ശ്രീതുവിനോട് ശരിക്കും പ്രണയമായിരുന്നോ ? അപ്പോൾ  തോന്നിയത് പറഞ്ഞെന്ന് രസ്മിൻ 

Follow Us :

ബിഗ് ബോസ് മലയാളം സീസൺ 6 ൽ കോമണർ ആയി എത്തി   73 ദിവസം  ഹൗസിൽ നിൽക്കാൻ  സാധിച്ച  മത്സരാർത്ഥിയായിരുന്നു റെസ്മിൻ ഭായ്.. മികച്ച ഗെയിമർ കൂടിയായിരുന്നു റെസ്‌മിൻ . റെസ്മിൻ ഹൗസിൽ ഉണ്ടായപ്പോൾ ഏറ്റവും കൂടുതൽ പുറത്ത് ചർച്ചയായ കാര്യങ്ങളിലൊന്ന് റെസ്മിൻ ലെസ്ബിയൻ ആണെന്നുള്ളതായിരുന്നു. ഒരിക്കൽ ഹൗസിൽ വെച്ച് ശ്രീതുവിനോട് തനിക്ക് ക്രഷ് ആണെന്ന് റെസ്മിൻ പറഞ്ഞിരുന്നു. ഇതോടെയാണ് ഇത്തരം ചർച്ചകൾ ചൂട് പിടിച്ചത്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിക്കുകയാണ് റെസ്മിൻ. ഒരു യ്‌പ്ട്യുബ് ചാനലിന്  നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു റെസ്‌മിൻ.
പുറത്ത് വന്നപ്പോൾ താനും ഇക്കാര്യം  കേട്ടിരുന്നുവെന്നും  വീട്ടിലും സംസാരവിഷയം ഉണ്ടായിരുന്നവെന്നും റെസ്‌മിൻ പറയുന്നു.  എന്നാൽ താൻ  ഉദ്ദേശിച്ച ക്രഷ് ഒരിക്കലും പ്രണയമായിരുന്നില്ല. ഒരാൾ നടന്ന് പോകുമ്പോൾ കൊള്ളാലോയെന്ന് പറയില്ലേ.  അവരെ വായിനോക്കുന്നു, ഡ്രസിങ് കൊള്ളാം എന്നൊക്കെ പറയില്ലേ. സ്ഥിരം കണ്ടോണ്ടിരിക്കുമ്പോൾ സംസാരം ഇഷ്ടപ്പെടാം. ആ രീതിയിലാണ് ക്രഷ് എന്ന് പറഞ്ഞത്. ശ്രീതുവിനോട് അങ്ങനെ തോന്നി ,പറഞ്ഞു. അല്ലാതെ ക്രഷിന്റെ അർത്ഥം പ്രണയമെന്നല്ല. ക്രഷ് വേറെ, പ്രണയം വേറെ, സ്നേഹം വേറെ എന്നാണ് റെസ്‌മിന്റെ അഭിപ്രായം . ഇത് കേരളമാണല്ലോ. ഇവിടെ ഇങ്ങനെയൊക്കെ ആണല്ലോ, അതായിരിക്കും ലെസ്ബിയൻ എന്ന നിലയ്ക്കുള്ള ചർച്ചയൊക്കെ ഉണ്ടായത്. അല്ലാതെ ഇതിനെക്കുറിച്ച് പ്രത്യേകം പറയാനില്ല എന്നും റെസ്‌മിൻ വ്യക്തമാക്കി. തനിക്ക് ആ സമയത്ത് ആ കുട്ടിയോട് അങ്ങനെയൊരു ക്രഷ് തോന്നി താനത് പറഞ്ഞു. അല്ലാതെ അതിലൊരു തെറ്റും തനിക്ക് തോന്നിയില്ല. ബിഗ് ബോസ് ഒട്ടും സ്ക്രിപ്റ്റ്ഡ് അല്ല. ഗെയിമിന്റെ റൂൾസ് ആന്റ് റെഗുലേഷൻസ് മാത്രം ആണ് തരുന്നത്. ഫേവറിറ്റിസം അവിടെ നടക്കുന്നില്ല. സിബിൻ പറയുന്നത് വിശ്വസിക്കുന്നില്ല. ഫേവറിറ്റിസം അവിടെ നടക്കുന്നുണ്ടെങ്കിൽ അപ്സര പുറത്താകില്ലായിരുന്നു. നല്ല കണ്ടന്റുകൾ കൊടുക്കുന്ന, നന്നായി എന്റർടെയിൻമെന്റ് കൊടുക്കുന്ന, ഡാൻസ്, പാട്ട് എന്നിങ്ങനെ എല്ലാം നല്ല രീതിക്ക് കൊണ്ടുപോകുന്ന ആളാണ് അപ്സര. ഷോ നല്ല രീതിയിൽ കൊണ്ടുപോകാം എന്നാണെങ്കിൽ അവർ അപ്സരയെ അവിടെ നിർത്തണ്ടേ പക്ഷെ നിർത്തിയില്ലല്ലോ എന്നും റെസ്‌മിൻ പറയുന്നുണ്ട്

