ആരാധകലോകം ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ഹിറ്റ് മേക്കര്‍ സഞ്ജയ് ലീല ബന്‍സാലിയുടെ നെറ്റ്ഫ്ലിക്സ് പരമ്പരയായ ‘ഹീരമാണ്ഡി: ദി ഡയമണ്ട് ബസാര്‍’. മനീഷ കൊയ്രാള, സൊനാക്ഷി സിന്‍ഹ, അദിതി റാവു ഹൈദരി, റിച്ച ചദ്ദ തുടങ്ങിയവരാണ് ഹീരമാണ്ടിയിലെ പ്രധാന കഥാപാത്രങ്ങളാവുന്നത്. സീരിസിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
ദേവദാസ്, ബാജിറാവു മസ്താനി തുടങ്ങിയ ഹിറ്റ് സിനിമകള്‍ ഒരുക്കിയ സഞ്ജയ് ലീല ബന്‍സാലിയില്‍ നിന്നും ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ ഹീരമാണ്ഡിയ്ക്ക് കാത്തിരിക്കുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പുള്ള ഇന്ത്യയിലെ വേശ്യാവൃത്തിക്കാരുടെ ജീവിതവും അവരുടെ പ്രണയത്തിന്റെയും വഞ്ചനയുടെയും കഥകളുമാണ് ‘ഹീരമാണ്ടി’ പറയുന്നത്. 1940കളില്‍ സ്വാതന്ത്ര്യ സമരം പ്രക്ഷുബ്ധമായ പശ്ചാത്തലത്തില്‍ വേശ്യാവൃത്തിക്കാരുടെയും അവരുടെ രക്ഷാധികാരികളുടെയും കഥകളാണ് ഹീരാമാണ്ടി അവതരിപ്പിക്കുന്നത്.
സീരിസിന്റെ ഔദ്യോഗിക സ്ട്രീമിംഗ് തീയതി ഇപ്പോഴും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല 2024-ല്‍ തന്നെ സീരിസ് എത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ‘ഇന്ത്യയിലെ ഇതിഹാസ സ്രഷ്ടാവായ സഞ്ജയ് ലീല ബന്‍സാലിയുടെ എവര്‍: ഹീരമാണ്ഡി: ദി ഡയമണ്ട് ബസാര്‍ എന്ന ആദ്യ പരമ്പര ഇതാ’ ഫസ്റ്റ് ലുക്ക് പങ്കിട്ടുകൊണ്ട്, നെറ്റ്ഫ്ലിക്സ് ഇന്ത്യ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചു.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…