പൊതുവേദിയില്‍ ആരാധകന്റെ കാലില്‍ തൊട്ട് ഋതിക് റോഷന്‍…കാരണം ഇങ്ങനെ

ആരാധകന്റെ കാലില്‍ തൊട്ട് ബോളിവുഡ് താരം ഋതിക് റോഷന്‍. ഇക്കഴിഞ്ഞ ശനിയാഴ്ച മുംബൈയില്‍ നടന്ന ഫിറ്റ്‌നസ് പരിപാടിയിലാണ് സംഭവം. ആള്‍ക്കൂട്ടത്തിലെ ഒരു മത്സര വിജയി താരത്തിന്റെ ആരാധകനായിരുന്നു. വേദിയില്‍ കയറി അദ്ദേഹം താരത്തിന്റെ കാലില്‍…

ആരാധകന്റെ കാലില്‍ തൊട്ട് ബോളിവുഡ് താരം ഋതിക് റോഷന്‍. ഇക്കഴിഞ്ഞ ശനിയാഴ്ച മുംബൈയില്‍ നടന്ന ഫിറ്റ്‌നസ് പരിപാടിയിലാണ് സംഭവം. ആള്‍ക്കൂട്ടത്തിലെ ഒരു മത്സര വിജയി താരത്തിന്റെ ആരാധകനായിരുന്നു. വേദിയില്‍ കയറി അദ്ദേഹം താരത്തിന്റെ കാലില്‍ തൊട്ടു.

അപ്പോള്‍ നടന്‍ അത്ഭുതപ്പെട്ടു, അതിനിടെ താരം ചെയ്തത് ഏവരെയും അമ്പരപ്പിച്ചു. സൂപ്പര്‍ താരം ആരാധകന്റെ കാലില്‍ തൊട്ടതോടെ സദസ്സ് ആര്‍ത്ത് വിളിച്ചു. ഒരു പാപ്പരാസി അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചത്. മത്സര വിജയികള്‍ക്ക് ഋതിക് ഗുഡി ബാഗുകള്‍ സമ്മാനിക്കുന്നുണ്ട്.

ആ ആരാധകന്‍ സ്റ്റേജിലേക്ക് വരുമ്പോള്‍, ആദ്യം നടനെ കൂപ്പുകൈകളോടെ അഭിവാദ്യം ചെയ്തു. തുടര്‍ന്ന് അദ്ദേഹത്തിന്റെ പാദങ്ങളില്‍ സ്പര്‍ശിക്കുകയാണ്. തന്റെ മൊബൈല്‍ ഫോണില്‍ അയാള്‍ ഋതിക്കിനോട് എന്തോ കാണിക്കാന്‍ തുടങ്ങുമ്പോള്‍ ഋതിക് ആ യുവാവിന്റെ പാദങ്ങളില്‍ തൊടുകയാണ്.

നിയോണ്‍ ഗ്രീന്‍ ടീ ഷര്‍ട്ടും വെള്ള ട്രാക്കും ധരിച്ചാണ് ഋതിക് പരിപാടിയില്‍ എത്തിയത്. ആരാധകരും താരത്തിനെ കൈയ്യടിച്ച് അഭിനന്ദിച്ചു. ഋതിക് റോഷന്‍ പുതിയ ചിത്രം ‘വിക്രം വേദ’യുടെ റിലീസിന് ഒരുങ്ങിയിരിക്കുകയാണ്.