രഹസ്യമായി താൻ വിവാഹം കഴിച്ചു! വെളിപ്പെടുത്തലുമായി രശ്‌മിക

തെന്നിന്ത്യൻ താര റാണിയാണ്  രശ്‌മിക മന്താന.നടൻ വിജയ് ദേവര കൊണ്ടയും,നടിയും  തമ്മിൽ പ്രണയത്തിൽ ആണെന്നുള്ള വാർത്തകൾ മുൻപ് ഗോസിപ്പുകൾ ആയി എത്തിയിരുന്നു, എന്നാൽ ഇരുവരുംആ വാർത്തയിൽ നിഷേധിക്കുകയും ചെയ്യ്തിരുന്ന. ഇപ്പോൾ നടി തന്റെ രഹസ്യ വിവാഹത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് ടൈഗർ ഷ്രോ ഫിനൊപ്പം  മിസ് മാലിനിക്ക് നൽകിയ അഭിമുഖ്ത്തിലാണ് നടി ഈ കാര്യം വെളിപ്പെടുത്തിയത്.

ആനിമേഷനും അതിലെ കഥപാത്രങ്ങളെ കുറിച്ചും നടി സംസാരിച്ചപ്പോൾ ആയിരുന്നു താൻ ഒരു രഹസ്യ വിവാഹം കഴിച്ചു എന്ന് വെളിപ്പെടുത്തിയത്. ആ വിവാഹം നരൂട്ടോയെയുമായല്ലേ എന്ന് അവതാരകൻ ചോദിച്ചപ്പോൾ നടി അത് സമ്മതിക്കുവായിരുന്നു, അതെ ഞാൻ ആ കഥാപാത്രത്തെ ആണ് രഹസ്യമായി വിവാഹം കഴിച്ചത്, എനിക്ക് ഒരുപാടു ഇഷ്ട്ടമാണ് ആ കഥപാത്രത്തെ.

നരൂട്ടോയുടെ പുതിയ കഥാപാത്രമായ ഹിനാറ്റ ആകണമെന്നും തനിക്ക് ആഗ്രഹം ഉണ്ട്, അനിമേഷനിലെ നായികയെ പോലെ പർപ്പിൾ നിറത്തിലുള്ള മുടി വേണമെന്നും തനിക്ക്  ആഗ്രഹം ഉണ്ടെന്ന് രശ്‌മിക പറഞ്ഞു. മുൻപ് താരം നരൂട്ടോയുടെ ചിത്രം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു അതും തന്റെ കാമുകൻ എന്ന രീതിയിൽ.

 

Suji