പ്രണയം തോന്നിയാല്‍ ജ്യോതിഷം നോക്കാമോ..? ഹരി പത്തനാപുരം പറഞ്ഞത് കേട്ടില്ലേ..?

തഗ്ഗ് ഡയലോഗുകള്‍ അടിച്ച് എന്നും പ്രേക്ഷക ശ്രദ്ധ നേടുന്ന ജ്യോത്സ്യനാണ് ഹരി പത്തനാപുരം.. ജ്യോതിഷത്തോടൊപ്പം തന്റെ നിലപാടുകള്‍ കൂടി മറ്റുള്ളവരിലേക്ക് പകര്‍ന്നു നല്‍കുന്ന ഇദ്ദേഹത്തെ മലയാളികള്‍ക്ക് വലിയ ഇഷ്ടമാണ്. ഇപ്പോഴിതാ പ്രണയിച്ച് കഴിഞ്ഞാല്‍ പിന്നെ പൊരുത്തം നോക്കരുത് എന്ന തന്റെ പ്രഖ്യാപിത നിലപാട് കൊണ്ട് സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ ഹരി പത്തനാപുരം വീണ്ടും ശ്രദ്ധ നേടുകയാണ്. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതേ കുറിച്ച് പറഞ്ഞത്.

ജ്യോതിഷത്തോടൊപ്പമുള്ള തഗ്ഗ് ഡയലോഗുകള്‍ യൂത്തിനെ കൈയ്യില്‍ എടുക്കാനുള്ള പരിപാടിയാണോ എന്ന അവതാരകന്റെ ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.. ഹരിയുടെ മറുപടി ഇങ്ങനെയായിരുന്നു.. എന്റെ പ്രഖ്യാപിത നിലപാട് പ്രണയിച്ചിട്ട് പൊരുത്തം നോക്കരുത് എന്നതാണ്.. ഞാന്‍ പ്രണയിച്ചിട്ടുള്ള ആളാണ്. ഒരു പെണ്‍കുട്ടിയോട് ഇഷ്ടം തോന്നിയാല്‍ ഡേറ്റ് ഓഫ് ബര്‍ത്ത് തരൂ എന്ന് ചോദിക്കാന്‍ പറ്റില്ല. പ്രണയിച്ച് വിവാഹം കഴിക്കാന്‍ വരുന്ന സന്ദര്‍ഭത്തില്‍ മനപൂര്‍വ്വമായി ഒഴിവാക്കാന്‍ ബന്ധുക്കള്‍ ഇടപെട്ട് പൊരുത്തം നോക്കുന്ന ഒരു പ്രവണതയുണ്ട്…

അത് പാടില്ല എന്ന് തന്നെയാണ് ഹരി പത്തനാപുരം തറപ്പിച്ച് പറയുന്നത്. ഞാന്‍ പിള്ളേരെ കൈയ്യില്‍ എടുക്കാന്‍ അല്ല ഇതൊന്നും പറയുന്നത്.. ജ്യോതിഷത്തിലെ നിയമം തന്നെ അതാണ്.. പ്രണയിച്ച് വാക്കുകൊടുത്തെങ്കില്‍ അത് പാലിക്കുക.. അതിന് ജ്യോതിഷം എന്നല്ല.. ഈശ്വരന്‍ വന്ന് പറഞ്ഞാലും അത് ഉപയോഗിക്കരുത് എന്ന് ജ്യോതിഷത്തില്‍ തന്നെ പറഞ്ഞിട്ടുണ്ട്. അതേസമയം, ജ്യോത്സ്യം വ്യാപകമായി ദുരുപയോഗ ചെയ്യപ്പെടുന്നു എന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഈ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.

 

Rahul

Recent Posts

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

20 mins ago

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

13 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

13 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

15 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

17 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

19 hours ago