന്‍ തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ചൊരു കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. കുറിപ്പിന്റെ പൂര്‍ണരൂപം ഇതാണ്… ഏപ്രില്‍ ഒന്നിന് റിലീസാവുന്ന മിഷന്‍ ഇംപോസിബിള്‍ എന്ന എന്റെ തെലുങ്ക് സിനിമയുടെ Pre release eventന് മുഖ്യാതിഥിയായി ചിരഞ്ജിവി സാര്‍ വരുന്നു …

ജീവിക്കാനുള്ള നെട്ടോട്ടത്തിനിടയിലായതുകൊണ്ട് ആ ദിവസം ഞാന്‍ അവിടെയുണ്ടാവില്ല…പക്ഷെ സിനിമ കണ്ടാല്‍ മൂപ്പര് എന്നെ അന്വേഷിക്കും എന്ന് എനിക്കുറപ്പുണ്ട്…ഇത് അഹങ്കാരമല്ല…ഇത്തരം ആത്മവിശ്വാസങ്ങളാണ് എന്റെ ഇന്ധനം..ഞാന്‍ ഇന്ധനം നിറക്കുന്നത് നിങ്ങളില്‍ നിന്നാണ്…അതുകൊണ്ട് കൂടെ നില്‍ക്കണം…നിങ്ങളില്ലെങ്കില്‍ പിന്നെ എന്ത് ഞാന്‍?..

എന്നാണ് ഹരീഷ് പേരടി കുറിച്ചത്. മലയാളത്തിന് പുറമെ ഇതരഭാഷാ ചിത്രങ്ങളിലും തിളങ്ങുകയാണ് ഹരീഷ് പേരടി. ഒരു നടന്‍ എന്നതിലുപരി സാമൂഹിക വിഷയങ്ങളില്‍ ശക്തമായ നിലപാടുകള്‍ ഉള്ള വ്യക്തി കൂടിയാണ് അദ്ദേഹം. അതെല്ലാം പൊതു സമൂഹത്തിന് മുന്നില്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി അദ്ദേഹം പങ്കുവെയ്ക്കാറുണ്ട്.