വിനായകൻ ഷൂട്ടിങ് സെറ്റിൽ എങ്ങനെ? കൃത്യനിഷ്ഠയുണ്ടോ അതോ കുഴപ്പക്കാരനോ?

ടി. കെ. വിനായകൻ എന്ന വളരെ ചെറുപ്പക്കാരൻ. ഡാൻസ് നോടുള്ള ഇഷ്ടം കാരണം അമ്പലപ്പറമ്പിലും ഉത്സവങ്ങളിലും നൃത്തം ചെയ്തു യാതൊരുവിധ ലക്ഷ്യങ്ങളും ഇല്ലാതെ അലക്ഷ്യമായി ജീവിതം. അതിനിടയിൽ പള്ളിപ്പെരുന്നാളിനോട്‌ അനുബന്ധിച്ച് ഒരു നൃത്തമത്സരം ഉണ്ടാവുകയും അതിൽ പങ്കെടുക്കുകയും ഒന്നാം സ്ഥാനം നേടുകയും ചെയ്തു. ആ ചെറിയ ട്രോഫിയുമായി വീട്ടിലേക്ക് വന്നു വിനായകൻ. ആ ട്രോഫിയുടെ മൂട് അടർത്തി അന്ന് രാത്രിവിനായകന്റെ  അമ്മ അതിൽ മെഴുകുതിരി കത്തിച്ചുവച്ചു. അതുകണ്ട് വിനായകൻ നോവൊന്നും തോന്നിയില്ല കാരണം അവരുടെ ജീവിതം അങ്ങനെ ആയിരുന്നു. അവിടെ തീർന്നില്ല  പിന്നെയും ഒത്തിരി ട്രോഫികൾ മെഴുകുതിരി കത്തിക്കാനായി ആ അമ്മയ്ക്ക് കിട്ടി.പിന്നീട് കമ്മട്ടിപാടം എന്ന സിനിമയിലെ അഭിനയത്തിന് വിനായകന് സംസ്ഥാന അവാർഡ് കിട്ടി. ടി. കെ. വിനായകന്റെ വീട്ടിൽ പത്രക്കാരും ചാനൽകാരും സുഹൃത്തുക്കളും എത്തി.വിനായകന് അമിതമായ ആഹ്ലാദമോ ആഘോഷമോ ഒന്നും ഉണ്ടായില്ലെങ്കിലും ആ ചാനലുകാർ അമ്മയോട്‌ വിനായകന്റെ വായിൽ ഒരു മധുരം വച്ചുകൊടുക്കാൻ പറഞ്ഞു. ഒപ്പം വിനായകനോട് അമ്മയുടെ വായിലും.പക്ഷേ വിനായകന്  അതൊരു കാട്ടിക്കൂട്ടൽ ആയിരുന്നു. അത് കൊണ്ട് തന്നെ  വിനയായകൻ ആ ചാനല് കാരോട് ചോദിച്ച ഒരു ചോദ്യമുണ്ട് “എന്തിന്”? അയാളുടെ ജീവിതം അഭിനയമോ പ്രകടനപരതയോ അല്ലാത്തതുകൊണ്ട് ആ മനുഷ്യന് ചോദിക്കാൻ അങ്ങിനെയേ കഴിയൂ.  പലരും പറയുന്നത് വിനായകൻ അഹങ്കാരി ആണെന്നാണ്. തോന്നിയത് പോലെ സംസാരിക്കുന്ന, ആരെയും തെറിവിളിക്കുന്ന ചെയ്യുന്ന ജോലിക്ക് അമിതമായി പ്രതിഫലം ചോദിക്കുന്ന വിവാദങ്ങൾ വിളിച്ചു വരുത്തുന്ന , കേസും കൂട്ടവുമായി ഒക്കെ നടക്കുന്ന ആരെയും കൂസാത്ത ഒരാൾ. എന്നാൽ ജയിലറിലെ വർമൻ വിനായകന്റെ കരിയർ മാറ്റിമറിയ്ക്കുമെന്നത് ഉറപ്പാണ്. മാമന്നനിലെ ഫഹദിനെ തമിഴിൽ ആഘോഷിച്ച പോലെ വിനായകനെയും തമിഴർ വിസ്മയത്തോടെയാണ് നോക്കുന്നത്.വിനായകൻ  തമിഴ് സിനിമയ്ക്ക് വേണമെന്ന് ആവശ്യപ്പെടുകയാണ്. എന്ത് കൊണ്ടായിരിക്കും വിനാകാൻ ഇങ്ങനെ ഡിമാൻഡ് ചെയ്യപ്പെടുന്നത്.  ജയിലറിൽ വിനായകൻ പറയുന്ന പഞ്ച് ഡയലോഗ് ആണ് 100 പേർസന്റ് പ്രഫഷനൽ” എന്നത്. അത് തന്നെയാണ് വിനായകനും.സമൂഹം നിർണയിക്കുന്ന പോലെ ജീവിക്കാൻ തന്റെ സ്വാതന്ത്ര്യബോധം അനുവദിക്കുന്നില്ലെന്ന് പറയുമ്പോൾ തന്നെ, അടുക്കും ചിട്ടയുമുള്ള ജീവിതവുമുണ്ട് വിനായകന്.  സമൂഹം എന്തും പറഞ്ഞോട്ടെ എന്നാണയാൾക്ക് .

