മലയാള സിനിമയിലെ ബെഡ് വിത്ത് ആക്ടിംഗിനെപ്പറ്റി പറഞ്ഞ ഹിമ ശങ്കർ ; നടിക്ക് പറയാനുള്ളത് 

ഒരിടവേളയ്ക്ക് ശേഷം അഭിനയത്തില്‍ വീണ്ടും സജീവമായി മാറുകയാണ് നടി ഹിമ ശങ്കര്‍. തീയേറ്റര്‍ ആര്‍ട്ടിസ്റ്റും സിനിമാ നടിയുമായ ഹിമ ശങ്കറിനെ മലയാളികള്‍ അടുത്തറിയുന്നത് ബിഗ് ബോസിലൂടെയാണ്. ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലെ ശക്തയായ മത്സരാര്‍ത്ഥിയായിരുന്നു ഹിമ ശങ്കര്‍. തന്റെ നിലപാടുകളിലൂടെയാണ് ഹിമ അന്ന് പ്രേക്ഷക ശ്രദ്ധ നേടിയെടുത്തത്. ഇപ്പോഴിതാ നീലരാത്രി എന്ന പുതിയ സിനിമയുമായി എത്തുകയാണ് ഹിമ ശങ്കര്‍. അതേസമയം ആറ് വര്‍ഷം മുമ്പ് മലയാള സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് ഹിമ പറഞ്ഞത് വലിയ വാര്‍ത്തയായി മാറിയിരുന്നു. മലയാള സിനിമയില്‍ ബെഡ് വിത്ത് ആക്ടിംഗ് എന്നത് നിലനില്‍ക്കുന്നുണ്ട് എന്നായിരുന്നു അന്ന് ഹിമ പറഞ്ഞത്. ഇപ്പോഴിതാ അന്ന് താൻ പറഞ്ഞ പ്രസ്താവനയെക്കുറിച്ച് മനസ് തുറക്കുകയാണ് ഹിമ ശങ്കര്‍ ഇപ്പോൾ. മലയാളത്തിലെ ഒരു ഓൺലൈൻ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഹിമ തന്റെ മനസ് തുറന്നത്. സര്‍വ്വോപരി പാലാക്കാരന്‍ എന്ന സിനിമയില്‍ അപര്‍ണ ബാലമുരളി ചെയ്ത കഥാപാത്രം എന്റെ ജീവിതത്തില്‍ നിന്നുമുള്ളതാണ്. എല്ലാമല്ല,

പക്ഷെ അതിലെ കുറേ ഭാഗങ്ങള്‍ എന്റെ ജീവിതത്തില്‍ നിന്നും എടുത്തതാണ്. സംവിധായകന്‍ സുരേഷ് ബാബു എന്റെ അടുത്ത് വന്ന് എഴുതിക്കൊണ്ട് പോയി ഡെലവപ് ചെയ്തതാണ്. അത് പറയാന്‍ വേണ്ടിയായിരുന്നു ഞാനവിടെ പോയിരുന്നത്. എന്നാല്‍ അതൊന്നും ആള്‍ക്കാര്‍ അറിഞ്ഞില്ലെന്നാണ് ഹിമ ശങ്കർ പറയുന്നത്. ഈ കാര്യം ഒരു റിപ്പോര്‍ട്ടര്‍ ചോദിക്കുകയായിരുന്നു എന്നോട്. ആ ഡയലോഗാണ് പിറ്റേദിവസം എല്ലായിടത്തും കണ്ടത്. പിറ്റേന്ന് മാതൃഭൂമിയില്‍ മൂന്നാം പേജില്‍ വാര്‍ത്തയൊക്കെ കണ്ടു. അത് ഒരു മിനുറ്റ് ഞാന്‍ പറഞ്ഞ കാര്യമാണ്. എന്റെ ജീവിതത്തിലെ അനുഭവങ്ങള്‍ വച്ച് ഒരു സിനിമയിലൊരു കഥാപാത്രമുണ്ട്. അതൊന്നും ആര്‍ക്കും വേണ്ട. അതോടെ ഇനി ഞാന്‍ വാ തുറക്കില്ല എന്ന് ഞാന്‍ തീരുമാനിച്ചു. ഞാന്‍ ഓര്‍ത്ത് പറഞ്ഞതൊന്നുമല്ല, വളരെ സിമ്പിളായി പറഞ്ഞതാണെന്നും ഹിമ ശങ്കർ പറയുന്നു. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസിലായില്ല. പിറ്റേന്ന് എനിക്കൊരുപാട് പ്രശ്‌നങ്ങളുണ്ടായി. കരിയറിലും ഒരുപാട് പ്രശ്‌നങ്ങളുണ്ടായി. പക്ഷെ ഇപ്പോഴും കരുതുന്നു, ആ കാര്യം ഇനിയും വലച്ചിടേണ്ടതില്ല. ഓരോരുത്തര്‍ക്കും ഡീല്‍ ചെയ്യേണ്ട കാര്യങ്ങളുണ്ടാകും. അത് ഡീല്‍ ചെയ്ത് മുന്നോട്ട് പോവുക.

എന്നെ സംബന്ധിച്ച് തുടക്കകാലത്തായിരുന്നു ആളുകള്‍ അങ്ങനെ സംസാരിച്ചിരുന്നതെന്നും ഹിമ പറയുന്നു. പിറ്റേദിവസം വാര്‍ത്തയായി വന്നപ്പോള്‍ ഞാന്‍ ഇരുന്ന് ആലോചിച്ചു പോയി. ഞാന്‍ എന്തിനാണ് അവിടെ പോയിരുന്നത്, എന്താണ് ആ സിനിമയില്‍ പറയുന്നത്, ഞാന്‍ ആ സിനിമയില്‍ അഭിനയിച്ചിട്ടു പോലുമില്ല, അതൊന്നും ആര്‍ക്കും അറിയണ്ട. ഈ ഒറ്റ കാര്യത്തില്‍ പിടിച്ച് അത് വലിയൊരു വാര്‍ത്തയാക്കി. അത് ആളുകള്‍ക്ക് വാര്‍ത്താപ്രാധാന്യമുള്ള കാര്യം നമ്മള്‍ ചെറുതായിട്ട് പറഞ്ഞാലും അത് വലുതാക്കുമെന്നാണ് ഹിമ പറയുന്നത്. ഞാന്‍ തിയേറ്ററില്‍ ഓപ്പണായി സംസാരിച്ച് ശീലിച്ചതാണ്. അങ്ങനെ സംസാരിച്ചതാണ്. ചെറിയ കാര്യമായിരിക്കും, പക്ഷെ നമ്മള്‍ കരുതാത്ത രീതിയില്‍ വലുതാക്കി നമ്മളെ വേറൊന്നാക്കി പ്രതിഷ്ഠിക്കും. എന്നെക്കുറിച്ച് ആളുകള്‍ പറയുന്നത് കേട്ട് ഞാന്‍ ചിരിച്ചു പോയിട്ടുണ്ട്. ഇതൊക്കെ ഒരോ അനുഭവങ്ങളാണ്. അടിസ്ഥാനപരമായി ഞാന്‍ കലാകാരിയാണ്. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ എന്റെ ആര്‍ട്ടിലൂടെ പറയുമെന്നും ഹിമ ശങ്കർ പറയുന്നു.