ആരാധകന്റെ കാലില്‍ തൊട്ട് ബോളിവുഡ് താരം ഋതിക് റോഷന്. ഇക്കഴിഞ്ഞ ശനിയാഴ്ച മുംബൈയില്‍ നടന്ന ഫിറ്റ്നസ് പരിപാടിയിലാണ് സംഭവം. ആള്‍ക്കൂട്ടത്തിലെ ഒരു മത്സര വിജയി താരത്തിന്റെ ആരാധകനായിരുന്നു. വേദിയില്‍ കയറി അദ്ദേഹം താരത്തിന്റെ കാലില്‍ തൊട്ടു.
അപ്പോള്‍ നടന് അത്ഭുതപ്പെട്ടു, അതിനിടെ താരം ചെയ്തത് ഏവരെയും അമ്പരപ്പിച്ചു. സൂപ്പര്‍ താരം ആരാധകന്റെ കാലില്‍ തൊട്ടതോടെ സദസ്സ് ആര്‍ത്ത് വിളിച്ചു. ഒരു പാപ്പരാസി അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചത്. മത്സര വിജയികള്‍ക്ക് ഋതിക് ഗുഡി ബാഗുകള്‍ സമ്മാനിക്കുന്നുണ്ട്.
ആ ആരാധകന് സ്റ്റേജിലേക്ക് വരുമ്പോള്‍, ആദ്യം നടനെ കൂപ്പുകൈകളോടെ അഭിവാദ്യം ചെയ്തു. തുടര്‍ന്ന് അദ്ദേഹത്തിന്റെ പാദങ്ങളില്‍ സ്പര്‍ശിക്കുകയാണ്. തന്റെ മൊബൈല്‍ ഫോണില്‍ അയാള്‍ ഋതിക്കിനോട് എന്തോ കാണിക്കാന്‍ തുടങ്ങുമ്പോള്‍ ഋതിക് ആ യുവാവിന്റെ പാദങ്ങളില്‍ തൊടുകയാണ്.
നിയോണ്‍ ഗ്രീന്‍ ടീ ഷര്‍ട്ടും വെള്ള ട്രാക്കും ധരിച്ചാണ് ഋതിക് പരിപാടിയില്‍ എത്തിയത്. ആരാധകരും താരത്തിനെ കൈയ്യടിച്ച് അഭിനന്ദിച്ചു. ഋതിക് റോഷന് പുതിയ ചിത്രം ‘വിക്രം വേദ’യുടെ റിലീസിന് ഒരുങ്ങിയിരിക്കുകയാണ്.
ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…
ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…
2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…
സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…
സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…