ആ സംഭവത്തിന് ശേഷം ഹരിശ്രീ അശോകന് വന്ന ഫോണ്‍ കോളുകള്‍ക്ക് കണക്കില്ല..!! നടന്നത് ഇതാണ്

തുടക്ക കാലത്ത് ഹാസ്യ കഥാപാത്രങ്ങള്‍ ചെയ്ത്  നമ്മെ ചിരിപ്പിച്ച നടന്‍ ഹരിശ്രീ അശോകന്‍, പിന്നീട് ഒരു സ്വഭാവ നടനായി മാറിയപ്പോള്‍ പ്രേക്ഷകരെ അമ്പരപ്പിക്കുന്ന പ്രകടനമാണ് അദ്ദേഹം സിനിമകിളില്‍ കാഴ്ച്ച വെയ്ക്കുന്നത്. ഈ അടുത്ത് നെറ്റ്ഫ്‌ളിക്‌സിലൂടെ പുറത്തിറങ്ങിയ മിന്നല്‍ മുരളി എന്ന സിനിമയിലും മികച്ച പ്രകടനമായിരുന്നു അദ്ദേഹം കാഴ്ച്ചവെച്ചത്. ഇത്രയും കാലം ഇന്‍ഡസ്ട്രിയില്‍ നിന്നിട്ടും ഒരുപാട് കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിച്ചിട്ടും മിന്നല്‍ മുരളിയിലെ കഥാപാത്രത്തിന് കിട്ടിയ അത്ര പ്രശംസ തനിക്ക് കിട്ടിയിട്ടില്ല എന്ന തന്നെയാണ് അദ്ദേഹം പറയുന്നത്.

സിനിമ റീലിസായതിന് ശേഷമുള്ള തന്റെ അനുഭവം പങ്കുവെച്ച് കൊണ്ട് ഹരിശ്രീ അശോകന്‍ പറയുന്നത് ഇങ്ങനെ… സംവിധായകന്‍ ബേസില്‍ ജോസഫാണ് മിന്നല്‍ മുരളിയുടെ കഥപറയാന്‍ എന്റെ അടുക്കല്‍ വരുന്നത്. ഇതൊരു സൂപ്പര്‍ ഹീറോ കഥയാണെന്നു പറഞ്ഞു. കഥയും എന്റെ കഥാപാത്രവും എനിക്ക് വളരെയധികം ഇഷ്ടമായി. ഞാന്‍ കൂടുതലും ചെയ്തിട്ടുള്ളത് കോമഡി കഥാപാത്രങ്ങളാണ്. സീരിയസ് വേഷങ്ങള്‍ വളരെ കുറച്ചു മാത്രമേ ചെയ്തിട്ടുള്ളൂ.. മിന്നല്‍ മുരളിയുടെ ദാസന്‍ ഒരുപാട് പേരെ കരയിച്ചു എന്നറിഞ്ഞപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. ദാസന്‍ ഒരു ഗംഭീര കഥാപാത്രമാണ് എന്നാണ് എല്ലാവരും പറയുന്നത്.. സിനിമ കണ്ടതിനു ശേഷം ഒരുപാട് പേര്‍ വിളിച്ച് അഭിനന്ദനം അറിയിക്കുന്നുണ്ട്..സംവിധായകന്‍മാരും, നിര്‍മ്മാതാക്കളും, നടീനടന്മാരും ഒക്കെ വിളിച്ചു.. സത്യം പറഞ്ഞാല്‍ ഇത്ര നാളത്തെ സിനിമ ജീവിതത്തിനിടയില്‍ ഇത്രയും ഫോണ്‍കോളുകള്‍ എനിക്ക് വന്നിട്ടില്ല.

എന്നില്‍ നിന്നും ആരും പ്രതീക്ഷിക്കാത്ത ഒരു കഥാപാത്രം കിട്ടിയതുകൊണ്ട് ആകാം.. കുറെ കാലമായി സിനിമയില്‍ നിന്നും മാറി നിന്നിട്ടു, തിരിച്ചുവരവ് ഇത്തരത്തിലൊരു കഥാപാത്രത്തില്‍ ആയതുകൊണ്ടാകാം.. സിനിമ കണ്ടിട്ട് എന്നെ ആദ്യം വിളിക്കുന്നത് നടന്‍ സിദ്ദിഖിന്റെ മകനാണ്… പുള്ളി പറഞ്ഞു ഞാന്‍ മിന്നല്‍ മുരളി കണ്ടു, ചേട്ടന്റെ കഥാപാത്രം അസ്സലായിട്ടുണ്ട്, സിനിമയും ഇഷ്ടപ്പെട്ടു. ഒടിടി റിലീസ് ആയതു കൊണ്ട് തന്നെ ഒരേസമയം 190 രാജ്യങ്ങളില്‍ ഏറെ ഒരുമിച്ച് എല്ലാവര്‍ക്കും സിനിമ കാണാന്‍ കഴിയുന്നുണ്ട്.

Aswathy