Film News

‘നല്ല സിനിമേടെ കൂടെയാണ്, അതിപ്പോ എല്‍ജെപി ആയാലും ലാലേട്ടന്‍ ആയാലും മമ്മൂക്ക ആയാലും’

ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന രീതിയില്‍ തന്നെ മലൈക്കോട്ടൈ വാലിബന് വന്‍ ഹൈപ്പ് ലഭിച്ചിരുന്നു. പുറത്തുവന്ന ടീസറുകളും പോസ്റ്ററുകളും അഭിമുഖങ്ങളുമെല്ലാം വാലിബന്റെ പ്രതീക്ഷയെ ഊട്ടിയുറപ്പിക്കുന്നതായിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരി സിനിമകള്‍ക്ക് ഒരു ശൈലിയുണ്ട്…. അതിന്റെ ഏറ്റവും പീക് ലെവലില്‍ നില്‍ക്കുന്ന ചിത്രം എന്ന് പറയാം. ഒരു സൈഡിലൂടെ ക്ലാസിക്കായും മറ്റൊരു സൈഡിലൂടെ രോമാഞ്ചവും നല്‍കുന്ന ചിത്രമെന്നാണ് പ്രേക്ഷകാഭിപ്രായം. നിരവധി പേരാണ് ചിത്രത്തെ കുറിച്ചുള്ള അഭിപ്രായങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ‘നല്ല സിനിമേടെ കൂടെയാണ്. അതിപ്പോ എല്‍ജെപി ആയാലും ലാലേട്ടന്‍ ആയാലും മമ്മൂക്ക ആയാലുമെന്നാണ് ശ്രീജിത പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

കുമ്പളങ്ങിയാണ് ഇവിടെ തിയേറ്ററില്‍ അവസാനം കണ്ട സിനിമ. അത്യാവശ്യം റിസ്‌ക് എടുത്ത് പരിപാടികള്‍ മാറ്റി വെച്ചു മിനക്കേട്ടിറങ്ങാനുള്ള ധൈര്യവും താല്പര്യവും ഉള്ള സിനിമകള്‍ വന്നില്ല എന്നതാണ് സത്യം. കണ്ണിലെണ്ണയൊഴിച്ചു, സകല പ്രീ റിലീസ് ഇന്റര്‍വ്യൂകളും കണ്ട് കട്ടക്ക് റെഡിയായിരുന്നതാണ് വാലിബന്‍ കാണാന്‍. റിലീസിന്റെ തലേന്നൊക്കെ അക്ഷരാര്‍ത്ഥത്തില്‍ മിനിറ്റുകളെണ്ണി കാത്തിരുന്നു. ടിക്കറ്റ് ഉണ്ടെന്നുറപ്പു വരുത്തി. ഫോണില്‍ മാപ് വരെയെടുത്തു വെച്ചു.
രാവിലെയായപ്പോ കൂട്ടുകാരിയേം അവരുടെ ഉറങ്ങിക്കിടന്ന ഭര്‍ത്താവിനേം വരെ വിളിച്ചുണര്‍ത്തി പോകാന്‍ തുടങ്ങുമ്പോ ദേ കിടക്കുന്നു, കാനഡയിലെ ഷോ എല്ലാം ക്യാന്‍സല്‍ ചെയ്തെന്ന്! 8000 പ്രീബുക്കിങ് ഉണ്ടായിരുന്നതാണ്. എല്ലാം റീഫണ്ട് കൊടുത്തൊഴിവാക്കി.
Ljp യുടെ എല്ലാ സിനിമകളും കാണുകയും എല്ലാം ഇഷ്ടപ്പെടുക മാത്രമല്ല, wow ഫാക്ടര്‍ തരുന്നവയും ആയിരുന്നു.LJP മോഹന്‍ലാല്‍ കോമ്പോ അത്രക്ക് പ്രതീക്ഷ തന്നതാണ്. ഇതിപ്പോ എന്ന് വരുമെന്നറിയാതെ ഒന്നും ചെയ്യാനില്ലാതെ കട്ട നിരാശയിലിരിക്കുന്നു.
ഇതെങ്ങാനും തിയേറ്റര്‍ വാച് നഷ്ടമായാല്‍ സിനിപ്ലക്‌സ്‌കാരേ, നിങ്ങളോട് ദൈവം ചോദിക്കും. ??
ഫേസ്ബുക്കിലെ നല്ല റിവ്യൂകള്‍ വായിക്കുക എന്നത് മാത്രമാണ് തത്കാലം ഒരാശ്വാസം. ഇതിനിടക്ക് ‘vintage a10 തിരിച്ചു വന്നോ’ എന്നാ ടൈപ്പ് ഊള പോസ്റ്റും കമന്റും ഒക്കെ ഇടുന്നവരെ ഒരിടക്കാലാശ്വാസത്തിനു ബ്ലോക്കുന്നുമുണ്ട്.
നല്ല സിനിമേടെ കൂടെയാണ്. അതിപ്പോ എല്‍ജെപി ആയാലും ലാലേട്ടന്‍ ആയാലും മമ്മുക്ക ആയാലും.

Ajay Soni