Uncategorized

ശരിക്കും തലകുടുങ്ങി ജനങ്ങൾ, ഹെല്‍മെറ്റ്‌ ഇനി മുതൽ പിന്നിലും നിര്‍ബന്ധം

കേന്ദ്ര മോട്ടോര്‍ വാഹനനിയമം ഭേദഗതി ചെയ്യും മുമ്ബ്‌ ഹെല്‍മെറ്റില്‍ ഇളവ് നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേരള മോട്ടോര്‍ വാഹന നിയമത്തില്‍ 347എ എന്ന വകുപ്പ് സര്‍ക്കാര്‍ ഉള്‍പ്പെടുത്തി. ഇതിനെ ചോദ്യം ചെയ്ത ഹര്‍ജികള്‍ പരിഗണിച്ച ഹൈക്കോടതി 2015 ഒക്ടോബര്‍ 16ന് വകുപ്പ് സ്റ്റേ ചെയ്തു. അതിനിടെ 2019ല്‍ കേന്ദ്രസര്‍ക്കാര്‍ നിയമം ഭേദഗതി ചെയ്തു. ഇതില്‍ ഹെല്‍മെറ്റ് ഉപയോഗത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ഇളവ് നല്‍കാമെന്ന വ്യവസ്ഥ എടുത്തുകളഞ്ഞു.

ഇതോടെ 347എ വകുപ്പ്‌ അസാധുവായി. ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റിലെ യാത്രക്കാരന്‌ ഹെല്‍മെറ്റ് ഉടന്‍ നിര്‍ബന്ധമാക്കണമെന്ന് ഹൈക്കോടതി. ഇതു സംബന്ധിച്ച കേന്ദ്ര മോട്ടോര്‍വാഹന നിയമം അതിവേഗം നടപ്പാക്കണമെന്ന്‌ ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് എ എം ഷെഫീഖ് എന്നിവരടങ്ങിയ ബെഞ്ച് സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ഇതനുസരിച്ച്‌ നാലുവയസ്സിനു മുകളിലുള്ള യാത്രക്കാര്‍ക്ക്‌ ഹെല്‍മെറ്റ് നിര്‍ബന്ധമാകും.

നിയമഭേദഗതി ആഗസ്‌ത്‌ ഒമ്ബതിന്‌ നിലവില്‍വന്നതിനാല്‍ കൂടുതല്‍ ഇളവോ സമയമോ അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. നടപടി വിശദമാക്കി പത്രങ്ങളിലും ചാനലുകളിലും സിനിമാ തിയറ്ററുകളിലും പരസ്യം നല്‍കണം. കേന്ദ്രനിയമത്തിന് അനുസൃതമായ പുതിയ സര്‍ക്കുലര്‍ തയ്യാറാക്കുകയാണെന്നും ഉടന്‍ വിജ്ഞാപനം ഇറക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ ഹെല്‍മറ്റ് നിര്‍ബന്ധമാക്കി രണ്ടുവര്‍ഷം മുന്‍പ് സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിനെതിരെ നല്‍കിയ അപ്പീല്‍ സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു. ‘ഹെല്‍മെറ്റിന്‌ ഇനിയും വിലകയറും, കൂടിയ

വില കൊടുത്താലും ഗുണമേന്മയുള്ളത്‌ കിട്ടാതാകും, ഹെല്‍മെറ്റ്‌ മോഷണം ഇനിയും കൂടും”. ഇരുചക്രവാഹനങ്ങളിലെ പിന്‍സീറ്റ്‌ യാത്രക്കാര്‍ക്കും ഹെല്‍മെറ്റ്‌ നിര്‍ബന്ധമാക്കിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്‌ ഉത്തരവിനോട്‌ ബൈക്ക്‌ യാത്രക്കാരുടെ ആദ്യപ്രതികരണം ഇങ്ങനെ. ഹെല്‍മെറ്റിന്‌ ആയിരമോ രണ്ടായിരമോ ചെലവാക്കിയിരുന്നവര്‍ സഹയാത്രക്കാരനും ഹെല്‍മെറ്റ്‌ വാങ്ങണം. അത്‌ സുരക്ഷിതമായി വാഹനങ്ങളില്‍ കരുതണം.

ഡിസംബര്‍ ആദ്യവാരം മുതല്‍ നടപ്പാക്കാനിരിക്കുന്ന ഹൈക്കോടതിവിധിയുടെ പശ്‌ചാത്തലത്തില്‍ ഇരുചക്രവാഹന ഉടമകളും യാത്രക്കാരും പേറുന്ന ആശങ്കകള്‍ പലതാണ്‌. കുട്ടികള്‍ക്കുള്ള ഹെല്‍മെറ്റിനായി കടകളില്‍ അന്വേഷണം തുടങ്ങി. പുരുഷന്മാര്‍ക്കുള്ള ഹെല്‍മെറ്റിന്‌ 900 രൂപമുതല്‍ 2400 രൂപ വരെയാണ്‌ വില.അദ്ദേഹം

പറഞ്ഞു. നഗരങ്ങളില്‍ ഹെല്‍മെറ്റ്‌ മോഷണം പതിവാണ്‌. ഹെല്‍മെറ്റ്‌ സുരക്ഷിതമായി സൂക്ഷിക്കാനുള്ള സൗകര്യം ബൈക്കുകളിലില്ല. ബൈക്കില്‍ പൂട്ടി സൂക്ഷിക്കണമെങ്കില്‍ 100–200 രൂപ വിലയുള്ള വയര്‍ ലോക്കുകളാണ്‌ ആശ്രയം. മൂന്നോ നാലോ ഹെല്‍മെറ്റുകള്‍ ബൈക്കില്‍ സൂക്ഷിക്കുന്നതെങ്ങനെയെന്നു കണ്ടറിയണം. പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയ ഹൈക്കോടതി ഉത്തരവ്‌ നടപ്പാക്കുമെന്നും എന്നാല്‍, അതിന്റെ പേരില്‍ ജനങ്ങളെ വേട്ടയാടില്ലെന്നും ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ബോധവല്‍ക്കരണത്തിലൂടെ നിയമം നടപ്പാക്കും. നിയമം ലംഘിക്കുന്നവര്‍ നല്‍കേണ്ട പിഴയുടെ കാര്യം കൂടിയാലോചനകള്‍ക്കുശേഷം തീരുമാനിക്കും.

Krithika Kannan