Film News

‘അന്‍പ് മകളേ…’ മകള്‍ക്കൊപ്പമുള്ള ചിത്രം പങ്കിട്ട് ഇളയരാജ!! ആശ്വാസപ്പൂക്കളര്‍പ്പിച്ച് താരലോകം

ഇന്നലെയാണ് വൈകിട്ടാണ് സംഗീത സംവിധായകന്‍ ഇളയരാജയുടെ മകളും ഗായികയും സംഗീത സംവിധായകയുമായ ഭവതാരിണി ഇളയരാജ അപ്രതീക്ഷിതമായി വിട പറഞ്ഞത്. കാന്‍സര്‍ ബാധിതയായി ചികിത്സയിലിരിക്കെയാണ് 47ാം വയസ്സില്‍ ഭവതാരിണി വിട പറഞ്ഞത്. ശ്രീലങ്കയില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്.

മകളുടെ വിയോഗത്തിന്റെ വേദനയില്‍ ഇരിക്കുന്ന ഇളയരാജയെ ആശ്വസിപ്പിച്ച് എത്തിയിരിക്കുകയാണ് താരലോകം. മകളുടെ കുട്ടിക്കാലത്തെ ഫോട്ടോയും ഇളയരാജ പങ്കുവച്ചു. കുട്ടിക്കാലത്ത് ഭവതാരിണിയ്ക്ക് ഒപ്പം ഇരിക്കുന്ന ഫോട്ടോയാണ് ഇളയരാജ പങ്കുവച്ചത്. ‘അന്‍പ് മകളേ (പ്രിയ മകളേ)..’എന്നാണ് അദ്ദേഹം ചിത്രത്തിന് ക്യാപ്ഷനായി കുറിച്ചത്. അദ്ദേഹത്തിനെ ആശ്വസിപ്പിച്ച് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്.

ഭവതാരിണിയുടെ വിയോഗം നടുക്കുന്നതും വേദനിപ്പിക്കുന്നതാണെന്നും സംഗീത സംവിധായകന്‍ അനിരുദ്ധ് കുറിച്ചു. ഗായകരായ ചിത്രയും സുജാതയും അകാല വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തിയിട്ടുണ്ട്. കമല്‍ഹാസന്‍, വടിവേലു, അനിരുദ്ധ്, ചിമ്പു തുടങ്ങിയവരൊക്കെ ഭവതാരിണിയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കുന്നുണ്ട്.

‘എന്റെ ഹൃദയം വേദനിക്കുന്നു. പ്രിയ സഹോദരന്‍ ഇളയരാജയെ എങ്ങനെ ആശ്വസിപ്പിക്കുമെന്ന് എനിക്കറിയില്ല. ഞാന്‍ അദ്ദേഹത്തിന്റെ കൈകള്‍ ചേര്‍ത്തു പിടിക്കുകയാണ്. ഭവതാരിണിയുടെ മരണം സഹിക്കാനോ അംഗീകരിക്കാനോ കഴിയില്ല. പക്ഷേ ഈ വലിയ നഷ്ടം അതിജീവിച്ചേ മതിയാകൂ. ഭവതാരിണിയുടെ കുടുംബത്തോട് എന്റെ അനുശോചനം രേഖപ്പെടുത്തുന്നെന്ന് കമല്‍ഹാസന്‍ കുറിച്ചു.

ഏറെ നാളായി അര്‍ബുദബാധിതയായിരുന്ന ഭവതാരിണി, ആയുര്‍വേദ ചികിത്സയ്ക്കയാണ് ശ്രീലങ്കയില്‍ പോയത്. തമിഴിലും മലയാളത്തിലും നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.

Anu