സംസ്ഥാനത്ത് നാളെ മുതൽ പിന്നിൽ ഇരിക്കുന്നവർക്കും ഹെൽമെറ്റ് നിർബന്ധം

സംസ്ഥാനനത്തെ നിറത്തിൽ ഇറങ്ങുന്നവർ നാളെ മുതൽ ശ്രദ്ധിക്കുക. നാളെ മുതൽ ഇരുചക്ര വാഹനത്തിന്റെ പിന് സീറ്റിൽ ഇരിക്കുന്നവർക്കും ഹെൽമെറ്റ് നിർബന്ധം. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ പിൻസീറ്റിലെ ഹെൽമെറ്റ് പരിശോധന കർശനമാക്കും. ഹെൽമെറ്റില്ലാതെ പിടിക്കപ്പെട്ടാൽ കടുത്ത ശിക്ഷ നൽകാനും നീക്കമുണ്ട്. നാല് വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കുംഹെല്‍മെറ്റ് നിര്‍ബന്ധമാണ്. കേന്ദ്ര നിയമത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനം ആദ്യം ഭേദഗതികൾക്ക് ശ്രമിച്ചെങ്കിലും പിന്നീട് ഹൈക്കോടി ഉത്തരവിടുകയായിരുന്നു. ഇതോടെ ഇരുചക്ര വാഹനങ്ങളിലെ പിൻസീറ്റിലും ഹെൽമെറ്റ് നിർബന്ധമാക്കാൻ സർക്കാർ സന്നദ്ദമായി. തുടർന്ന് മോട്ടർ വാഹന വകുപ്പിനും പൊലീസിന്റെയും എൻഫോഴ്സമെന്റ് വിഭാഗങ്ങൾക്കു നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ട്രാൻസ്പോർട്ട് കമ്മിഷണർക്കും ഡി.ജി.പിക്കും ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി കത്തയച്ചു. നാളെ മുതൽ സംസ്ഥാനത്ത് ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്നവരിൽ പിൻസീറ്റിലുളളവര്‍ ഹെൽമെറ്റ് ധരിച്ചില്ലെങ്കിൽ പിടി വീഴും.

നിയമം ലംഖിച്ചാൽ കടുത്ത പിഴയാണ് ലഭിക്കുക. പിഴ ഒടുക്കാത്ത പക്ഷം ലൈസൻസും റദ്ദ് ചെയ്യും.അതേസമയം, പിന്‍സീറ്റുകാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയതോടുകൂടി സംസ്ഥാനത്ത് ഹെല്‍മറ്റിന്റെ വില കൂടിയിട്ടുണ്ട്. ഇത് യാത്രക്കാര്‍ക്ക് തിരിച്ചടിയാണ്.തിരുവനന്തപുരം ഉള്‍പ്പെടെ കേരളത്തിലെ മിക്ക കടകളിലും ഹെല്‍മറ്റ് ലഭിക്കാനില്ലാത്ത അവസ്ഥയാണ്. വിവിധ സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ പരിശോധന കര്‍ശനമാക്കും. എന്നാല്‍ ഏതാനും ദിവസം കൂടി പിഴ ഒഴിവാക്കി ഉപദേശവും ബോധവത്കരണവുമായിരിക്കും നടപ്പാക്കുക. ഹെല്‍മെറ്റ് വാങ്ങാന്‍ അവസരം നല്‍കുന്നതിനാണ് ഇതെന്നാണ് വിശദീകരിക്കുന്നത്. അതേസമയം, പൊതുനിരത്തില്‍ വില്‍ക്കുന്ന ഹെല്‍മറ്റുകളില്‍ പലതിനും ഐഎസ്‌ഐ മാര്‍ക്കില്ലാത്തതും നിലവാരമില്ലാത്തതുമാണ് എന്നും കണ്ടെത്തിയിരുന്നു.

സ്ഥിതിഗതികള്‍ ഇങ്ങനെയായിരിക്കെ പിന്‍സീറ്റുകാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയത് എത്രത്തോളം പ്രാവര്‍ത്തികമാകുമെന്ന് കണ്ടുതന്നെ അറിയാം. കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഇരുചക്രവാഹനത്തിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മെറ്റ്

നിര്‍ബന്ധമാക്കിയിരുന്നു. ഈ നിയമം പ്രാബല്യത്തില്‍ ഉണ്ടായിരുന്നെങ്കിലും സംസ്ഥാനത്ത് ഇത് കര്‍ശനമായി നടപ്പാക്കിയിരുന്നില്ല. 2019 ഓഗസ്റ്റ് 9നാണ് പിൻസീറ്റ് യാത്രക്കാര്‍ക്ക് കൂടി ഹെൽമറ്റ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍ നിയമം ഭേദഗതി ചെയ്തത്. പുതിയ നിയമപ്രകാരം നാലു വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാ പിൻസീറ്റ് യാത്രക്കാരും ഹെൽമറ്റ് ധരിക്കണം. സിഖ് വംശജര്‍ക്ക് മാത്രം ഇക്കാര്യത്തിൽ ഇളവുണ്ട്. എന്നാൽ 1988ലെ നിയമം ഭേദഗതി ചെയ്ത് കേരളം പിൻസീറ്റ് യാത്രക്കാര്‍ക്ക് ഇളവ് നല്‍കുകയായിരുന്നു. എന്നാൽ കേന്ദ്രസര്‍ക്കാരിന്‍റെ നിയമഭേദഗതിയും സംസ്ഥാന സര്‍ക്കാരിന്‍റെ നിയമഭേദഗതിയും തമ്മിൽ പൊരുത്തക്കേടുണ്ടെന്നും ഇത് ചട്ടലംഘനമാണെന്നും കോടതി കണ്ടെത്തുകയായിരുന്നു.

Rahul

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

4 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

4 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

4 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

4 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

5 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

5 hours ago