Categories: Film News

‘മമ്മൂട്ടി അഹങ്കാരി, മരിക്കണം’!! മദ്യ ലഹരിയില്‍ പറഞ്ഞാണ്, മാപ്പ് ചോദിച്ച് യുവാവ്

മലയാളത്തിന്റെ മെഗാ താരം മമ്മൂട്ടിയ്‌ക്കെതിരെ വിദ്വേഷ കമന്റിട്ടതില്‍ മാപ്പ് പറഞ്ഞ് യുവാവ്. മട്ടാഞ്ചേരി സ്വദേശിയായ സനോജ് റഷീദാണ് താരത്തിനെ അപമാനിച്ചത്. ഒരു യൂട്യൂബ് ചാനലിന്റെ പബ്ലിക് റെസ്പോണ്‍സ് വീഡിയോയിലാണ് മമ്മൂട്ടി മരിക്കണമെന്നും അഹങ്കാരിയാണ് മമ്മൂട്ടിയെന്നും സനോജ് പറഞ്ഞത്.

വീഡിയോ വൈറലായതോടെ വലിയ വിമര്‍ശനമാണ് സനോജിനെതിരെ നിറഞ്ഞത്. വിമര്‍ശനം ശക്തമായതോടെയാണ് സനോജ് മാപ്പ് പറഞ്ഞ് എത്തിയത്. 2024ല്‍ കേരളത്തില്‍ വരേണ്ട മാറ്റങ്ങള്‍ എന്ന വിഷയത്തില്‍ പബ്ലിക് റെസ്‌പോണ്‍സ് എടുത്ത വീഡിയോയില്‍ ആയിരുന്നു സനോജ് റഷീദ് മമ്മൂട്ടിക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയത്.

”കേരളത്തില്‍ വരേണ്ട അനിവാര്യമായ മാറ്റം, പത്മശ്രീ മോഹന്‍ലാല്‍ ശക്തി പ്രാപിക്കുക, മമ്മൂട്ടി മരണപ്പെടുക അതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന്. മമ്മൂട്ടിയും മമ്മൂട്ടിയുടെ മകനും നശിച്ച് നാറാണക്കല്ല് എടുക്കുക. മോഹന്‍ലാലും മോഹന്‍ലാലിന്റെ മകനും ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ..” എന്നാണ് സനോജ് റഷീദ് പറയുന്നത്.

ഖേദം പ്രകടിപ്പിക്കുന്ന വീഡിയോയില്‍ സനോജ് ഇങ്ങനെ പറയുന്നു:’ ഇന്നലെ നടന്നത് മദ്യത്തിന്റെ ലഹരിയില്‍ നടന്നതാണ്. മമ്മൂട്ടിയോടും മകനോടും കുടുംബത്തോടും പൊതുസമൂഹത്തോടും ഞാന്‍ മാപ്പ് ചോദിക്കുന്നു..’. സാബു അലി മട്ടാഞ്ചേരി എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിലാണ് ഖേദ പ്രകടനത്തിന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടത്.

Anu