‘ജീവിതത്തിന്റെ യഥാര്‍ത്ഥ നിധി’!! ഹൃദ്യമായ വീഡിയോയുമായി ഹണി റോസ്

മലയാളത്തിന്റെ പ്രിയ താരമാണ് നടി ഹണി റോസ്. വിനയന്റെ ‘ബോയ് ഫ്രണ്ട്’ സിനിമയിലൂടെയാണ് ഹണി മലയാള സിനിമാ ലോകത്തേക്കെത്തിയത്. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് ഹണി. സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരമാണ് ഹണി, ഏറെ ആരാധകരുള്ള താരമാണ്. ഫോട്ടോഷൂട്ട് ചിത്രങ്ങളുടെയും ഉദ്ഘാടന പരിപാടികളുടെയും താരത്തിന്റെ വീഡിയോകള്‍ ഏറെ വൈറലാകാറുണ്ട്.

ട്രിവാന്‍ഡ്രം ലോഡ്ജ്, കനല്‍, അവരുടെ രാവുകള്‍, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, ചങ്ക്‌സ്, ഇട്ടിമാണി തുടങ്ങിയവയെല്ലാം ഹണിയുടെ സൂപ്പര്‍ ഹിറ്റുകളാണ്. മെഗാതാരങ്ങളോടൊപ്പമെല്ലാം അഭിനയിക്കാന്‍ ഹണിയ്ക്ക് അവസരം കിട്ടിയിട്ടുണ്ട്. ഈ വര്‍ഷം താരം തെലുങ്ക് സിനിമയിലും ശ്രദ്ധേയയാകാന്‍ കഴിഞ്ഞു. ബാലയ്യയോടൊപ്പം വീരസിംഹ റെഡ്ഡിയാണ് ആദ്യ തെലുങ്ക് ചിത്രം.

Honeyrose

ഇപ്പോഴിതാ താരം പങ്കുവച്ച പുതിയ വീഡിയോയാണ് വൈറലാകുന്നത്. ഒരു ഉദ്ഘാടനത്തിന്റെ വീഡിയോയാണ് താരം പങ്കുവച്ചത്. താന്‍ പഠിച്ച കോളേജിലേക്ക് ഉദ്ഘാടനത്തിന് എത്തിയതാണ് താരം. ആലുവ സെന്റ് സേവ്യേഴ്‌സ് കോളേജിലെ ആര്‍ട്‌സ് ക്ലബ്ബ് ഉദ്ഘാടനത്തിനാണ് താരം എത്തിയത്.

കോളേജിലേക്ക് എത്തിയ താരത്തിനെ ഒരു പെണ്‍കുട്ടി കെട്ടിപിടിച്ച് കൂറെ ഉമ്മകള്‍ നല്‍കുന്നതാണ് വീഡിയോ. ഇരുവരും സംസാരിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്യുന്നുണ്ട്. ശേഷം പിന്നെ വരാം എന്ന് പറഞ്ഞ് താരം പോകുകയും ചെയ്യുന്നുണ്ട്. ‘ഈ നിമിഷങ്ങളാണ് ജീവിതത്തിന്റെ യഥാര്‍ത്ഥ നിധി’ എന്ന് പറഞ്ഞാണ് ഹണി ഹൃദ്യമായ വീഡിയോ പങ്കുവച്ചത്.

Anu