ആരാധകരേറെയുള്ള തെന്നിന്ത്യയുടെ സൂപ്പര്‍ ഹീറോയാണ് പ്രഭാസ്. എസ് എസ് രാജമൗലിയൊരുക്കിയ ബ്രഹ്മാണ്ഡ ചിത്രം ‘ബാഹുബലി’യാണ് പ്രഭാസിനെ പാന്‍ ഇന്ത്യന്‍ നടനാക്കി മാറ്റിയത്. അടുത്തിടെയായി താരത്തിന്റെ ആരോഗ്യത്തിനെ കുറിച്ചുള്ള വാര്‍ത്തകള്‍ വന്നിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് താരം തന്റെ ശരീരത്തില്‍ മാറ്റം വരുത്താന്‍ ശ്രമിച്ചതാണ് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമായത്.
കാല്‍മുട്ടുകളിലെ വേദന കൊണ്ടും താരം ഏറെ ബുദ്ധിമുട്ടിയിരുന്നു. ഇപ്പോഴിതാ താരം അതിനായുള്ള ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. വര്‍ഷങ്ങളായി കാല്‍മുട്ട് വേദന താരം അനുഭവിക്കുന്നുണ്ട്. നീണ്ട നാളത്തെ വേദനയ്ക്ക് ഇപ്പോള്‍ താരം ആശ്വാസം കണ്ടെത്തിയിരിക്കുകയാണ്. യൂറോപ്പില്‍ പോയി താരം ശസ്ത്രക്രിയ നടത്തിയിരിക്കുകയാണ്. ഈ വേദനയ്ക്കിടയിലും താരം നിരവധി സിനിമകള്‍ ചെയ്തിട്ടുണ്ട്.
നീണ്ട നാളായി ബുദ്ധിമുട്ടിയപ്പോഴും പ്രൊഫഷണല്‍ തിരക്ക് കാരണം ശസ്ത്രക്രിയയ്ക്കും വിശ്രമത്തിനും നില്‍ക്കാതെ താല്‍ക്കാലിക പരിഹാരങ്ങള്‍ തേടുകയായിരുന്നു. ശസ്ത്രക്രിയ മാത്രമാണ് ഇനിയുള്ള പരിഹാരം. മുന്നോട്ടുള്ള തന്റെ യാത്രയെ വേദന ബാധിക്കുമെന്നും തിരിച്ചറിഞ്ഞപ്പോഴുമാണ് താരം ചികിത്സയ്ക്കൊരുങ്ങിയത്. യൂറോപ്പിലെ ചികിത്സയ്ക്ക് ശേഷം 15 ദിവസത്തില്‍ തിരിച്ചെത്താനിരുന്ന അദ്ദേഹം ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ഒരു മാസത്തെ വിശ്രമത്തിന് ശേഷമേ താരം ഇന്ത്യയിലേക്ക് മടങ്ങിയെത്തുകയുള്ളൂ.