ജാസ്മിനും  തനിച്ച് മത്സരിച്ചിരുന്നെങ്കിൽ രണ്ട് പേരും ഇപ്പോൾ ഇവിടെ ഉണ്ടാകുമായിരുന്നു. അൻസിബ വലിയ ഗെയിമറായിട്ട് തോന്നിയില്ല. അവിടെ നിന്ന് പോകാൻ അവർക്ക് കഴിയുന്നില്ലെന്ന് പലപ്പോഴായി പറഞ്ഞിട്ടുണ്ട്. വിട്ടുകൊടുക്കുന്നയാളാണ് അൻസിബ. നേരത്തേ ഔട്ടാകേണ്ട ആളാണ് അൻസിബ. താൻ ഹാപ്പിയാണ്. ആരിൽ നിന്നും വലിയ വിമർശനം നേരിടേണ്ടി വന്നിട്ടില്ല.  എന്ത് നെഗറ്റീവ് ആണെന്ന് ആരും പറഞ്ഞിട്ടില്ല. സോഷ്യൽ മീഡിയയിലാണ് വിമർശനങ്ങൾ ഉയർന്നത്. അതിനെയൊന്നും  കാര്യമാക്കുന്നില്ല. അത്തരം കമന്റുകളൊക്കെ പിആർ വർക്കേഴ്സ് ചെയ്യുന്നതാണ്. ജാസ്മിനും ജിന്റോയ്ക്കും പിആർ ഉണ്ടെന്ന് തനിക്ക് തോന്നിയിട്ടുണ്ട്. വീഡിയോകൾ കാണുമ്പോൾ മനസിലാകും.

ജെനുവിനായി പിന്തുണയ്ക്കുന്നവർ ഉണ്ട്. അല്ലാതെ പിആർ ചെയ്യുന്നത് ഉണ്ട്. ജെനുവിനായി ഇഷ്ടപ്പെടുന്നവർ ഇറക്കുന്ന വീഡിയോയിൽ ഒന്നും മറ്റ് മത്സരാർത്ഥികളെ കുറ്റം പറയില്ല. എന്നാൽ പിആർ കൊടുത്ത് ചെയ്യിക്കുമ്പോൾ മറിച്ചാണ്. അവർ മറ്റ് മത്സരാർത്ഥികളെ കുറ്റപ്പെടുത്തുമെന്നും റെസ്മിൻ പറഞ്ഞു.അതേസമയം ജാസ്മിന് നേരെ വന്ന വിമർശനങ്ങളെക്കുറിച്ച് റെസ്മിൻ സംസാരിച്ചു. ജാസ്മിന്റെ വൃത്തി ചർച്ചയാകാൻ വലിയ കാരണങ്ങൾ ഒന്നും ഇല്ല. ജാസ്മിനും ജിന്റോയും എന്ത് ചെയ്താലും ശ്രദ്ധിക്കപ്പെടും. അതേസമയം വൃത്തി അടിസ്ഥാന കാര്യമാണ്. അവിടെ എല്ലാവരും വൃത്തിയിലാണ് നടക്കുന്നത്. തുമ്മിയ ശേഷം ജാസ്മിനടിച്ച ഡയലോ​ഗ് ശരിയല്ല. അതിനപ്പുറം ഹൈജീൻ പ്രശ്നങ്ങൾ അവിടെ ഇല്ല. എല്ലാവരും നല്ല രീതിയിലാണ് ആ വീട് കൊണ്ട് പോയതെന്നും റെസ്മിൻ പറയുന്നു.