സഞ്ജയ് ലീല ബന്‍സാലിയുടെ ‘ഹീരമാണ്ഡി: ദി ഡയമണ്ട് ബസാര്‍’ ഫസ്റ്റ് ലുക്ക് പുറത്ത്

ആരാധകലോകം ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ഹിറ്റ് മേക്കര്‍ സഞ്ജയ് ലീല ബന്‍സാലിയുടെ നെറ്റ്ഫ്‌ലിക്‌സ് പരമ്പരയായ ‘ഹീരമാണ്ഡി: ദി ഡയമണ്ട് ബസാര്‍’. മനീഷ കൊയ്രാള, സൊനാക്ഷി സിന്‍ഹ, അദിതി റാവു ഹൈദരി, റിച്ച ചദ്ദ തുടങ്ങിയവരാണ് ഹീരമാണ്ടിയിലെ പ്രധാന കഥാപാത്രങ്ങളാവുന്നത്. സീരിസിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

ദേവദാസ്, ബാജിറാവു മസ്താനി തുടങ്ങിയ ഹിറ്റ് സിനിമകള്‍ ഒരുക്കിയ സഞ്ജയ് ലീല ബന്‍സാലിയില്‍ നിന്നും ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ ഹീരമാണ്ഡിയ്ക്ക് കാത്തിരിക്കുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പുള്ള ഇന്ത്യയിലെ വേശ്യാവൃത്തിക്കാരുടെ ജീവിതവും അവരുടെ പ്രണയത്തിന്റെയും വഞ്ചനയുടെയും കഥകളുമാണ് ‘ഹീരമാണ്ടി’ പറയുന്നത്. 1940കളില്‍ സ്വാതന്ത്ര്യ സമരം പ്രക്ഷുബ്ധമായ പശ്ചാത്തലത്തില്‍ വേശ്യാവൃത്തിക്കാരുടെയും അവരുടെ രക്ഷാധികാരികളുടെയും കഥകളാണ് ഹീരാമാണ്ടി അവതരിപ്പിക്കുന്നത്.

സീരിസിന്റെ ഔദ്യോഗിക സ്ട്രീമിംഗ് തീയതി ഇപ്പോഴും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല 2024-ല്‍ തന്നെ സീരിസ് എത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ‘ഇന്ത്യയിലെ ഇതിഹാസ സ്രഷ്ടാവായ സഞ്ജയ് ലീല ബന്‍സാലിയുടെ എവര്‍: ഹീരമാണ്ഡി: ദി ഡയമണ്ട് ബസാര്‍ എന്ന ആദ്യ പരമ്പര ഇതാ’ ഫസ്റ്റ് ലുക്ക് പങ്കിട്ടുകൊണ്ട്, നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചു.