ശോഭന ഈജിപ്തിൽ, ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ!!

സിനിമകളിൽ ഇന്ന് സജീവമെങ്കിലെങ്കിലും മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരമാണ് ശോഭന. സിനിമയിൽ സജീവമല്ലെങ്കിലും നൃത്താധ്യാപനവും പ്രോഗ്രാമുകളുമായും ശോഭന കലാരംഗത്ത് നിറഞ്ഞു നിൽക്കുന്ന ശോഭന തന്റെ വിശേഷങ്ങൾ ആരാധകരെ അറിയിക്കാറുണ്ട്.സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായ താരം പങ്കുവെച്ച ചിത്രങ്ങളാണ് ഓൺലൈനിലെ ചർച്ച.

ശോഭന പങ്കുവെച്ചിരിക്കുന്നത് തന്റെ ഈജിപ്ത് യാത്രയിൽ എടുത്ത ഒരു ഫോട്ടോയാണ്. ഫോട്ടോയ്ക്ക് കമന്റുകളുമായി നിരവധിപേരാണ് എത്തിയിരിക്കുന്നത് .പഴയശോഭനയെ പോലെ തന്നെയുണ്ടെന്നും കാണാൻ കൂടുതൽ സുന്ദരിയായിട്ടുണ്ട് എന്നിങ്ങനെ പോവുന്നു ആരാധകരുടെ കമന്റുകൾ. ചിത്രങ്ങൾക്കൊപ്പം വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്. ‘നെക്രോപോളിസ് – മരിച്ചവരുടെ നഗരം കൂടുതൽ കാര്യങ്ങൾക്കായി ട്യൂൺ ചെയ്യുക’ എന്നാണ് വീഡിയോയ്ക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.

2020ൽ പ്രദർശനത്തിന് എത്തിയ ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലാണ് ശോഭന ഏറ്റവും ഒടുവിൽ അഭിനയിച്ചത്. സുരേഷ് ഗോപിയുടെ നായികയായി എത്തിയ സിനിമയിൽ നീന എന്ന കഥാപാത്രമായാണ് ശാഭന അഭിനയിച്ചത്. അനൂപ് സത്യൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു വരനെ ആവശ്യമുണ്ട്. ചെന്നൈയിൽ കലാതർപ്പണ എന്ന നൃത്തവിദ്യാലയവുമായി മികച്ച രീതിയിൽ മുന്നോട്ട് പോവുകയാണ് താരം ഇപ്പോൾ.

Aiswarya Aishu