Film News

ഈ ഉറുമ്പിന്റെ സ്വഭാവമാണ് റിവ്യുമാർക്ക്! വെള്ളത്തിൽ വീണ് ഒരു കൈ കൊടുത്ത് കേറിയാലും കടി തന്നിട്ടേ പോകു, ഹരിശ്രീ അശോകൻ

മലയാള സിനിമയിൽ ഈ അടുത്തിടയിൽ ചർച്ചയായ സംഭവം ആയിരുന്നു ഓൺലൈൻ റിവ്യൂബോംബിങ്, ഇപ്പോൾ നടൻ ഹരി ശ്രീ അശോകൻ റിവ്യൂവർമാർക്കെതിരെ പ്രതികരിചു രംഗത് എത്തിയിരിക്കുകയാണ്. കടകൻ  എന്ന സിനിമയുടെ പ്രെസ് മീറ്റിംഗിന്റെ വേദയിലായിരുന്നു നടന്റെ ഈ പ്രതികരണം, റിവ്യവർ ആയ അശ്വന്ത് കോക്ക് ഈ കടകൻ  എന്ന ചിത്രം കണ്ടതിന് ശേഷം ഈ സിനിമയിലെ മണൽ വാരൽ കഥ പത്തിരുപത് വർഷങ്ങൾക്ക് മുൻപ് പറയേണ്ട കഥ ആയിരുന്നു എന്നാണ് പറഞ്ഞിരുന്നത്

ഈ ഒരു കാര്യത്തെ കുറിച്ച് താങ്കൾ എന്ത് പറയുന്നു എന്ന് അവതാരകൻ ഹരിശ്രീയോടു ചോദിച്ചപ്പോളാണ് നടൻ ഇങ്ങനൊരു മറുപടി നൽകിയത്, ഇപ്പോളത്തെ നിയമം അനുസരിച്ചു ഒരാൾ കൈക്കൂലി വാങ്ങുന്നത് തെറ്റാണ്, എന്നാൽ കൈക്കൂലി വാങ്ങിക്കുന്നവർ ഇല്ലേ, അങ്ങനെ ആണെങ്കിൽ കൈകൂലി വാങ്ങിക്കുന്ന ഒരു സബ്ജക്റ്റ് പറഞ്ഞാൽ അത് ആ കാലത്തേ പറഞ്ഞാൽ മതിയല്ലോ എന്ന് പറയുന്നത് ശരിയാണോ. ഈ സംഭവം ഇപ്പോളും നടക്കുന്നുണ്ട്

നമ്മൾ ഒരു സിനിമ ഇറക്കുമ്പോൾ അത് കണ്ടിരിക്കാൻ പറ്റണം നല്ല ഇന്ററസ്റ്റിംഗ് ആയിരിക്കണം, ഇപ്പോൾ ഭ്രമയുഗത്തെ കുറിച്ച് അങ്ങനെ പറയാൻ കഴിയുമോ, ഇപ്പോൾ എന്തും പറയാം, ഈ റിവ്യൂവേഴ്സ് അവർഒരു  ഉറുമ്പിനെ പോലെയാണ്, ഇപ്പോൾ വെള്ളത്തിൽ കിടക്കുമ്പോളും രക്ഷപെടുത്താൻ ഒരു കൈയിട്ടുകൊടുത്താലും അതിൽ കയറി വന്നിട്ട് ഒരു കടി തന്നിട്ടേ പോകൂ അതാണ് ചില റിവ്യൂവർ ന്മാർ, എന്നാൽ ചിലർ അങ്ങനെയല്ല കാര്യം കാര്യമായി പറയുന്നവർ ഉണ്ട്, അവരെ നേരെയാക്കാൻ കഴിയില്ല ഹരിശ്രീ പറയുന്നു

Suji