പ്രണയം തോന്നിയാല്‍ ജ്യോതിഷം നോക്കാമോ..? ഹരി പത്തനാപുരം പറഞ്ഞത് കേട്ടില്ലേ..?

തഗ്ഗ് ഡയലോഗുകള്‍ അടിച്ച് എന്നും പ്രേക്ഷക ശ്രദ്ധ നേടുന്ന ജ്യോത്സ്യനാണ് ഹരി പത്തനാപുരം.. ജ്യോതിഷത്തോടൊപ്പം തന്റെ നിലപാടുകള്‍ കൂടി മറ്റുള്ളവരിലേക്ക് പകര്‍ന്നു നല്‍കുന്ന ഇദ്ദേഹത്തെ മലയാളികള്‍ക്ക് വലിയ ഇഷ്ടമാണ്. ഇപ്പോഴിതാ പ്രണയിച്ച് കഴിഞ്ഞാല്‍ പിന്നെ…

തഗ്ഗ് ഡയലോഗുകള്‍ അടിച്ച് എന്നും പ്രേക്ഷക ശ്രദ്ധ നേടുന്ന ജ്യോത്സ്യനാണ് ഹരി പത്തനാപുരം.. ജ്യോതിഷത്തോടൊപ്പം തന്റെ നിലപാടുകള്‍ കൂടി മറ്റുള്ളവരിലേക്ക് പകര്‍ന്നു നല്‍കുന്ന ഇദ്ദേഹത്തെ മലയാളികള്‍ക്ക് വലിയ ഇഷ്ടമാണ്. ഇപ്പോഴിതാ പ്രണയിച്ച് കഴിഞ്ഞാല്‍ പിന്നെ പൊരുത്തം നോക്കരുത് എന്ന തന്റെ പ്രഖ്യാപിത നിലപാട് കൊണ്ട് സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ ഹരി പത്തനാപുരം വീണ്ടും ശ്രദ്ധ നേടുകയാണ്. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതേ കുറിച്ച് പറഞ്ഞത്.

ജ്യോതിഷത്തോടൊപ്പമുള്ള തഗ്ഗ് ഡയലോഗുകള്‍ യൂത്തിനെ കൈയ്യില്‍ എടുക്കാനുള്ള പരിപാടിയാണോ എന്ന അവതാരകന്റെ ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.. ഹരിയുടെ മറുപടി ഇങ്ങനെയായിരുന്നു.. എന്റെ പ്രഖ്യാപിത നിലപാട് പ്രണയിച്ചിട്ട് പൊരുത്തം നോക്കരുത് എന്നതാണ്.. ഞാന്‍ പ്രണയിച്ചിട്ടുള്ള ആളാണ്. ഒരു പെണ്‍കുട്ടിയോട് ഇഷ്ടം തോന്നിയാല്‍ ഡേറ്റ് ഓഫ് ബര്‍ത്ത് തരൂ എന്ന് ചോദിക്കാന്‍ പറ്റില്ല. പ്രണയിച്ച് വിവാഹം കഴിക്കാന്‍ വരുന്ന സന്ദര്‍ഭത്തില്‍ മനപൂര്‍വ്വമായി ഒഴിവാക്കാന്‍ ബന്ധുക്കള്‍ ഇടപെട്ട് പൊരുത്തം നോക്കുന്ന ഒരു പ്രവണതയുണ്ട്…

അത് പാടില്ല എന്ന് തന്നെയാണ് ഹരി പത്തനാപുരം തറപ്പിച്ച് പറയുന്നത്. ഞാന്‍ പിള്ളേരെ കൈയ്യില്‍ എടുക്കാന്‍ അല്ല ഇതൊന്നും പറയുന്നത്.. ജ്യോതിഷത്തിലെ നിയമം തന്നെ അതാണ്.. പ്രണയിച്ച് വാക്കുകൊടുത്തെങ്കില്‍ അത് പാലിക്കുക.. അതിന് ജ്യോതിഷം എന്നല്ല.. ഈശ്വരന്‍ വന്ന് പറഞ്ഞാലും അത് ഉപയോഗിക്കരുത് എന്ന് ജ്യോതിഷത്തില്‍ തന്നെ പറഞ്ഞിട്ടുണ്ട്. അതേസമയം, ജ്യോത്സ്യം വ്യാപകമായി ദുരുപയോഗ ചെയ്യപ്പെടുന്നു എന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഈ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.