നിശ്ചയിച്ച സമയത്തിന് മുൻപേ സെറ്റിൽ എത്തുന്ന, കഥാപാത്രത്തിന് വേണ്ടി ഏതറ്റം വരെയും പോകുന്ന, എത്ര തിരക്കുണ്ടെങ്കിലും ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന, ഡയറ്റ് നോക്കി മാത്രം ഭക്ഷണം കഴിക്കുന്ന വിനായകനെ പല പ്രേക്ഷകർക്കും അറിവുണ്ടാവില്ല. ഇങ്ങനെ ഒരു വിനയാകാനെക്കുറിച്ച സംവിധായകൻ  രാജീവ് രവി ഇക്കാര്യം ഒരിക്കൽ പറഞ്ഞിട്ടുണ്ട്. വെൽ ഒർഗനൈസ്ഡ് ആണ് വിനായകൻ എന്നാണു രാജീവ് രവി പറഞ്ഞത്. വെൽ ഓർഗനൈസ്ഡ് അല്ലെങ്കിൽ താൻ പൊളിഞ്ഞു പോകുമെന്നാണ് വിനായകനും പറയുന്നത്.   പണ്ടൊരിക്കൽ വിനായകൻ പറഞ്ഞത് , അറുപത് വയസ്സ് വരെയുള്ള വിനായകൻ സെറ്റ് ആണെന്നാണ് . ‘‘എന്റെ അറിവുകൊണ്ടും ചിന്തകൊണ്ടും ഞാൻ കുറെനാളത്തേക്കുള്ള പ്ലാൻ സെറ്റ് ചെയ്തുവച്ചിട്ടുണ്ട്.  അറിവു നേടിയതൊന്നും പുസ്തകം വായിച്ചല്ല’’ എന്നാണ് വിനകന്റെ വാക്കുക്കൾ.. ചുറ്റുമുള്ളതിൽ നിന്നും  സ്വാംശീകരിച്ച .മനനം ചെയ്തു തുടർജീവിതത്തിലേക്കു ചേർത്തുവയ്ക്കുകയും ചെയ്യുന്നത് എളുപ്പമല്ല. ഓരോ കഥാപാത്രയമാകാനും എപ്പോഴും തയാറെടുത്തിരിക്കണമെന്നു വിനായകനു നിഷ്കർഷയുണ്ടെന്നു തോന്നും. പൂർണമായും സംവിധായകന്റെ ടൂളാണ് നടന്നെന്നു വിനായകൻ വിശ്വസിക്കുന്നു. സംവിധായകർ എന്ത് ആവശ്യപ്പെടുന്നു അതായി അയാൾ മാറുന്നു.  വിനായകന്റെ കൊച്ചി ഭാഷാഭേദം  അതാവശ്യപ്പെടുന്ന മലയാള സിനിമകളിൽ മാത്രമാണ് കാണാറുള്ളത്. ഇതര ഭാഷാ സിനിമകളിൽ വിനായകൻ വേറൊരു തരം നടനാണ്. ഭാഷയിലും ശരീരചലനങ്ങളിലും അയാൾ വേറിട്ടിരിക്കുന്നു. തന്നെ ഉപയോഗിക്കുന്ന സംവിധായകനനുസരിച്ചു മാറാനുള്ള ശേഷി അസാമാന്യ  അഭിനയ പ്രതിഭകൾക്കുള്ളതാണല്ലോ. അതയാൾക്ക് തന്നെ അറിയാം. അതിനും വിനായകന് അഭിപ്രായമുണ്ട്. സിനിമയിൽ വരും മുൻപേ തന്നിലാ പ്രഭാഭം ഉണ്ടെന്നു മനസിലാക്കിട്ടുണ്ടായാൽ .പിന്നീടാണ് മലയാള സിനിമ അത് തിരിച്ചറിഞ്ഞതെന്നു മാത്രം.

