സംവിധായകന് ബൈജു കൊട്ടാരക്കരയ്ക്കെതിരെ ഹൈക്കോടതിയുടെ കോടതിയലക്ഷ്യ നടപടി. വിചാരണക്കോടതി ജഡ്ജിയെ അപകീര്‍ത്തിപ്പെടുത്തിയതിനാണ് നടപടി. ബൈജു കൊട്ടാരക്കര തിങ്കളാഴ്ച കോടതിയില്‍ നേരിട്ട് ഹാജരാകണം. കോടതിയലക്ഷ്യ ഹര്‍ജിയില്‍ വിശദീകരണം നല്‍കുന്നതിനായി സംവിധായകനോട് ഹാജരാകാന്‍ നിര്‍ദേശിച്ചത്.
ചാനല്‍ ചര്‍ച്ചയ്ക്കിടെ നടിയെ ആക്രമിച്ച കേസ് പരിഗണിക്കുന്ന വിചാരണക്കോടതി ജഡ്ജിക്കെതിരെ നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് സംവിധായകനെതിരെ നടപടി. ജസ്റ്റിസുമാരായ എ കെ ജയശങ്കരന്‍ നമ്പ്യാര്‍, സി പി മുഹമ്മദ് റിയാസ് എന്നിവരാണ് പരിഗണിച്ചത്.
വിചാരണക്കോടതി ജഡ്ജിയെയും നീതിന്യായ സംവിധാനത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ സംവിധായകന് നടത്തിയെന്ന് ഹൈക്കോടതി രജിസ്ട്രാര്‍ ചാര്‍ജ് ഷീറ്റില്‍ വ്യക്തമാക്കുന്നു.
ജഡ്ജിയുടെ വ്യക്തിത്വത്തെയും കഴിവിനെയും ചോദ്യം ചെയ്യുന്നത് വിചാരണ നടപടികളെ സംശയ നിഴലിലാക്കുന്നതാണ്. നീതി നിര്‍വഹണ സംവിധാനത്തിന്റെ സ്വാതന്ത്ര്യത്തെ ബാധിക്കുന്നതാണ് ബൈജു കൊട്ടാരക്കരയുടെ പരാമര്‍ശം. കോടതിയെ അപകീര്‍ത്തിപ്പെടുത്തുന്നതും അധികാരം കുറയ്ക്കുന്നതാണെന്നും കോടതി വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസം സംവിധായകനോട് ഹാജരാകാന്‍ അവസരം നിര്‍ദേശിച്ചിരുന്നെങ്കിലും
നടപടി പൂര്‍ത്തിയായിരുന്നില്ല. വിശദീകരണം നല്‍കാനുള്ള അവസാന അവസരമായിരിക്കും ഇതെന്നും കോടതി വ്യക്തമാക്കി.
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…
പരസ്പരസ്നേഹത്തിനും വിശ്വാസത്തിനും ഒപ്പംതന്നെ സന്തോഷകരമായ ലൈംഗികജീവിതത്തിനും വലിയ പ്രാധാന്യമുണ്ട്. ശരീരത്തിനും മനസിനും ഒരുപോലെ സന്തോഷം നൽകുന്ന ലൈംഗികത ചിലപ്പോൾ അപകടകരവുമാണ്.…