ഗബ്രിയെ കെട്ടിപ്പിടിച്ച് ജിന്റോ പറഞ്ഞത്; ഭയങ്കര ഒറ്റപ്പെടല്‍ അറിഞ്ഞ ആളാണ് ഞാന്‍; അറിയാതെ കണ്ണ് നിറഞ്ഞു പോയി

പ്രേക്ഷകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ട് ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ വിന്നര്‍ ആരെന്ന് അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത. ഈ സീസണിൽ  വിന്നറാകാന്‍ സാധ്യത കല്‍പ്പിക്കുന്നവരില്‍ ഒരാളാണ് ജിന്റോ. ഈ സീസണില്‍ തുടക്കം മുതല്‍ ആധിപത്യം നേടാനും പ്രേക്ഷകരുടെ പിന്തുണ നേടാനും ജിന്റോയ്ക്ക് സാധിച്ചിരുന്നു. ആദ്യ ആഴ്ച മണ്ടനെന്ന് വിളിച്ചവരെ കൊണ്ട് പിന്നീട് മല്ലയ്യ എന്ന് വിളിപ്പിക്കാന്‍ ജിന്റോയ്ക്ക് സാധിച്ചിരുന്നു. ഒറ്റയ്ക്ക് ഗെയിം കളിച്ച് മുന്നേറിയ മത്സരാര്‍ത്ഥിയായ ജിന്റോയ്ക്ക് വിന്നറാകാന്‍ സാധിച്ചേക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്. വോട്ടിങ്ങിൽ പോലും ജിന്റോ മുന്നേറുന്ന ഈ സാഹചര്യത്തിൽ  ഇപ്പോഴിതാ ജിന്റോയെക്കുറിച്ചുള്ളൊരു കുറിപ്പ് ശ്രദ്ധ നേടുകയാണ്. ബി്ഗ ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. സ്വപനം സാക്ഷാത്കരിക്കാന്‍ നാടും നാട്ടാരും തന്നെ അറിയാന്‍ അംഗീകരിക്കാന്‍ അയാള്‍ക്ക് പിടിച്ചു നിന്നേ മതിയാകുമായിരുന്നുള്ളൂവെന്നും പൊരുതി തന്നെ ആണ് ജിന്റോ ഓരോ ദിനവും ബിഗ് ബോസ് ഹൗസില്‍ നിന്നത് എന്നുമാണ് കുറിപ്പില്‍ പറയുന്നത്. കഴിഞ്ഞ ദിവസം ബിഗ്ഗ്‌ബോസ് വീട്ടിൽ നടന്ന സംഭവങ്ങളെക്കുറിച്ചാണ് അശ്വതി പൊതുവാൾ എന്ന ആരാധിക കുറിപ്പിൽ പറയുന്നത്.

ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്, എനിക്കിവിടെ ആരുമില്ലാത്ത ഫീല്‍ ആയിരുന്നു. ഭയങ്കര ഒറ്റപെടല്‍ അറിഞ്ഞ ആളാണ് ഞാന്‍. നൂറു ദിവസം എങ്ങനെ നിന്നെന്നു എനിക്ക് മാത്രേ അറിയൂ. ഞാന്‍ ആരും അറിയാതെ പോയി കരയും. കഴിഞ്ഞ ആഴ്ച കൂടി ബാത്റൂമില്‍ പോയി പൊട്ടി കരഞ്ഞു. മനസ് ഇവിടെ ആരോടും തുറക്കാന്‍ പറ്റില്ല. 19 പേര് ഒരുമിച്ചു കൂടി എനിക്ക് നേരെ അടിക്കുന്ന അടി സഹിക്കാന്‍ പറ്റില്ല. മോര്‍ണിംഗ് ആക്ടിവിറ്റിയില്‍ എല്ലാരും എനിക്കെതിരെ പറയുമ്പോ ചങ്ക് പൊട്ടാറുണ്ട്. ഇവിടെ ഉള്ള എല്ലാര്‍ക്കും പരസ്പരം പറയാന്‍ ഒരാള്‍ ഉണ്ടായിരുന്നു എല്ലാര്‍ക്കും സപ്പോര്‍ട്ട് ഉണ്ടായിരുന്നു. കരഞ്ഞാല്‍ ആശ്വസിപ്പിക്കാന്‍ ആളുണ്ടായിരുന്നു. ഞാന്‍ കരഞ്ഞാല്‍ കള്ളത്തരം ആണെന്ന് പറയും”. ഇത് കേട്ടപ്പോൾ  അറിയാതെ കണ്ണ് നിറഞ്ഞു പോയി. ഒരുപാട് പാവം ആയി പോയി ജിന്റോ. സ്വപനം സാക്ഷാത്കരിക്കാന്‍ നാടും നാട്ടാരും തന്നെ അറിയാന്‍ അംഗീകരിക്കാന്‍ അയാള്‍ക് പിടിച്ചു നിന്നേ മതിയാകുമായിരുന്നുള്ളൂ. പൊരുതി തന്നെ ആണ് ജിന്റോ ഓരോ ദിനവും ബിഗ് ബോസ് ഹൗസില്‍ നിന്നത്. പലതും കാണാത്തത് പോലെയും കേള്‍ക്കാത്തത് പോലെയും അയാള്‍ നടിച്ചു. ഹൗസില്‍ ഒരാളെ എങ്കിലും വിശ്വസിച്ചു കൂടെ നിര്‍ത്താന്‍ പറ്റിയെങ്കില്‍ എന്നാശിച്ചു. ജിന്റോ ഇന്റിവിജ്വല്‍ പ്ലെയര്‍ ആയിരുന്നു. അയാളുടെ ശരികള്‍ അയാളുടെ മാത്രം ശരികള്‍ ആയിരുന്നു. കറുത്തവനെന്നോ വെളുത്തവനെന്നോ ഇരുനിറമെന്നോ ഇല്ല. ഒരാളുടെ മനസ് എത്ര മാത്രം പ്രകാശമാനമാണോ അത് മാത്രം മതി അവരിലേക്ക് ഈ പ്രപഞ്ചത്തെ മുഴുവന്‍ ആകര്‍ഷിപ്പിക്കാന്‍. ജിന്റോ ബിഗ്ബോസ് സീസണ്‍ 6 നിങ്ങള്‍ അല്ലാതെ മറ്റൊരാളെ വിജയി ആയി കാണാന്‍ ഒരിക്കലും കഴിയില്ല എന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.

അതേസമയമ് കഴിഞ്ഞ ദിവസം ബിഗ്ഗ്‌ബോസ് വീട് അതിവൈകാരികമായ നിമിഷങ്ങളിലൂടെയാണ് കടന്നു പോയത്. ഹൗസിലുണ്ടായ ഓരോ മത്സരാര്ഥികളുടെയും വൈകാരികമായ നിമിഷങ്ങൾ കോർത്തിണക്കിയ ഒരു വീഡിയോ ആയിരുന്നു ബിഗ്ഗ്‌ബോസ് വീട്ടിൽ  പ്ലേയ് ചെയ്തത്. അത് കണ്ടതോടെ ജാസ്മിൻ ,ജിന്റോ, ജർമനി, അപ്സര തുടങ്ങിയ മത്സരരാതികളെല്ലാം കരയുന്നുണ്ടായിരുന്നു. വീഡിയോ പ്ലേയ് ചെയ്തു കഴിഞ്ഞ് ജിന്റോ ഗബ്രിയെ കെട്ടിപ്പിടിച്ച് കരഞ്ഞുകൊണ്ട് പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. ഒന്നും മനസിൽ വയ്ക്കരുതെന്നും എല്ലാം ഗെയിം സ്പിരിറ്റിൽ കാണണമെന്നും ഇവിടെ ഭയങ്കര ഒറ്റപ്പെടൽ ഫീൽ ചെയ്ത ആളാണ് താനെന്നും നൂറ് ദിവസം നിന്നതിന്റെ ബുദ്ധിമുട്ട് തനിക് മാത്രമേ അറിയുള്ളു എന്നൊക്കെയാണ് ജിന്റോ ഗബ്രിയോട് പറഞ്ഞത്. അതിനുശേഷം ജാസ്മിനും ജിന്റോയെ വന്ന് ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു.