സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണ് “ഹെവൻ”.ചിത്രത്തിന്റെ ട്രെയിലർ റീലിസ് ചെയിതിരിക്കുകയാണ്.പ്രേക്ഷകരെ ആകാംഷയോടെ മുൾമുനയിലെത്തിക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ ട്രെയിലർ.ചിത്രത്തിന്റെ സംവിധാനം ചെയിതിരിക്കുന്നത് ഉണ്ണി ഗോവിന്ദ് ആണ്.എന്നാൽ ചിത്രത്തിന്റെ റിലീസ് തിയതിയും പ്രഖ്യാപിച്ചിരിക്കുകയാണ്.ജൂൺ 17 ചിത്രം തിയറ്ററുകളിലേക്ക് എത്തും.ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട് കൂടാതെ ജാഫർ ഇടുക്കി , മഞ്ജു പത്രോസ് , ദീപക് പറമ്പോൾ, അലൻസിയർ, സുദേവ് നായർ, സുധീഷ് , ശ്രുതി ജയൻ, വിനയ പ്രസാദ്, ആശ അരവിന്ദ്, രശ്മി ബോബൻ, ചെമ്പിൽ അശോകൻ, ശ്രീജ, മീര നായർ, രമാദേവി, അഭിജ ശിവകാല, ഗംഗ നായർ എന്നിവർ ആണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി എത്തുന്നത്.
ചിത്രത്തിന്റെ ട്രെയിലറിന് മികച്ച രീതിയിൽ ഉള്ള പ്രതികരണം ആണ് ലഭിക്കുന്നത്.ജനഗണമന എന്ന ചിത്രത്തിന് ശേഷം സുരാജ് വെഞ്ഞാറമ്മൂട് ആവർത്തിച്ച് പോലീസ് വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണ് ഹെവൻ.ഒരു കുറ്റവാളിയെ പിടിക്കാൻ ഒരു കൂട്ടം പോലീസുകാർ നടത്തുന്ന അന്വേഷണ ത്രില്ലർ ചിത്രം ആണ് ഹെവൻ .എന്നാൽ സർക്കിൾ ഇൻസ്പെക്ടറായ പി എസ് സുബ്രഹ്മണ്യനുമായി ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.ഇത് ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ള സിനിമ എന്ന് പൂർണ്ണമായും വിളിക്കാനാവില്ലെന്നും എന്നാൽ ഒരു യഥാർത്ഥ പോലീസ് ഓഫീസറുടെ ജീവിതത്തിലെ നിരവധി സംഭവങ്ങൾ ഒരുമിച്ച് കൊണ്ടുവരുന്നുണ്ടെന്നും സംവിധായകൻ ഉണ്ണി ഗോവിന്ദ് പറഞ്ഞു.
ചിത്രത്തിന്റെ സുജിത് മട്ടന്നൂരും മാഫിയ ശശിയും ആണ്. ഓഡിയോഗ്രഫി എം.ആര്. രാജാകൃഷ്ണന്, സൗണ്ട് ഡിസൈന്‍ വിക്കി, കിഷന്, പി.ആര്.ഒ. ശബരി എന്നിവർ ആണ്.ചിത്രത്തിന്റെ ഛായാഗ്രഹണം വിനോദ് ഇല്ലംപ്പള്ളി ആണ് നിർവഹിക്കുന്നത്.സംഗീതം നൽകിയിരിക്കുന്നത് ഗോപി സുന്ദർ ആണ്.
അഭിനയിച്ച സിനിമകളേക്കാൾ വ്യക്തിജീവിതം കൊണ്ട് വാർത്തകളിൽ നിറഞ്ഞ താരമാണ് ബാല. ഓഫ് സ്ക്രീനിലെ തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരിലും ബാല…
'അമ്മ താര സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് 25 വർഷങ്ങൾ കൊണ്ട് സാനിധ്യം അറിയിച്ച നടൻ ആയിരുന്നു ഇടവേള ബാബു,…
മലയാളത്തിന്റെ പ്രിയ ഗായകൻ ആണെങ്കിലും യേശുദാസിനെ കുറിച്ച് നിരവധി വിമർശങ്ങൾ ഉയരാറുണ്ട്. അതിലൊന്നാണ് എമ്പതുകളിലെയും തൊണ്ണൂറുകളിലെയും പല ഗായകരുടെയും അവസരം…
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…