ഉർവശി റൗട്ടേലയുടെ മുതല മാലയുടെ വില എത്രയാണെന്നോ?

ഇത്തവണത്തെ കാൻ ഫിലിം ഫെസ്റ്റിവലിന്റെ ചുവന്ന പരവതാനിയിലൂടെ ബോളിവുഡിന്റെ സൂപ്പർ താരം ഉർവശി റൗട്ടേല ആദ്യമായി നടന്നു.പിങ്ക് നിറത്തിലുള്ള ട്യൂൾ ഗൗണിൽ അതീവ സുന്ദരിയായിട്ടാണ് താരം എത്തിയത്. എന്നാൽ താരത്തിനെക്കാൾ ശ്രദ്ധനേടിയത് ഉർവശി റൗട്ടേല ധരിച്ച മാലയായിരുന്നു. ഏവരുടെയും ശ്രദ്ധയാകർഷിച്ചത് വിചിത്രമായ മുതല നെക്ലേസ് തന്നെയാണ്.

താരത്തിന്റെ മാലയാണ് സോഷ്യൽ മീഡയിൽ വൈറലായിമാറിയിരിക്കുന്നത്. അതേ സമയം ആ മാല വ്യാജമാണെന്ന് ഒരു ജ്വല്ലറി വിദഗ്ധൻ ആരോപിച്ചു, ഇപ്പോഴിതാ മാലയുടെ വിലയടക്കം പുറത്ത് വിട്ടിരിക്കുകയണ് ഉർവശി റൗട്ടേല പിആർ ടീം. മാലയുടെ വില 276 കോടി രൂപയാണെന്ന് അവകാശപ്പെട്ടു. കൂടാതെ ഈ വിവരം പിആർ ടീം അവരുടെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ചിട്ടുണ്ട്.

ഈ വർഷം കാനിലെ നിരവധി ഇന്ത്യൻ സെലിബ്രിറ്റികളിൽ ഒരാളാണ് ഉർവ്വശി റൗട്ടേല. ഇരുപത്തിയൊന്നാം തവണയും ചലച്ചിത്രമേളയിൽ പങ്കെടുക്കാനെത്തിയ ഐശ്വര്യ റായ് ബച്ചൻ കഴിഞ്ഞ ആഴ്ച ചുവന്ന പരവതാനിയിലൂടെ നടന്നിരുന്നു. സാറാ അലി ഖാൻ, മൃണാൽ താക്കൂർ, മാനുഷി ഛില്ലർ, ഇഷ ഗുപ്ത എന്നിവരും റെഡ് കാർപ്പറ്റിലെത്തി. അനുരാഗ് കശ്യപ്, സണ്ണി ലിയോൺ, മൗനി റോയ്, വിഘ്‌നേഷ് ശിവൻ എന്നിവർ ഇപ്പോൾ അവിടെയുണ്ട്.

Aiswarya Aishu