Film News

വീട്ടിലുള്ള എല്ലാവരും മാറിയപ്പോൾ പതിനാറാമത്തെ സമ്മാനമായി…; പ്രണയകഥ പറഞ്ഞ് ഹരിതയും വിനായകും

ടെലിവിഷൻ പ്രേക്ഷകരുടെ ഹൃദയം കവർന്ന നടിയാണ് ഹരിത ജി നായർ. ശ്യാമംബരം എന്ന സീരിയലിലെ നായിക വേഷം അവതരിപ്പിക്കുന്ന നടി സിനിമയിലും മികച്ച കഥാപാത്രം ചെയ്ത് ഞെട്ടിച്ചിരിക്കുകയാണ്. ജീത്തു ജോസഫിന്റെ പ്രിയപ്പെട്ട എഡിറ്ററായ വിനായകാണ് ഹരിതയെ വിവാഹം കഴിച്ചത്. ഇപ്പോഴിതാ തങ്ങളുടെ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് ഹരിതയും വിനായകും.

സ്‌കൂളിൽ പഠിക്കുമ്പോൾ മുതൽ ഞങ്ങൾ ബെസ്റ്റ് ഫ്രണ്ട്‌സ് ആയിരുന്നു. ഹരിതയോട് ഇഷ്ടം തോന്നിയത് എനിക്കാണ്. ഞാനാണ് ആദ്യം പ്രൊപ്പോസ് ചെയ്യുന്നതും. പക്ഷേ പറ്റില്ലെന്ന് തന്നെ അവൾ പറഞ്ഞു. കാരണം അങ്ങനൊരു സ്‌പേസിൽ അല്ല അവളെന്നെ കണ്ടിരുന്നത്. പിന്നെ അത് കറങ്ങി കറങ്ങി കുറച്ചധികം കറഞ്ഞ് ഇഷ്ടത്തിലായെന്നാണ് വിനായക് പറയുന്നത്.

ഞങ്ങൾ പരിചയപ്പെട്ടിട്ട് ഏകദേശം പതിനഞ്ച് വർഷമായി നിൽക്കുന്ന സമയമാണ്. അത്രയും വർഷത്തിൽ ഒരിക്കൽ പോലും ഇവൻ എന്റെ ബെർത്ത് ഡേ വിഷ് ചെയ്തിട്ടില്ല. അങ്ങനെ പിറന്നാളിന് വീട്ടിൽ വന്ന് പതിനഞ്ച് സമ്മാനങ്ങൾ തന്നു. വീട്ടിലുള്ള എല്ലാവരും മാറിയപ്പോൾ പതിനാറാമത്തെ സമ്മാനമായി ഞങ്ങളുടെ പഴയ ഓർമ്മകളൊക്കെ ചേർത്തൊരു സമ്മാനം കൂടി തന്നു. പിന്നാലെ കാര്യം അവതരിപ്പിച്ചു. പക്ഷേ ഞാൻ വേണ്ടെന്ന് പറഞ്ഞതായി ഹരിത കൂട്ടിച്ചേർത്തു.

വിവാഹം കഴിഞ്ഞ് മൂന്നാമത്തെ ദിവസം വിനായകും നാലാമത്തെ ദിവസം താനും വർക്ക് ലൊക്കേഷനിലേക്ക് പോയെന്നാണ് ഹരിത പറയുന്നത്. വിവാഹത്തിന് വേണ്ടി പതിനഞ്ച് ദിവസം രണ്ടാൾക്കും ലീവ് കിട്ടിയിരുന്നു. അതിൽ കൂടുതലെടുത്താൽ എല്ലാവർക്കും ബുദ്ദിമുട്ടാവുമെന്നും താരം പറയുന്നു. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത നേര് എന്ന സിനിമയിലാണ് ഹരിതയും പ്രധാനപ്പെട്ടൊരു റോൾ ചെയ്തിരിക്കുന്നത്. ഇതേ സിനിമയിൽ ഹരിതയുടെ ഭർത്താവ് വിനായക് തന്നെയായിരുന്നു എഡിറ്റർ.

Gargi