Aswathy

Recent Posts

‘പൊലീസ് എങ്ങനെ ഒരു കൊലപാതകത്തെ ആത്മഹത്യയാക്കി മാറ്റുന്നു’; സാത്താന്റെ ട്രെയ്ലർ പുറത്തുവിട്ടു

കെ എസ് കാർത്തിക്ക് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം സാത്താൻ്റെ ആകാംക്ഷയുണര്‍ത്തുന്ന ട്രെയിലർ പുറത്തിറങ്ങി. റിയാസ് പത്താൻ, ഹാരിസ്…

5 hours ago

ഭവതരിണിയെ കൊണ്ട് റെക്കോഡ് ചെയ്യിക്കാനിരുന്നതാണ്, ഒരുമണിക്കൂറിന് ശേഷം അവള്‍ ലോകത്ത് നിന്ന് വിടവാങ്ങി!! ഹൃദയഭേദകമായ കുറിപ്പുമായി യുവന്‍

വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം, ദ ഗോട്ട് എന്ന ചിത്രം.…

8 hours ago

പച്ച മനുഷ്യനോടുള്ള സ്‌നേഹാദരവ്!! ഹൃദയങ്ങള്‍ കീഴടക്കി ദിവ്യ എസ് അയ്യര്‍

ജാതിയും മതവും വേലിയാകുമ്പോള്‍ മനുഷ്യത്വം കൊണ്ട് ഹൃദയം നിറയ്ക്കുന്നൊരു ചിത്രം സോഷ്യലിടം കീഴടക്കിയിരിക്കുകയാണ്. മന്ത്രി സ്ഥാനം ഒഴിയുന്ന കെ. രാധാകൃഷ്ണനെ…

9 hours ago

അനശ്വരയായി കുഞ്ഞ് എയ്ഞ്ചല്‍!! യുകെയില്‍ അന്തരിച്ച നാലുവയസ്സുകാരിയുടെ അവയവങ്ങള്‍ ദാനം ചെയ്യും

യുകെയിലെ മലയാളിയായ കുഞ്ഞ് എയ്ഞ്ചലിന്റെ വിയോഗം പ്രവാസ ലോകത്തിന് തീരാനോവായിരിക്കുകയാണ്. ചങ്ങനാശ്ശേരി സ്വദേശികളായ തെക്കേടത്ത് ജോസഫ് തോമസി(ടിജോ)ന്റെയും അഞ്ജുവിന്റെയും മകള്‍…

10 hours ago

സുധിയുടെ പാതയില്‍ രേണുവും; കോളേജ് വിദ്യാര്‍ഥിനിയായി അരങ്ങിലേക്ക്

അന്തരിച്ച നടന്‍ കൊല്ലം സുധിയുടെ പ്രിയതമ രേണു സുധി ഇനി അഭിനയരംഗത്തേക്ക്. കരിയറില്‍ ശ്രദ്ധേയനാകുന്നതിനിടെയാണ് വിധി അകാലത്തില്‍ സുധിയെ കവര്‍ന്നത്.…

12 hours ago

പലപ്പോഴും സോഷ്യൽ മീഡിയയുടെ ആക്രമണത്തിന് ഇരയാകുന്ന വ്യക്തിയാണ് അഭിരാമി സുരേഷ്

ഒരു കാരണവുമില്ലാതെ മിക്കപ്പോഴും സോഷ്യൽ മീഡിയയുടെ സൈബര്‍ ആക്രമണങ്ങൾക്ക് ഇരയാകാറുള്ള വ്യക്തിയാണ് ഗായികയും സോഷ്യൽ മീഡിയ താരവും ഒക്കെയായ അഭിരാമി…

13 hours ago