മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മലൈക്കോട്ടൈ വാലിബന്. ചിത്രത്തില്‍ നടന് ഹരീഷ് പേരടിയും ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ സെറ്റില്‍ നിന്നും ഒരു അപൂര്‍വ്വ പ്രതിഭയെ പരിചയപ്പെട്ട സന്തോഷം പങ്കുവച്ചിരിക്കുകയാണ് നടന് ഹരീഷ് പേരടി. പത്മഭൂഷന്‍ ലഭിച്ച നര്‍ത്തകി ശാന്താധനഞ്ജയനെയാണ് താരം കണ്ടുമുട്ടിയിരിക്കുന്നത്.
ധനഞ്ജയന്‍സ്…എന്ന പേരില്‍ ലോകം ആരാധിക്കുന്ന, രാജ്യം പത്മഭൂഷന്‍ കൊടുത്ത് ബഹുമാനിച്ച..ഈ നൃത്ത ദമ്പതികളിലെ ശാന്താധനഞ്ജയന്‍ എന്ന ഈ അമ്മയെ എന്റെ അഭിനയ ജീവിതത്തില്‍ കണ്ടുമുട്ടിയപ്പോള്‍..കൂടെ അഭിനയം പങ്കുവെച്ചപ്പോള്‍..അഭിനന്ദനത്തിന്റെ ഒരു ചെറിയ തലോടല്‍ ഏറ്റുവാങ്ങിയപ്പോള്‍..എന്റെ നാടക ജീവിതവും കുളൂര്‍സാറിന്റെ നാടക കളരിയും ബഹുമാനത്തോടെ ചൊല്ലി കൊടുക്കാന്‍ അവസരം കിട്ടിയപ്പോള്‍..
അഭിനയത്തിന്റെ നാട്യധര്‍മ്മിയും ലോകധര്‍മ്മിയും അരച്ച് കലക്കി കുടിച്ച ഈ കലാകാരിയായ അമ്മയുടെ കണ്ണിലെ തിളക്കവും അനുഗ്രഹവും എന്നിലുണ്ടാക്കിയ ഊര്‍ജ്ജം ഒരു ആയുസ്സുകൊണ്ടൊന്നും തീരുന്നതല്ല..
അമ്മ കഥാപാത്രമായി മാറുന്നത് നേരിട്ട് കാണാന്‍ കഴിഞ്ഞത് തന്നെ അഭിനയ ജീവിതത്തിലെ വലിയ ഭാഗ്യം…അഭിനയം എന്ന സത്യത്തെ വീണ്ടും വീണ്ടും കെട്ടിപുണരാന്‍ ശക്തി നല്കുന്ന ഒരു വലിയ അദ്ധ്യായം എന്നാണ് ഹരീഷ് കുറിച്ചത്.