വിവാഹ നിമിഷങ്ങൾ സ്വപ്നതുല്യമാക്കി RK WEDDING COMPANY ജൈത്രയാത്ര തുടരുന്നു..

ഫോട്ടോഗ്രാഫി ജീവവായു ആക്കിമാറ്റിയ രെധു കൃഷ്ണൻ എന്ന ചെറുപ്പക്കാരന്റെ കഴിവിൻറെയും കഠിനാദ്ധ്വാനത്തിന്റെയും ഫലമായി RK WEDDING COMPANY അതിന്റെ നാലാം വർഷത്തിലേക്ക് വിജയകരമായ ജൈത്രയാത്ര തുടരുന്നു. ഫോട്ടോകളെ ഒരു അത്ഭുതമാക്കി മാറ്റാൻ കഴിവുള്ള ഈ ചെറുപ്പക്കാരൻ തന്റെ ജീവിതം തന്നെ ഫോട്ടോഗ്രാഫ്യ്ക്കായി ഒഴിഞ്ഞു വെച്ചിരിക്കുകയാണ്. ഫോട്ടോഗ്രാഫിയെ കേവലം ഒരു വരുമാന മാർഗ്ഗമായി മാത്രം കാണാത്തതാണ് ഈ ചെറുപ്പക്കാന്റെ വിജയവും. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് കേന്ദ്രികരിച്ചു പ്രവർത്തിക്കുന്ന ഈ ഫ്രീലാൻസ് ഫോട്ടോഗ്രാഫിക്ക് ഇപ്പോഴിതാ ആവശ്യക്കാരുടെ എണ്ണവും കൂടിവരുകയാണ്.

Rethu Krishnan

ഇന്നത്തെ തലമുറ വിവാഹം, വിവാഹ നിശ്ചയം, പിറന്നാൾ ആഘോഷങ്ങൾ എന്ന് തുടങ്ങിയവയ്ക്കു വളരെയേറെ പ്രാധാന്യമാണ് നൽകുന്നത്. അത് കൊണ്ട് തന്നെ തങ്ങളുടെ പ്രിയ നിമിഷങ്ങൾ ഏറ്റവും മികച്ച ഫ്രെയിമിൽ ഒപ്പിയെടുക്കാൻ അതീവ താല്പര്യവുമാണ് പ്രകടിപ്പിക്കുക. അത് കൊണ്ട് തന്നെ ഫോട്ടോഗ്രാഫേഴ്സിനെ തിരഞ്ഞെടുക്കുന്നതിൽ പല ആകുലതകളും പലർക്കും ഉണ്ട്. എന്നാൽ ഇനി അത് വേണ്ട. നിങ്ങളുടെ ഇഷ്ട്ടനുസരണം, അല്ലങ്കിൽ നിങ്ങളുടെ സങ്കൽപ്പത്തിന് അപ്പുറം ആണ് RK WEDDING COMPANY നിങ്ങൾക്കായി ഒരുക്കുന്നത്. നിങ്ങളുടെ പ്രിയ നിമിഷങ്ങൾ എന്തുമായിക്കൊള്ളട്ടെ, അത് RK WEDDING COMPANY യുടെ കൈകളിൽ ഭദ്രം.

RK Wedding Photos 9

ആകര്ഷകമായുള്ള ഇവരുടെ പാക്കേജുകൾ സാധാരണക്കാരനും ഉതകും വിധമാണ് തയാറാക്കിയിരിക്കുന്നത്. വെഡിങ് ഫോട്ടോഗ്രാഫി നോർമൽ പാക്കേജ് തുടങ്ങുന്നത് 30,000 രൂപയിലാണ്. അതിൽ ഒരു സ്റ്റിൽ, ഒരു വീഡിയോ, ഒരു ഔട്ട്ഡോർ ഷൂട്ട്. പിന്നീട് ആവിശ്യക്കാരന്റെ താൽപ്പര്യപ്രകാരം കൂടുതൽ വറൈറ്റികൾ ചേർക്കുമ്പോൾ അതനുസരിച്ചു റേറ്റിലും വ്യത്യാസം വരുന്നതാകും. ഒരു പക്ഷെ ഇത്ര കുറഞ്ഞ നിരക്കിൽ തുടങ്ങുന്ന ഈ പാക്കേജ് തന്നെയാകും ഇവരെ സാധാരണക്കാർക്കും പ്രിയപ്പെട്ടതായി മാറ്റിയ ഘടകം. രെധു കൃഷ്‌ണൻ ഉൾപ്പെടെയുള്ള പത്തോളം പ്രതിഭകൾ ആണ് ഈ കൂട്ടായ്‌മയിൽ പ്രവർത്തിക്കുന്നത്. ഫോട്ടോഗ്രാഫി ഫീൽഡിൽ പ്രവർത്തിക്കാൻ തുടങ്ങിയിട്ട് 3 വർഷമേ ആയിട്ടുള്ളുവെങ്കിലും ഇതിനോടകം നിരവധി വർക്കുകൾ ആണ്  തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ ഇവരെ തേടി വന്നിട്ടുള്ളത്. ഇതിനെല്ലാം കാരണം ഈ കലാകാരന്മാരുടെ കഴിവ് തന്നെയാണ്. ഫോട്ടോഗ്രഫിയോടുള്ള അടങ്ങാത്ത പ്രണയമാണ് ഇന്ന് RK WEDDING COMPANYയുടെ വിജയത്തിനു കാരണമെന്നാണ് ഇവർ പറയുന്നത്.

RK WEDDING COMPANY BRILLIANTS 

RETHU KRISHNAN
(RK WEDDING COMPANY)
FREELANCE PHOTOGRAPHER
Haripad(Alappuzha)
8848530655

Sreekumar R