ഓ ആ പുഞ്ചിരി, ആരാധകന്റെ വീഡിയോ പങ്കുവെച്ച് ഹണി റോസ്

നിരവധി ആരാധകരുള്ള താരമായ ഹണി റോസ് ഇന്ന് ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത് ഉദ്ഘാടനകൾ ചെയ്തുകൊണ്ടാണ്. ഒരിടയ്ക്ക് സിനിമ ഒന്നും ഇല്ലാതിരുന്ന സമയത്തും ഹണി റോസ് ഉദ്ഘാടനങ്ങളും മറ്റുമായി തിരക്കിൽ ആയിരുന്നു . അങ്ങനെ ഉദ്ഘാടന താരം എന്നും സോഷ്യൽ മേടിടയിൽ ഹണി റോസ് അറിയപ്പെട്ടിരുന്നു. എന്നാൽ ഓരോ ഉദ്ഘാടനങ്ങളിലും വ്യത്യസ്ത കോസ്റ്റ്യൂമുകളിൽ എത്താൻ താൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട് എന്നും ഒരു അഭിമുഖത്തിൽ ഹണി റോസ് പറഞ്ഞു. എന്നാൽ പലപ്പോഴും ഉദ്ഘാടങ്ങൾക്ക് എത്തുമ്പോൾ ഹണി ധരിക്കാറുള്ള കോസ്റ്യൂമിന്റെ പേരിൽ പലപ്പോഴും താരത്തിന് വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.

ഹണിയുടെ വസ്ത്ര ധാരണത്തെ വിമർശിച്ചും കളിയാക്കിയും നിരവധി ട്രോളുകളും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. എന്നാൽ ഇതിനെയെല്ലാം ഹണി ശ്രദ്ധിക്കാറില്ല എന്നും താരം വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴിത ഹണി റോസ് പങ്കുവെച്ച ഒരു വീഡിയോ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഇത്തരത്തിൽ ഒരു ഉത്‌ഘാടനത്തിന് എത്തിയപ്പോൾ ഹണി റോസ് ആരാധകർക്ക് ഷേക്ക് ഹാൻഡ്‌സ് കൊടുക്കുന്നുണ്ടായിരുന്നു. എന്നാൽ ഹണിയുടെ കയ്യിൽ നിന്ന് ഷേക്ക് ഹാൻഡ്‌സ് കിട്ടിയതിനു ശേഷം സന്തോഷം കൊണ്ട് ചിരിക്കുന്ന ഒരു ആരാധകന്റെ വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്.

ഓ, ആ ഒരു ചിരി എന്ന തലക്കെട്ടോടെയാണ് ഹണി റോസ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വളരെ പെട്ടന്ന് തന്നെ ഈ വീഡിയോ പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്തു. എന്നാൽ ഈ തവണയും വ്യത്യസ്ത ലുക്കിൽ തന്നെയാണ് ഹണി റോസ് ഉദ്ഘാടനത്തിന് എത്തിയത്. ജംപ് സ്യൂട്ടില്‍ മാളൂട്ടി ഹെയര്‍ സ്‌റ്റൈലിലാണ് ഹണി എത്തിയത്. പർപ്പിൾ നിറത്തിലുള്ള ജംപ് സ്യൂട്ടിൽ അതി മനോഹാരിയായിട്ടാണ് ഹണി പരുപാടിയിൽ എത്തിയത്. ഇതിന്റെ ചിത്രങ്ങളും വിഡിയോകളും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.