Categories: Film News

ഞാൻ പോലും അറിയാതെ, പിയുസിയ്ക്ക് 98 ശതമാനം മാർക്ക് കിട്ടി: ഹെലൻ ഓഫ് സ്പാർട്ട

സോഷ്യൽമീഡിയ ഇൻഫ്‌ലുവൻസറായ ഹെലൻ ഓഫ് സ്പാർട്ട അഥവാ ധന്യ എസ് രാജേഷിനെ അറിയാത്തവർ വളരെ കുറവായിക്കും. കാസർഗോഡ് സ്വദേശിനിയായ ധന്യയ്ക്ക് ആരാധകർ ഏറെയുണ്ട്. ഇൻസ്റ്റഗ്രാമിൽ മാത്രം 10 ലക്ഷം പേരാണ് താരത്തെ പിന്തുടരുന്നത്. 25 വയസുകാരിയായ ധന്യ ടിക് ടോക് വിഡിയോകളിലൂടെയാണ് പ്രശസ്തയായത്.ടിക് ടോക് നിരോധിച്ചതോടെ താരം ഇൻസ്റ്റഗ്രാം റീൽസ് ആരംഭിച്ചു.


പുതയൊരു വിശേഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ധന്യ എസ് രാജേഷ് കർണാടകയിലെ ഒരു പാരലൽ കോളജ് തങ്ങളുടെ സ്ഥാപനത്തിൽ നിന്ന് കോഴ്‌സ് പാസായവരിൽ ധന്യയുടെ ചിത്രവും ഉൾപ്പെടുത്തിയിരിക്കുകയാണ്. കർണാടകയിലെ ചിക്കബിഡരക്കല്ലു എന്ന സ്ഥലത്തുള്ള ബി4 ട്യൂട്ടോറിയൽ എന്ന കോളജിനെതിരെ ധന്യ തന്നെയാണ് രംഗത്ത് എത്തിയിരിക്കുന്നത്. പിയുസി കൊമേഴ്‌സ് കോഴ്‌സ് 98 ശതമാനം മാർക്കോടെ പാസായ ചന്ദന എന്ന വിദ്യാർത്ഥിയുടെ ചിത്രമായാണ് ധന്യയുടെ ഫോട്ടോ ഉൾപ്പെടുത്തിയത്.

പിയുസി കോഴ്‌സ് പാസായവരുടെ ചിത്രം ഉൾപ്പെടുത്തി കോളജ് തന്നെ സ്ഥാപിച്ച ഫ്‌ലക്‌സിലാണ് ഇത്തരത്തിലൊരു അബദ്ധം കടന്നുകൂടിയത്. ഇക്കാര്യം ധന്യ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ അറിയിച്ചിട്ടുണ്ട്.”ഞാൻ പോലും അറിയാതെ, പിയുസി കൊമേഴ്‌സിന് 98 ശതമാനം മാർക്കോടെ പാസായിരിക്കുകയാണ്. അതിന്റെ വലിയ പോസ്റ്ററൊക്കെ അടിച്ചുവന്നിട്ടുണ്ട്. എന്റെ പേരും മാറി. ഞാൻ ഇനി മുതൽ ധന്യ എന്നല്ല, ചന്ദന എന്നറിയപ്പെടുപ്പെടുമെന്നും 600ൽ 587ഓ 588ഓ മാർക്കോടെയാണ് പാസായിരിക്കുന്നത്. എല്ലാവർക്കും ട്രീറ്റ് ഉണ്ടായിരിക്കും.’ എന്നാണ് ധന്യ പങ്കുവെച്ച വിഡിയോയിൽ പറയുന്നത്

Aiswarya Aishu