മലയാളത്തിലെ ഒരു കിടിലൻ ത്രില്ലർ പ്രതീക്ഷികുന്നു ഹെവനിന്റെ ട്രെയ്‌ലർ…

Heaven
Heaven

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണ് “ഹെവൻ”.ചിത്രത്തിന്റെ ട്രെയിലർ റീലിസ് ചെയിതിരിക്കുകയാണ്.പ്രേക്ഷകരെ ആകാംഷയോടെ മുൾമുനയിലെത്തിക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ ട്രെയിലർ.ചിത്രത്തിന്റെ സംവിധാനം ചെയിതിരിക്കുന്നത് ഉണ്ണി ഗോവിന്ദ് ആണ്.എന്നാൽ ചിത്രത്തിന്റെ റിലീസ് തിയതിയും പ്രഖ്യാപിച്ചിരിക്കുകയാണ്.ജൂൺ 17 ചിത്രം തിയറ്ററുകളിലേക്ക് എത്തും.ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട് കൂടാതെ ജാഫർ ഇടുക്കി , മഞ്ജു പത്രോസ് , ദീപക് പറമ്പോൾ, അലൻസിയർ, സുദേവ് നായർ, സുധീഷ് , ശ്രുതി ജയൻ, വിനയ പ്രസാദ്, ആശ അരവിന്ദ്, രശ്മി ബോബൻ, ചെമ്പിൽ അശോകൻ, ശ്രീജ, മീര നായർ, രമാദേവി, അഭിജ ശിവകാല, ഗംഗ നായർ എന്നിവർ ആണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി എത്തുന്നത്.

Heaven
Heaven

ചിത്രത്തിന്റെ ട്രെയിലറിന് മികച്ച രീതിയിൽ ഉള്ള പ്രതികരണം ആണ് ലഭിക്കുന്നത്.ജനഗണമന എന്ന ചിത്രത്തിന് ശേഷം സുരാജ് വെഞ്ഞാറമ്മൂട് ആവർത്തിച്ച് പോലീസ് വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണ് ഹെവൻ.ഒരു കുറ്റവാളിയെ പിടിക്കാൻ ഒരു കൂട്ടം പോലീസുകാർ നടത്തുന്ന അന്വേഷണ ത്രില്ലർ ചിത്രം ആണ് ഹെവൻ .എന്നാൽ സർക്കിൾ ഇൻസ്പെക്ടറായ പി എസ് സുബ്രഹ്മണ്യനുമായി ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.ഇത് ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ള സിനിമ എന്ന് പൂർണ്ണമായും വിളിക്കാനാവില്ലെന്നും എന്നാൽ ഒരു യഥാർത്ഥ പോലീസ് ഓഫീസറുടെ ജീവിതത്തിലെ നിരവധി സംഭവങ്ങൾ ഒരുമിച്ച് കൊണ്ടുവരുന്നുണ്ടെന്നും സംവിധായകൻ ഉണ്ണി ഗോവിന്ദ് പറഞ്ഞു.

Heaven
Heaven

ചിത്രത്തിന്റെ സുജിത് മട്ടന്നൂരും മാഫിയ ശശിയും ആണ്. ഓഡിയോഗ്രഫി എം.ആര്‍. രാജാകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍ വിക്കി, കിഷന്‍, പി.ആര്‍.ഒ. ശബരി എന്നിവർ ആണ്.ചിത്രത്തിന്റെ ഛായാഗ്രഹണം വിനോദ് ഇല്ലംപ്പള്ളി ആണ് നിർവഹിക്കുന്നത്.സംഗീതം നൽകിയിരിക്കുന്നത് ഗോപി സുന്ദർ ആണ്.

Heaven
Heaven