നിങ്ങൾക്ക് കൊളസ്ട്രോൾ ഉണ്ടോ? എങ്കിൽ അറിയാം ഈ വില്ലനെക്കുറിച്ച്…

നിങ്ങളെ കൊളസ്ട്രോള്‍ എന്ന രോഗം അലട്ടുന്നുണ്ടോ? അതും അല്ലെങ്കില്‍ കൊളസ്ട്രോളിന്റെ ലക്ഷണങ്ങളുണ്ടോ? കൊളസ്ട്രോൾ എന്ന രോഗം എന്താണ്. നമ്മൾ എല്ലാവരും ഇതിനെക്കുറിച്ച്‌ അത്യാവശ്യമായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്. പ്രായഭേദമെന്യേ എല്ലാവരും പേടിപ്പെടുന്ന രോഗമാണ് കൊളസ്ട്രോള്‍. ഇതിനെക്കുറിച്ച് കൂടുതൽ അറിയാം.
കൊളസ്ട്രോൾ: നമ്മുടെ  ശരീരത്തിന്റെ നിലനില്‍പ്പിന് അത്യാവശ്യമായ രക്തത്തിലെ കൊഴുപ്പിന്റെ ഘടകങ്ങളാണ് കൊളസ്ട്രോള്‍. എന്നാല്‍ ആവിശ്യത്തിൽ കൂടുതൽ ഇതിന്റെ അളവ് കൂടുന്നത് പല ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകും. കൊളസ്ട്രോളിന്റെ കാര്യത്തില്‍ പാരമ്ബര്യവും ഒരു പ്രധാന പങ്കുവഹിക്കുന്നുണ്ട്. നമ്മുടെ  മാതാപിതാക്കള്‍ക്ക് കൊളസ്ട്രോള്‍ ഉണ്ടെങ്കില്‍ അത്  മക്കള്‍ക്കും കൊളസ്ട്രോള്‍ ഉണ്ടാകുവാനുള്ള സാധ്യത കൂടുതലാണ്. വണ്ണം കൂടുതലുള്ളവരും പ്രത്യേകം ശ്രദ്ധിക്കണം. പ്രമേഹമുള്ളവര്‍ക്കും കൊളസ്ട്രോ ള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. കൊളസ്ട്രോളിന്റെ മറ്റൊരു കാരണം മാറിയ ജീവിതശൈലിയാണ്. കൊച്ചുകുട്ടികളിലും കൊളസ്ട്രോള്‍ കണ്ടുവരുന്നുണ്ട്. ടിവിയ്ക്കും മൊബൈലിനും മുന്നില്‍ സമയം കളയുന്ന കുട്ടികളില്‍ വ്യായാമക്കുറവും ഫാസ്റ്റ് ഫുഡ്ഡിന്റെ ഉപയോഗവും കൊളസ്ട്രോളിന് കാരണമാകുന്നുണ്ട്.

