ബേബി പെട്ടന്ന് നോക്ക് എന്ന പ്രെഷർ വീട്ടുകാരും തരാൻ തുടങ്ങും

പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് ഹില. നിരവധി ആരാധകർ ഉള്ള ഒരു യുട്യൂബർ കൂടിയാണ് ഹില. നിരവധി വിഡിയോകൾ ആണ് ഇതിനോടകം ഹിലയുടേതായി പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി താരം പങ്കുവെക്കാറുണ്ട്. ഒന്നുമില്ലായ്മയിൽ നിന്ന് വന്ന എന്നെ ഇന്ന് കാണുന്ന ഹില ആക്കി മാറ്റിയത് പ്രേക്ഷകർ ആണെന്നും അതിനു വലിയ പങ്കു വഹിച്ചത് യൂട്യൂബ് ആണെന്നുമാണ് ഹില പറഞ്ഞിരുന്നു. ഒരുപാട് ട്രോമയിൽ കൂടിയാണ് താൻ കടന്നു വന്നത് എന്നും എന്നാൽ കഴിഞ്ഞ കാലത്തെ ഓർത്ത് ജീവിക്കുന്ന ആൾ അല്ല ഞാൻ എങ്കിലും മുന്നോട്ടുള്ള ജീവിതത്തിന് പ്രചോദനമേകാൻ ഞാൻ ഈ കഴിഞ്ഞ കാലത്തെ കുറിച്ച് ചിന്തിക്കാറുണ്ട് എന്നുമൊക്കെ ഹില പറഞ്ഞിരുന്നു.

അടുത്തിടെ ആണ് താരം വിവാഹിത ആയത്. വിവാഹത്തിന്റെ വിശേഷങ്ങൾ എല്ലാം താരം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കുകയും ചെയ്തിരുന്നു. വളരെ പെട്ടന്ന് തന്നെ വിവാഹ ചിത്രങ്ങളും വിഡിയോകളും പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ കഴിഞ്ഞ ദിവസം ഹില പങ്കുവെച്ച ഒരു വീഡിയോ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പ്രെഗ്‌നൻസി എപ്പോൾ വേണം എന്നതിന്റെ ഒരു വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. താരം വിഡിയോയിൽ പറയുന്നത് ഇങ്ങനെ, വിവാഹം കഴിഞ്ഞാൽ ഉടൻ തന്നെ പെൺകുട്ടികൾ കേൾക്കുന്ന ഒരു കാര്യമാണ് അധികം താമസിക്കാതെ ഉടനെ തന്നെ ഒരു കുഞ്ഞിനെ നോക്കിക്കോളാൻ. എന്നാൽ ഒരു കുഞ്ഞു ജനിക്കുന്നതിനു മുൻപ് കുറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്.

ഫിസിക്കലി, മെന്റലി, ഫിനാൻഷ്യലി, എല്ലാം സെറ്റ് ആയതിന് ശേഷം ആണ് ഒരു കുഞ്ഞിനെ കുറിച്ച് ചിന്തിക്കേണ്ടത്. അതൊക്കെ സെറ്റ് ആയാൽ മാത്രമേ നമുക്കും മാനസികമായി ഒരു കുഞ്ഞിനെ സ്വീകരിക്കാൻ തോന്നു. എന്നാൽ ബയോളജിക്കലി പറയുന്നത് പെൺകുട്ടികൾക്ക് അമ്മയാകാനുളള പ്രായം പതിനെട്ട് മുതൽ ഇരുപത്തി മൂന്ന് വരെ ആണെന്നാണ്. പല കാരണങ്ങൾ കൊണ്ടാണ് ഇത് പറയുന്നത്. പ്രായം കൂടും തോറും അമ്മയാകാനുള്ള ചാൻസും കുറയുന്നു, അബോർഷനുള്ള സാധ്യതകുളും കൂടുതൽ ആണെന്ന് ബയോളജിക്കലി പറയുന്നു. എന്നാൽ ഇന്ന് പല പെൺകുട്ടികളും അമ്മയാകുന്നത് മുപ്പതുകളുടെ തുടക്കത്തിൽ ആണ്. അവർ അവരുടെ സ്വന്തം കാലിൽ നിന്നിട്ട് മതി ബേബി എന്ന തീരുമാനം എടുക്കുന്നത് കൊണ്ടാണ്. ഇതിനെ കുറിച്ച് കുറെ പഠിച്ചത് കൊണ്ടാണ് താൻ ഇങ്ങനെ പറയുന്നത് എന്നും തന്റെ കാര്യം അല്ല ഈ പറയുന്നത് എന്നും ഹില വിഡിയോയിൽ പറയുന്നു.