കൊളസ്ട്രോളും രോഗങ്ങളും : ധമനികളില്‍ കൊളസ്ട്രോള്‍ അടിഞ്ഞ് ഹൃദയത്തിലേക്ക് രക്തയോട്ടം കുറഞ്ഞാല്‍ ഹൃദയപേശികള്‍ നിര്‍ജീവമായി ഹൃദയാഘാതം വരാം. സ്ട്രോക്ക്: തലച്ചോറിലേക്കുള്ള രക്തക്കുഴലുകളില്‍ തടസ്സംവന്നാല്‍ സ്ട്രോക്ക് ഉണ്ടാകാം. ഉയര്‍ന്ന ബിപി: കൊഴുപ്പ് അടിഞ്ഞുകൂടി ധമനികള്‍ ഇടുങ്ങിയാല്‍ ഹൃദയത്തിന്റെ ജോലിഭാരംകൂടി ബിപി വളരെ കൂടുന്നു. വൃക്ക: വൃക്കകളിലെ ധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടി വൃക്കകള്‍ പൂര്‍ണമായും പ്രവര്‍ത്തനരഹിതമാകാം. കാലുകള്‍: കാലുകളിലെ രക്തക്കുഴലുകളുടെ വ്യാസം കുറഞ്ഞ് രക്തയോട്ടം കുറയുന്നതുമൂലം രോഗങ്ങള്‍ഉണ്ടാകാം. ലൈംഗികശേഷിക്കുറവ്: ഉദ്ധാരണശേഷിക്കുറവുപോലെയുള്ള രോഗങ്ങള്‍ക്കുള്ള സാധ്യത. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ചില വഴികള്‍:നടത്തം ശീലമാക്കുകടെന്‍ഷനുള്ളപ്പോള്‍ ഭക്ഷണംഒഴിവാക്കുകഫാസ്റ്റ് ഫുഡ് കഴിവതും ഒഴിവാക്കുകപഴങ്ങളും പച്ചക്കറികളും ശീലമാക്കുക.
ഭക്ഷണ നിയന്ത്രണം, വ്യായാമം: ഭക്ഷണ നിയന്ത്രണം ഒരു പരിധിവരെ കൊളസ്ട്രോളിനെ ചെറുക്കാന്‍ സഹായിക്കും. മാംസം, മുട്ടയുടെ മഞ്ഞ, പാടമാറ്റാത്ത പാല്‍, വെളിച്ചെണ്ണ, നെയ്യ്, എന്നിവയുടെ ഉപയോഗം കുറയ്ക്കുക. നാര് അധികമടങ്ങിയ ഭക്ഷണം ശീലിക്കുക. കൂടുതലായി ഉപയോഗിക്കുന്ന എണ്ണ പിന്നെയും ഉപയോഗിക്കുന്നത് കൊളസ്ട്രോളിനെ കൂട്ടാന്‍ കാരണമാകും. അതുകൊണ്ട് തന്നെ നമ്മൾ നമ്മുടെ ശരീരത്തെ സംരക്ഷിക്കാൻ വ്യായാമം ശീലമാക്കേണ്ടതുണ്ട്. പ്രായത്തിനും ശരീരത്തിനുമനുസരിച്ചായിരിക്കണം വ്യായാമം ചെയ്യേണ്ടത്. പ്രായം കുറഞ്ഞവര്‍ കൂടുതല്‍ സമയം വ്യായാമം ചെയ്യുന്നതുകൊണ്ട് കുഴപ്പമില്ല. എന്നാല്‍ പ്രായമായ വ്യക്തി കള്‍ 45 മിനിറ്റ് വേഗത്തിലുള്ള നടത്തം ശീലിക്കുകയാണ് വേണ്ടത്. ഇത് ആഴ്ചയില്‍ അഞ്ച് ദിവസമെങ്കിലും ചെയ്യണം.

ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ:  20 വയസുകഴിഞ്ഞ ഓരോ വ്യക്തിയും വര്‍ഷത്തിലൊരിക്കലെങ്കിലും കൊളസ്ട്രോള്‍ നോക്കേണ്ടതാണ്, വണ്ണം കൂടുതലുളളവര്‍ പ്രത്യേകം ശ്രദ്ധിക്കണം, പ്രമേഹമുള്ളവരും കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്,  ഭക്ഷണകാര്യങ്ങള്‍ ക്രമപ്പെടുത്തുക, വ്യായാമം മുടങ്ങാതെ നോക്കുക, മരുന്ന് ആവശ്യമുള്ള രോഗികള്‍ കൃത്യമായി മരുന്ന് കഴിക്കുക. പ്രത്യേകിച്ച്‌ രോഗലക്ഷണങ്ങളൊന്നും കാണിക്കുന്നില്ല എന്നതാണ് കൊളസ്ട്രോളിനെ വില്ലനാക്കുന്ന ഘടകം.

Devika Rahul